Month: November 2025

പ്രകൃതിയിലലിയാം-ദീപ ബിബീഷ് നായര്‍

ഓളത്തില്‍ ചാഞ്ചാടിയും താളത്തില്‍ കുണുങ്ങിയും ഒഴുകി നടപ്പാണ് നൗകയാം കമനിയും വിണ്ണതിലൊരു കൂട്ടം വാരിദമൊഴുകുന്നു വശ്യമാമൊരു പഞ്ഞിത്തുണ്ടുകള്‍ ചേര്‍ന്ന പോലെ അരുണനസ്തമയഛായയി- ലൊളിക്കുവാനാഴിയിലകലെയായ് മാറുമാ കാഴ്ച കാണാം…

അവാര്‍ഡ് ചിലര്‍ക്കുള്ള മറുപടിയോ?-ജയരാജ് പുതുമഠം

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടത്തിയത് ജനങ്ങളാണോ എന്ന് സന്ദേഹം തോന്നത്തക്കവിധം തികച്ചും ഉചിതമായ രീതിയിലാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയിരിക്കുന്നത്. ഒരു ആകസ്മിക സംഭവവും അതിന്റെ…

സ്‌നേഹത്തിന്റെ ദ്വിമാനം-ജോസ് ക്ലെമന്റ്

സ്‌നേഹത്തില്‍ നിന്നാണല്ലോ നമ്മുടെയൊക്കെ ഉത്ഭവം തന്നെ. നമ്മുടെ അസ്ഥിത്വോദ്ദേശവും സ്‌നേഹം തന്നെയാണ്. നാം ഈ ഭൂമിയില്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പഠിക്കുകയാണ്. അങ്ങനെ നിത്യ സ്‌നേഹം നുകര്‍ന്ന് ജീവിക്കാന്‍…

ഡൈനസോര്‍ മുട്ട-ഡോ.വേണു തോന്നയ്ക്കല്‍ 

ചൈനയിലെ Jiangxi പ്രവിശ്യയില്‍ നിന്നും ഡൈനസോര്‍ ഭ്രൂണ (മുട്ട) ത്തിന്റെ ജീവാംശം അഥവ ഫോസ്സില്‍ (fossil) ഗവേഷകര്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ജിയോ സയന്‍സ്സസ് (University of…

വേര്‍ക്ക് മീസ്റ്ററുടെ രാഗലയങ്ങള്‍ അഥവാ ചെറുത്തുനില്‍പ്പിന്റെ വിഷാദം-സാബു ശങ്കര്‍

ലോകസിനിമയില്‍ അത്യപൂര്‍വ്വമായ സ്ഥാനം അലങ്കരിക്കുന്ന ചലച്ചിത്രസൃഷ്ടികളാണ് ഹംഗേറിയന്‍ സിനിമയുടെ ചരിത്രത്തിലുള്ളത് . സോള്‍ത്താന്‍ ഫാബ്രി , കരോളി മാക് , മിക്ളോസ് ജാങ്സോ , ഇസ്തവാന്‍ സാബോ…

അവാര്‍ഡിന്റെ അതിര്‍വരമ്പുകള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബര്‍ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാല്‍ അത് ദേശീയ സാംസ്‌കാ രിക ബോധത്തെ അശക്തമാക്കും,…

ഫലിതരാജകുമാരന്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

ജീവിതത്തില്‍ ഒരു തീപ്പെട്ടി മരുന്നിനോളം എങ്കിലും ഫലിതം കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞത് എഴുത്തുകാരനായ തിക്കോടിയനാണ്. മാര്‍ത്തോമാ സഭയുടെ സൂര്യതേജസ് ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ചിരിയുടെ…

പത്രാസ്‌-ശ്രീകല മോഹന്‍ദാസ്

കുഞ്ഞിക്കസവു മുണ്ടുടുത്തു അതിനു ചേരുന്ന കുപ്പായമിട്ടു കാലില്‍ കുഞ്ഞിച്ചെരിപ്പുമിട്ടു കുഞ്ഞു വാവച്ചന്‍ ഒരുങ്ങിക്കഴി ഞ്ഞു… അവന്റെ പത്രാസിലുള്ള ആ ഇരി പ്പൊക്കെ ഒന്നു കാണേണ്ടതു തന്നെയാണു കേട്ടോ…

രഞ്ജിത്ത് പഞ്ചാബി-ശ്രീ മിഥില

ബ്യുട്ടി പാര്‍ലര്‍ ലെ പുതിയ ആണ്‍കുട്ടിയെ കണ്ട് ചോദ്യരൂപത്തില്‍ നെറ്റി ചുളിപ്പിച്ചു ഹേമയെ നോക്കി. പെണ്ണുങ്ങളുടെ പാര്‍ലറില്‍ ആണ്‍കുട്ടിയോ. ഹേമയുടെ അടുത്തുപോയി കാതില്‍ ഒരു സംശയം ചോദിച്ചു.…