തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് പദ്ധതിയെ ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. സ്ഥലമേറ്റെടുക്കലിനുള്ള അമ്പത് ശതമാനം തുക സംസ്ഥാനം വഹിക്കും. സ്റ്റേറ്റ് ജി.എസ്.ടി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനം ഇളവ് നല്‍കും. പദ്ധതിക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്കി. പദ്ധതി നടപ്പിലാക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനസര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.