ചോദ്യം പിടിച്ചില്ല; റിപ്പോർട്ടറെ ചീത്തവിളിച്ച് ബൈഡൻ

വാഷിങ്ടൻ ∙ അപ്രിയ ചോദ്യം ചോദിച്ച വാർത്താലേഖകനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചീത്ത വിളിച്ചു. ഫോക്സ് ന്യൂസ് ചാനൽ റിപ്പോർട്ടർ പീറ്റർ ഡൂസിയുടെ ചോദ്യമാണു ബൈഡനെ ചൊടിപ്പിച്ചത്.

‘പണപ്പെരുപ്പം ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ഒരു വലിയ രാഷ്ട്രീയ ബാധ്യതയായി മാറുകയാണല്ലേ?’ എന്ന ചോദ്യത്തിന് ‘അല്ല, അതൊരു വലിയ ആസ്തിയാണ്’ എന്നു പരിഹാസത്തോടെ പ്രതികരിച്ച ബൈഡൻ തുടർന്ന് ലേഖകനെ അസഭ്യം പറഞ്ഞു. ഇതും വിഡിയോയിൽ ചിത്രീകരിക്കപ്പെട്ടു. ബൈഡന്റെ ജനപ്രീതിയെ ഇതു കാര്യമായി ബാധിച്ചിട്ടുണ്ട്.

English Summary: US president Joe Biden caught on hot mic calling journalist a ‘stupid son of a …’

LEAVE A REPLY

Please enter your comment!
Please enter your name here