D. വിനയചന്ദ്രൻ പുരസ്കാരം മിനി സുരേഷ് രചിച്ച ‘നേരിന്റെ ഉൾകാഴ്ചകൾ , എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു

Facebook
Twitter
WhatsApp
Email

നവഭാവനചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷിക സമ്മേളനം മാർച്ച് 26 ന് തിരുവനന്തപുരം ഹസൻ മരക്കാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഏർപ്പെടുത്തിയ D. വിനയചന്ദ്രൻ പുരസ്കാരം മിനി സുരേഷ് രചിച്ച ‘നേരിന്റെ ഉൾകാഴ്ചകൾ , എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. പുരസ്കാരവും, പ്രശസ്തിപത്രവും ഡോ.ജോർജ് ഓണക്കൂറും , മലയാളത്തിലെ പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാറും ചേർന്ന് നൽകി. ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിക്കാറുള്ള മിനി സുരേഷ് ആഗോള പ്രശസ്തമായ ‘ലിമ വേൾഡ് ലൈബ്രറിയുടെ എഡിറ്റോറിയൽ അംഗമാണ്. 2022 ൽ ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം ലഭിച്ചു. ഒൻപത് പുസ്തകങ്ങൾ പ്രഭാത് ബുക്സ് ,കെ.പി ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻസ് , ഐവറി ബുക്സ് തുടങ്ങിയവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *