രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 5233 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം കൊണ്ട് പ്രതിദിന കേസുകളില്‍ 41% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ആകെ രോഗികളുടെ എണ്ണം 28,857 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 1881 പേര്‍ക്കാണ് ഇവിടെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1242 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.