ചോക്കുപെൻസിൽ – സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഓർമ്മകളിലിന്നും നിറഞ്ഞുനിൽക്കുന്നു
ബാല്യകാലത്തിൻ
സ്മരണകൾ മായാതെ…
കുട്ടിക്കുറുമ്പുകൾക്കറു തിയില്ലാതെ
തല്ലുകളെത്രയോ വാങ്ങിയിരുന്നു
ബാല്യകാലത്തിൻ
വികൃതികൾ മനസ്സിൽ
ഓർമ്മിച്ചിടാതെയാരുണ്ട് ഭൂവിൽ…
ചോക്കുപെൻസിൽകൊണ്ടു
കുത്തിക്കുറിച്ചോര
സ്ലേറ്റിലെ ചിത്രങ്ങളക്ഷരങ്ങൾ
അക്ഷയഖനിപോൽ
ഉള്ളിൽ നിറയുമ്പോൾ
മാതൃവിദ്യാലയത്തിൻ
ചുവരുകൾക്കുള്ളിലെ
പഠനകാലമെത്ര വസന്തമേകി…
ആ നല്ല കാലത്തിൻ
ധന്യതയിന്നും
ഒട്ടും മറയ്ക്കാതെ
ഹൃദയത്തിലേറ്റുന്നു….
ഓരോ കവിതയും
എഴുതുന്നനേരം
മനസ്സിൽ തെളിയുന്നു
ബാല്യകാലം…
തിരകെ വരാത്തൊരാ
സ്വപ്നമെന്നാകിലും
ഉള്ളിൽ മഥിയ്ക്കുന്നു
പുത്തനാം ഉണർവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here