പ്രണയ ഗീതം – സുമ രാധാകൃഷ്ണൻ

നിഴലാർന്നു നില്പവളേ മുന്നിൽ
നിറമാർന്ന സ്വപ്‌നമായി
നിറകവിഞ്ഞൊ നിന്റെ നിറമിഴികൾ
നീയും നിലാവിൽ മയങ്ങി നിന്നോ

ഉടലഴകാർന്നൊരു ഗിരിനിരകൾ
ഉടലാകെ വെണ്മതൻ പാലൊളിയോ
നിറയും മനസ്സിന്റെ നിറദീപമായ്
നീയെന്റെ സൗഗന്ധി പൂവല്ലയോ

ഉണരും ഉഷസ്സിൽ അലിഞ്ഞിടുന്ന
ഉണർവിന്റെ ഉയിരേകും സ്നേഹബാഷ്പം
തുറന്നിട്ട ജാലകവാതിലിൽ ഞാൻ
പ്രണയമഴയ്ക്കായി കാത്തിരിപ്പൂ

LEAVE A REPLY

Please enter your comment!
Please enter your name here