‘ശുദ്ധി കലശം’ – രചന:പ്രിജിത സുരേഷ്.

പണ്ടേയ്ക്കു പണ്ടേ ചൊല്ലും മൊഴിയിതു

ഭാരതീയ സ്ത്രീകൾ തൻ ഭാവശുദ്ധി

സ്ത്രീയുടെ മാനം കാക്കേണ്ടവനാണല്ലോ

വലിപ്പ ചെറുപ്പമതേതുമില്ലിതു മൃഗവേഷധാരൻ

          ചവിട്ടിയരച്ച് കടിച്ചു പറിക്കും

          പൂവോ കായോവല്ലിതു മാനുഷർ

          രക്തം ചൊരിയും വേദനയറിയും മനം

          പച്ചയാം ശരീര മാറ്റൊലികൾ ആരറിയുന്നു

ഈ നോവിൻ കഥകൾ മാറ്റി മറിക്കാൻ

ഈറ്റപ്പുലിയായി ഒന്നു ചേരുവിൻ

ഇതിനൊരുത്തരമുണ്ട് സോദരരേ

ഈ സമസ്യയ്ക്ക് നിങ്ങൾ കൂട്ടാകുമോ

          പിറക്കും കിടാങ്ങൾക്കോ ജീവിതമിതെന്തസഹ്യം

          മാതാ പിതാ ഗുരുവൊന്നുമില്ലാതായി ജീവിക്കും

          പിറന്ന മണ്ണിനും ശാപമായി അനാഥരാം ഇവരുടെ

          മനസ്സിലെ ചുറ്റുനീറ്റലും പൊള്ളലും പുകയലും തീരില്ല

മാതാ പിതാ സഹോദര ഭാര്യാ ദുഃഖം കാണില്ലിവർ

സ്വയം സുഖ സംതൃപ്തിയടയുന്നീ കാപാലികന്മാർ

കാടത്തം കാട്ടും കാട്ടുമൃഗങ്ങളെ കഴുത്തറുക്കുക

ബന്ധു ജന മിത്രാതികളുടെ സമക്ഷത്തിൽ നാണത്താൽ

തല കുനിയും ഇവരുടെ നെഞ്ചകം പൊടിഞ്ഞു പീടയും

          പലമുഖ സ്വഭാവവൈകൃത ചിന്താ ശേഷിയിൽ

          മാറ്റുരയ്ക്കാത്തൊരു മനസാക്ഷിയിൽ ജീവിക്കും

          മനുഷ്യാ സത്യവും ധർമ്മവും പരിപാലിക്കുമോ

          അതോ കൊള്ളയും കൊലയും നിഷേധക ശീലങ്ങൾ     

          പ്രാപ്തമാക്കാത്തൊരു ലോകത്തെ സൃഷ്ടിക്കുമോ     

ലോക ശുദ്ധിക്കായി പൊരുതാം ജനങ്ങളേവർക്കും

ലോക നന്മയ്ക്കായി ശ്രമിക്കാം നമുക്കേവർക്കും

ലോക കാരുണ്യത്തിനായി പ്രവർത്തിക്കാമേവർക്കും

ലോക സത്യത്തെ നിലനിർത്താനായി കൈകോർക്കാമേവർക്കും

                   പ്രീജിത സുരേഷ്                                                                                             

LEAVE A REPLY

Please enter your comment!
Please enter your name here