തളിര് -20 22 കുട്ടികൾക്കായുള്ള ഏകദിന ശില്പശാല നടത്തി

Facebook
Twitter
WhatsApp
Email

കൊച്ചി: ശിശു സൗഹൃദ പോലീസ് സ്റ്റേഷനായ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ എറണാകുളം രാമവർമ്മ ക്ലബിൽ കുട്ടികൾ ക്കായി തളിര് -2022 എന്ന പേരിൽ ഏകദിന ശില്പശാല നടത്തി.

ഡി സി പി ( അഡ്മിനിസ്ട്രേഷൻ ) എൻ രാജൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ എസ് . പി. സി ജയകുമാർ അധ്യക്ഷത വഹിച്ചു.

വ്യക്തിത്വ വികസനം, പ്രസംഗ കല, സൈബർ ചതിക്കുഴികൾ , ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ മധു ഭാസ്ക്കർ, അഡ്വ ചാർളി പോൾ , അഡ്വ. സ്റ്റെർ വിൻ  സേവ്യർ എന്നിവർ ക്ലാസെടുത്തു. സിനിമാ താരം സാജൻ പള്ളുരുത്തി കുട്ടികളുമായി സംവദിച്ചു.

സമാപന സമ്മേളനം ഡി.സി. പി. വി.യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. സെൻട്രൽ പോലീസ് ഇൻസ്പെക്ട്ർ എസ് വിജയശങ്കർ , പ്രിൻസിപ്പൽ എസ് ഐ പ്രേംകുമാർ , എസ് ഐ മാരായ അഖിൽ , ജിഷ്ണു, പി ആർ ഓ സൈജൻ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫുൾ ജൻ സാബു, ജോസ് , പ്രവീൺ, സലീഷ് , മിനി, ഷാജി, സാജൻ എന്നിവർ പങ്കെടുത്തു

ചിത്രം : ശിശു സൗഹൃദ പോലീസ് സ്റ്റേഷനായ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ തളിര് -2022 ഏകദിന ശില്പശാലയിൽ അഡ്വ. ചാർളി പോൾ ക്ലാസെടുക്കുന്നു

 

About The Author

Leave a Reply

Your email address will not be published. Required fields are marked *