രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

Facebook
Twitter
WhatsApp
Email

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ  എംപി ഓഫീസിന് നേരെയുള്ള  അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കൽപറ്റയിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടക്കും. സംഭവത്തില്‍ 19 എസ്.എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19പേരെയാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റ ഡി.വൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അക്രമം തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തി എന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, എസ്.എഫ്.ഐ ആക്രമണത്തിനെതിരെ സംസ്ഥാനത്തെങ്ങും കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധം. തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലേക്കുള്‍പ്പെടെ സി.പി.എം ഓഫിസികളിലേക്ക് നടന്ന മാര്‍ച്ചുകളില്‍  സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഫ്ലക്സ് ബോര്‍ഡുകളും കൊടിമരങ്ങളും തകര്‍ത്തു. കോട്ടയത്ത്  കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.  വയനാട്ടില്‍ എസ്.പി.ഒാഫിസിലേക്ക് തളളിക്കയറാന്‍  പ്രവര്‍ത്തകര്‍ ശ്രമിച്ചു

About The Author

Leave a Reply

Your email address will not be published. Required fields are marked *