കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വൈ​ശാ​ഖ​നും പ്ര​ഫ. കെ.​പി. ശ​ങ്ക​ര​നും വി​ശി​ഷ്ടാം​ഗ​ത്വം

Facebook
Twitter
WhatsApp
Email

തൃ​ശൂ​ർ: 2021ലെ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗ​ത്വ​വും സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്കാ​ര​വും പ്ര​ഖ്യാ​പി​ച്ചു. വൈ​ശാ​ഖ​നും പ്ര​ഫ. കെ.​പി. ശ​ങ്ക​ര​നു​മാ​ണ് അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്ടാം​ഗ​ത്വം. 50,000 രൂ​പ​യും ര​ണ്ടു പ​വ​ന്റെ സ്വ​ർ​ണ പ​ത​ക്ക​വും പ്ര​ശ​സ്തി പ​ത്ര​വും പൊ​ന്നാ​ട​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര​മെ​ന്ന് സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് സ​ച്ചി​ദാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി പ്ര​ഫ. സി.​പി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​ശി​ഷ്ടാം​ഗ​ത്വം നേടിയ വൈ​ശാ​ഖ​ൻ, പ്ര​ഫ. കെ.​പി. ശ​ങ്ക​ര​ൻ

വി​ശി​ഷ്ടാം​ഗ​ത്വം നേടിയ വൈ​ശാ​ഖ​ൻ, പ്ര​ഫ. കെ.​പി. ശ​ങ്ക​ര​ൻ

ഡോ. ​കെ. ജ​യ​കു​മാ​ർ, ക​ട​ത്ത​നാ​ട്ട് നാ​രാ​യ​ണ​ൻ, ജാ​ന​മ്മ കു​ഞ്ഞു​ണ്ണി, ക​വി​യൂ​ർ രാ​ജ​ഗോ​പാ​ല​ൻ, ഗീ​ത കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​എ. ജ​യ​ശീ​ല​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം. 30,000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വും പൊ​ന്നാ​ട​യും ഫ​ല​ക​വു​മാ​ണ് പു​ര​സ്കാ​രം. 2018ലെ ​വി​ലാ​സി​നി അ​വാ​ർ​ഡ് ഇ.​വി. രാ​മ​കൃ​ഷ്ണ​നാ​ണ് (മ​ല​യാ​ള നോ​വ​ലി​ന്റെ ദേ​ശ​കാ​ല​ങ്ങ​ൾ).

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ: (25,000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വും ഫ​ല​ക​വു​മാ​ണ് പു​ര​സ്കാ​രം)

ക​വി​ത: അ​ൻ​വ​ർ അ​ലി (മെ​ഹ​ബൂ​ബ് എ​ക്സ്പ്ര​സ്), നോ​വ​ൽ: ഡോ. ​ആ​ർ. രാ​ജ​ശ്രീ (ക​ല്യാ​ണി​യെ​ന്നും ദാ​ക്ഷാ​യ​ണി​യെ​ന്നും പേ​രാ​യ ര​ണ്ട് സ്ത്രീ​ക​ളു​ടെ ക​ത), വി​നോ​യ് തോ​മ​സ് (പു​റ്റ്), ചെ​റു​ക​ഥ: വി.​എം. ദേ​വ​ദാ​സ് (വ​ഴി ക​ണ്ടു പി​ടി​ക്കു​ന്ന​വ​ർ), നാ​ട​കം: പ്ര​ദീ​പ് മ​ണ്ടൂ​ർ (ന​മു​ക്ക് ജീ​വി​തം പ​റ​യാം), സാ​ഹി​ത്യ വി​മ​ർ​ശം: ആ​ർ. അ​ജ​യ​കു​മാ​ർ (വാ​ക്കി​ലെ നേ​ര​ങ്ങ​ൾ), വൈ​ജ്ഞാ​നി​ക സാ​ഹി​ത്യം: ഡോ. ​ഗോ​പ​കു​മാ​ർ ചോ​ല​യി​ൽ (കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കേ​ര​ള​വും: സൂ​ച​ന​ക​ളും കാ​ര​ണ​ങ്ങ​ളും), ജീ​വ​ച​രി​ത്രം/​ആ​ത്മ​ക​ഥ: (ര​ണ്ടു​പേ​ർ​ക്ക്) പ്ര​ഫ. ടി.​ജെ. ജോ​സ​ഫ് (അ​റ്റു​പോ​കാ​ത്ത ഓ​ർ​മ​ക​ൾ), എ​തി​ര് (എം. ​കു​ഞ്ഞാ​മ​ൻ), യാ​ത്രാ​വി​വ​ര​ണം: വേ​ണു (ന​ഗ്ന​രും ന​ര​ഭോ​ജി​ക​ളും) വി​വ​ർ​ത്ത​നം: കാ​യേ​ൻ (ഷൂ​സേ സ​ര​മാ​ഗു), അ​യ്മ​നം ജോ​ൺ, ബാ​ല​സാ​ഹി​ത്യം: ര​ഘു​നാ​ഥ് പ​ലേ​രി (അ​വ​ർ മൂ​വ​രും ഒ​രു മ​ഴ​വി​ല്ലും), ഹാ​സ​സാ​ഹി​ത്യം: ആ​ൻ. പാ​ലി (അ ​ഫോ​ർ അ​ന്നാ​മ്മ)

എ​ൻ​ഡോ​വ്മെ​ന്റ് പുരസ്കാരം നേടിയവർ

ഐ.​സി. ചാ​ക്കോ അ​വാ​ർ​ഡ്: വൈ​ക്കം മ​ധു( ഇ​ട​യാ​ളം അ​ട​യാ​ള​ങ്ങ​ളു​ടെ അ​ദ്ഭു​ത ലോ​കം), സി.​ബി. കു​മാ​ർ അ​വാ​ർ​ഡ്: അ​ജ​യ്​ പി. ​മ​ങ്ങാ​ട്ട് (ലോ​കം അ​വ​സാ​നി​ക്കു​ന്നി​ല്ല), ​കെ.​ആ​ർ. ന​മ്പൂ​തി​രി അ​വാ​ർ​ഡ്: ഫ്ര. ​പി.​ആ​ർ. ഹ​രി​കു​മാ​ർ (ഏ​കാ​ന്തം വേ​ദാ​ന്തം), ക​ന​ക​ശ്രീ അ​വാ​ർ​ഡ്: കി​ങ് ജോ​ൺ​സ്, ഗീ​താ ഹി​ര​ണ്യ​ൻ അ​വാ​ർ​ഡ്: വി​വേ​ക് ച​ന്ദ്ര​ൻ (വ​ന്യം), ജി.​എ​ൻ. പി​ള്ള അ​വാ​ർ​ഡ് (ര​ണ്ടു​പേ​ർ​ക്ക്): ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ൻ (സി​നി​മ സ​ന്ദ​ർ​ഭ​ങ്ങ​ൾ), ഡോ. ​ക​വി​ത ബാ​ല​കൃ​ഷ്ണ​ൻ (വാ​യ​ന മ​നു​ഷ്യ​ന്റെ ക​ലാ ച​രി​ത്രം), തു​ഞ്ച​ൻ സ്മാ​ര​ക പ്ര​ബ​ന്ധ മ​ത്സ​രം: എ​ൻ.​കെ. ഷീ​ല.

അ​വാ​ർ​ഡു​ക​ൾ കൊ​ടു​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്റ് അ​ശോ​ക​ൻ ച​രു​വി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, കെ.​പി. രാ​മ​നു​ണ്ണി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *