❤️ പുലർചിന്ത❤️ 🎀 സമയനിഷ്ഠയും കൃത്യനിഷ്ഠയും🎀

Facebook
Twitter
WhatsApp
Email

ഉണർവിന്റെ അടയാളങ്ങളായി നമ്മുടെ ജീവിതത്തോട് സമയനിഷ്ഠയും കൃത്യനിഷ്ഠയും ചേർത്തു വച്ചു നോക്കിയാൽ നേട്ടങ്ങൾ ജീവിതത്തെ ആശ്ലേഷിച്ചു കൊണ്ടിരിക്കും. അതുകൊണ്ടാണ് അബ്രഹാം ലിങ്കൺ പറഞ്ഞു വച്ചത് : “The best way to predict our future is to create it” – നമ്മുടെ ഭാവി നമ്മുടെ തന്നെ സൃഷ്ടിയാണെന്ന്. സമയ ക്ലിപ്തതയും കൃത്യനിഷ്ഠയും ജീവിത ടൈം ടേബിളിൽ ഇടം നേടിയാൽ നഷ്ടപ്പെട്ടെന്നു കരുതിയ പറുദീസകളൊക്കെ നമുക്ക് തിരിച്ചു നേടിയെടുക്കാനാവും. ഊഷരതയുടെ അകത്തളങ്ങളിൽ ജീവനുണ്ടാകുമെന്നും ശൂന്യതയുടെ തേങ്ങലുകളിൽ ശുദ്ധസംഗീതത്തിന് സാധ്യതകളുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രതിസന്ധി മുഹൂർത്തങ്ങളെ ജീവിത വിജയത്തിന്റെ ചവിട്ടുപടികളാക്കണമെങ്കിൽ ആത്മവിശ്വാസത്തോടെ സമയവും കൃത്യനിഷ്ഠയും നാം പാലിക്കാൻ തയ്യാറാകണം. പലപ്പോഴും പലർക്കും ഇതില്ലാതെ പോകുമ്പോഴാണ് കുത്തഴിഞ്ഞ പുസ്തകമായി ജീവിതം മാറുന്നത്. മറിച്ചാണെങ്കിൽ കാത്തിരിക്കുന്ന നമ്മുടെ ജീവിതമിഴികളിലേക്ക് കാലവും അതിന്റെ കാൽച്ചുവടുകളും നീങ്ങും. ഈ മണ്ണും മനുഷ്യനും പുഴയും എല്ലാം പ്രസാദപൂർണങ്ങളായി കാണാൻ നമുക്കു കഴിയും. ജീവിതം സമയ കേന്ദ്രീകൃതവും കൃത്യനിഷ്ഠയുമുള്ളതാക്കിത്തീർക്കുക.
ജോസ് ക്ലെമന്റ്

About The Author

Leave a Reply

Your email address will not be published. Required fields are marked *