മരണശേഷം – അജയ്

Facebook
Twitter
WhatsApp
Email
ഇരുട്ടിനെ കീറിമുറിച്ചു
ഭീരുവായ കള്ളനെപ്പോലെ
അർദ്ധരാത്രിയിൽ
പടിപ്പുരവാതിൽ തുറക്കുമ്പോൾ
തുരുമ്പിച്ച മൗനം കരയും.
ഉമ്മറപ്പടിയിൽ
കാണാം
ഒരു കീറുവെട്ടം
ആടിയുലഞ്ഞിട്ടും
കെടാതെ…
വിളമ്പിവച്ച പാത്രം
വടിച്ചുനക്കും വരെ
വിളക്കിലെ
എണ്ണ തീരും വരെ
മുറിയിൽ ചുറ്റിപ്പറ്റി
നിൽക്കും
ദീർഘനിശ്വാസമായി,
കാറ്റായി,
ഓട്ടുമൊന്തയിൽ
കുളിർധാരയായി
മൗനം ചാലിച്ച
ചോദ്യമായി.
പിറ്റേന്ന്
അതിരാവിലെ
കനലടുപ്പിൻ മോളിൽ
തിളക്കുന്നുമുണ്ടാകും
തവിട്ടുനിറത്തിൽ
ഒരഗ്നിപർവ്വതം…
ഒരു ദിവസം തുടങ്ങി
ഒരു യാത്ര തുടങ്ങി
മുട്ടുവാൻ
ഏറെയുണ്ട്
വാതിലുകൾ…
ആ മിഴികളിൽ തുളുമ്പുന്ന
സ്വപ്നങ്ങൾക്ക്
മഴവില്ലിന്റെ നിറമായിരുന്നു
പ്രാർത്ഥനയുടെ ഉറപ്പായിരുന്നു.
ഹോ!
ഇന്നും
കണ്ണുചിമ്മി ചുറ്റിലും
നോക്കും
എന്തോ തിരയും.
നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന
കഠാര
അറിവിന്റെ
ചോന്നവെളിച്ചം ചുരത്തുന്ന
അക്ഷരങ്ങൾ ചേർന്നൊഴുകി
ഒരു പദം വിടരും,
അമ്മ…
അമ്മ!
ഡോ. അജയ് നാരായണൻ
===

 

Ajayagosh Narayanan (PhD)
Capacity Building
Education

About The Author

One thought on “മരണശേഷം – അജയ്”

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version