ചാൾസ് രാജാവിന്റെ ചിത്രമുള്ള ബ്രിട്ടിഷ് നാണയം വരുന്നു

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ ചിത്രമുള്ള പുതിയ ബ്രിട്ടിഷ് നാണയത്തിന്റെ രൂപരേഖ പുറത്തിറക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അഭിമുഖമായുള്ള ചാൾസ് രാജാവിന്റെ ചിത്രമാണ് പുതിയ നാണയത്തിലുള്ളത്. 1660 മുതലുള്ള പാരമ്പര്യം പിന്തുടർന്നാണു രൂപകൽപന. 50 പെൻസ്, 5 പൗണ്ട് നാണയങ്ങളാണ് രാജാവിന്റെ ചിത്രത്തോടെ വരും മാസങ്ങളിൽ പുറത്തിറങ്ങുക. എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 2700 കോടി ബ്രിട്ടിഷ് നാണയങ്ങൾ നിലവിൽ പ്രചാരത്തിലുണ്ട്.

English Summary: Britain coin with King Charles III face

LEAVE A REPLY

Please enter your comment!
Please enter your name here