നല്ലിടയൻ – കവിത – രചന, ഈണം, – ആലാപനം അഡ്വ: അനൂപ് കുറ്റൂർ .

Facebook
Twitter
WhatsApp
Email

നിലാവലിയുന്നധനുമാസരാവിൽ
നിറകുടമായൊരു നിറതിങ്കളായി
നല്ലൊരിടയനൂഴിയിലാദ്യമായി
നാഥനായിട്ടിതാ ബദ് ലഹേമിൽ.

നസ്രേത്തിൽ നിന്നോരമ്മയങ്ങു
നിത്യത നിന്നുള്ള സർഗ്ഗമോടെ
നന്മയാമോമനയ്ക്കമ്മയായി
നന്ദിച്ചിതാ താരാട്ടുമായെന്നും.

നിശ്ചയിച്ചൊരാപരിണയത്തിൽ
നിയോഗേജോസഫച്‌ഛനായി
നല്ലൊരു ജാബാലനരുമയായി
നന്നെന്നുചൊന്നുയാർത്തരെല്ലാം.

നേരും നേറിയോടാമറിയസുതൻ
നിന്നിതാ മിന്നുന്ന പഞ്ചമി ചന്ദ്രനായി
നാമ്പെടുത്തനിഷ്കളങ്കതയോടെ
നാൾവഴിയിൽമാണിക്യമാകുന്നു.

നാടു ചുറ്റുന്നു നാക്കടിക്കാതെ
നാളെണ്ണിനിഴലെണ്ണിനടത്തമായി.
നാൾക്കു നാളോ നാണീയമായിട്ടു
നേർ വഴി കാട്ടുന്ന മാർഗ്ഗദീപം.

നാടുണരുന്ന കാടുമറിയുന്നു
നിലയും വിലയുമധികമാകുന്നു
നന്മ തൻ മാനസം തുളുമ്പുന്നു
നിറഞ്ഞിതാ ചിന്തയൊഴുകുന്നു.

നിർമ്മലമാമാ കർമ്മബോധത്തിൽ
നിർവ്വാണമന്ത്യമെത്തുമറിവോടെ
നിന്ദകളൊക്കെയെന്നും സഹിച്ചു;
നോട്ടത്തിലതു പാകമാക്കുന്നു.

നയന നളിനങ്ങളീരണ്ടിലായി
നയനാഗ്നിയുതിർന്നുജ്ജ്വലമാക്കി
നാഥനേവർക്കുമാരാധ്യനായി
നന്ദേ സ്തുതിച്ചൊന്നായി പാടുന്നു.

രചന: അഡ്വ : അനൂപ് കുറ്റൂർ

About The Author

Leave a Reply

Your email address will not be published. Required fields are marked *