കിളി കുലം – വിജു കടമ്മനിട്ട

Facebook
Twitter
WhatsApp
Email

പൂംകിളികൾ കൂടു
കൂട്ടിയ പൂമര
ചില്ലകൾ മുറിച്ചു മാറ്റി
നാം വൃത്തി ഏറ്റി
നാഗരിഗ പാതകളും
പട്ടണങ്ങളും
എന്നിട്ടും പറഞ്ഞു
നമ്മൾ കിളിമൊഴിയെന്നു
കൂമനായി പേടി
പെടുത്തിയിട്ടും
കുയിലായി മൊഴിഞ്ഞു
പേടിമാറ്റി
തുഞ്ചന്റെ പഞ്ച
വർണ പൈങ്കിളി
പെണ്ണായി പുരാതന
പൊരുൾ മൊഴിഞ്ഞു
ഖഗമായി വക്ത്ര
തുണ്ടങ്ങൾ കാട്ടി
ഭീതി തീർത്തിട്ടും
കപോതമായി
ആർദ്ര ഹൃത്തായി
കാകനായി കഴുകായി
ജീർണത തിന്നു
ശുചി തീർത്തു
കിളി കുലമേ
വേനലിൽ മടങ്ങി
വരിക എന്റെ തൊടിയിൽ
ചുടു നാവ് വരളുമ്പോൾ
മൂട് കിഴിയാ
ചിരട്ടയിൽ ഒരല്പം
മിഴി നീരെങ്കിലും തരും,,,,,,,

വിജു കടമ്മനിട്ട

About The Author

Leave a Reply

Your email address will not be published. Required fields are marked *