പൊതു പൂർവികനെ തേടി പിന്നോട്ട് …..? – ലേഖനം. – ജയൻ വർഗീസ്.

Facebook
Twitter
WhatsApp
Email

പ്രപഞ്ചത്തിലെ ഏറ്റവും വേഗതയുള്ള പ്രതിഭാസം പ്രകാശം ആണെന്ന് ശാസ്ത്രം  കണ്ടെത്തിക്കഴിഞ്ഞു. പ്രകാശത്തിന് സഞ്ചരിക്കാൻ കഴിയുന്ന വേഗം അഥവാ പ്രകാശവേഗം എന്നത് ഒരു സെക്കൻഡിൽ ഒരുലക്ഷത്തിഎൺപത്തി ആറായിരം മൈലുകൾ ആണെന്ന് ശാസ്ത്രം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കാല നിർണ്ണയത്തിനും, ദൂരം അളക്കുന്നതിനുമുള്ള അളവ് കോലായി പ്രകാശത്തെ ശാസ്ത്രംഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇപ്രകാരം ഒരു ഒബ്ജക്ട് അഥവാ വസ്തുവിൽ നിന്ന് പുറപ്പെടുന്ന പ്രകാശംനമ്മളുടെ കണ്ണിൽ എത്തിച്ചേരാൻ എടുക്കുന്ന സമയത്തെ അതിന്റെ കാലം – അഥവാ ദൂരം ആയികണക്കാക്കപ്പെടുന്നു. നമ്മുടെ മുന്നിലെ ചെടിയിൽ പൂത്തു നിൽക്കുന്ന പൂവിലെ വർണ്ണത്തിന് നമ്മുടെകണ്ണിലെത്താൻ ഒരു ചെറിയ സമയം ആവശ്യമുണ്ട്. എങ്കിലും അത് ഒരു സെക്കൻഡിന്റെയും എത്രയോ ചെറിയഒരംശം മാത്രമാകുന്നു എന്നതിനാൽ ഈ കാഴ്ചക്ക് കാലപ്പഴക്കത്തിന്റെ  പ്രശ്നം  ഉണ്ടാവുന്നില്ല. നാൽപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന ഒരു വിമാനത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണിലെത്താൻഒരു സെക്കന്റിന്റെ കേവലമായ ഒരംശം മതിയാകും എന്നതിനാൽ അതിനെ കാണുന്നതിനും ഒരു പ്രശനംഉണ്ടാവുന്നില്ല..

എന്നാൽ മാനത്ത് നിന്ന് നമ്മുടെ കണ്ണിലും കരളിലും കുളിര് പകരുന്ന ചന്ദ്ര ലേഖ രണ്ട് ലക്ഷത്തി മുപ്പത്തിആറായിരം മൈൽ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ആ പ്രകാശം ഏകദേശം ഒന്നര സെക്കൻഡ്എടുത്തിട്ടാണ് നമ്മൾ കാണുന്നത്. അതായത് ഇപ്പോൾ നമ്മൾ കാണുന്നത് ഇപ്പോളുള്ള ചന്ദ്രനെയല്ല, ഒന്നരസെക്കൻഡ് മുൻപുണ്ടായിരുന്ന ചന്ദ്രനെയാണ് എന്നർത്ഥം. ഈ കാഴ്ച സൂര്യനെ സംബന്ധിച്ചാവുമ്പോൾ അത്എട്ട് മിനിട്ടാവുന്നു. കാരണം എട്ടു മിനിട്ടു സഞ്ചരിച്ചിട്ടാണ് സൂര്യപ്രകാശം നമ്മുടെ കണ്ണിലെത്തുന്നത്എന്നതിനാൽ എട്ടു മിനിട്ടു മുൻപുള്ള സൂര്യനെയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇനി സൗരയൂഥത്തിന്റെഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണിലെത്താൻ സുമാർനാലേകാൽ വർഷങ്ങൾ എടുക്കുന്നു എന്നതിനാൽ ആ നക്ഷത്രത്തെ നമ്മൾ നോക്കുമ്പോൾ നാലേകാൽ വർഷംമുൻപുള്ള അതിനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ഇന്ന് ആ നക്ഷത്രം അപ്രത്യക്ഷം ആവുകയാണെങ്കിൽനമ്മൾ അതറിയുന്നത് ഇനി നാലേകാൽ വർഷം കൂടി കഴിഞ്ഞിട്ടായിരിക്കും എന്ന് സാരം.

ഇങ്ങിനെ ചിന്തിക്കുമ്പോൾ ആയിരത്തി മുന്നൂറ്റി എൺപതു കോടി  ( 1370 കോടി ആണെന്നും, 1382 കോടിആണെന്നുമുള്ള പുത്തൻ വാദങ്ങളും നിലവിൽ ഉണ്ട്.) കൊല്ലങ്ങൾക്ക് മുൻപ് നടന്നു എന്ന് പറയപ്പെടുന്നബിഗ്‌ബാങിലൂടെയാണ് പ്രപഞ്ചം ഉണ്ടായത് എന്ന് ശാസ്ത്രം പറയുമ്പോൾ അത്രയും കോടി കൊല്ലങ്ങൾ പ്രകാശവേഗത്തിൽ സഞ്ചരിച്ചു വന്ന് നമ്മുടെ കണ്ണിൽ എത്തിയിട്ടുള്ള പ്രകാശത്തെ അപഗ്രഥിച്ചു കൊണ്ടാവണമല്ലോശാസ്ത്രം ഇത് പറയുന്നത് ?

ഇത്രയും കാലത്തിനിടയിൽ  സംഭവിച്ചതായി നമുക്ക് ബോധ്യമുള്ള ആദ്യ സംഭവം ബിഗ്‌ബാംഗ് ആയിരുന്നു  എന്നും,  അന്ന്  മുതൽ അവിടെ നിന്ന് സഞ്ചരിച്ചു വന്നു വന്ന് ഇന്ന് നമ്മുടെ കണ്ണിൽ എത്തിയിട്ടുള്ളപ്രകാശത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നും, ബിഗ്‌ബാംഗ് സംഭവിച്ച കാലത്തേക്കാൾ1380 കോടി കൊല്ലങ്ങൾക്കു ശേഷമുള്ള വർത്തമാന  അവസ്ഥയാണ് ഇന്ന്  നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്എന്നതുമല്ലേ സത്യം ?

അതായത് നമ്മുടെ ശാസ്ത്രത്തിന് ഇന്ന് വരെയും കാണാൻ കഴിയുന്ന ഏറ്റവും പഴക്കമുള്ള  പ്രകാശം ബിഗ്ബാംഗിൾ നിന്ന് പുറപ്പെട്ട് വന്നിട്ടുള്ളതാണ് എന്നതിനാൽ നമ്മുടെ ശാസ്ത്രക്കണ്ണുകൾ അവിടെ വരെ മാത്രമേഎത്തിയിട്ടുള്ളു എന്നതാവില്ലേ യഥാർത്ഥ സത്യം ? അത് കൊണ്ടാവുമല്ലോ ബിഗ്‌ബാംഗ് ആണ് പ്രപഞ്ച ഉല്പത്തിക്ക്കാരണമായത് എന്നും, അതിന് 1380 കോടി കൊല്ലങ്ങളുടെ പഴക്കമാണ് ഉള്ളതെന്നും അതിനു മുൻപുള്ളത്വെറും 00 ആണെന്നും നമ്മുടെ ശാസ്ത്രം തലയറഞ്ഞ് പറഞ്ഞു കൊണ്ടിരിക്കുന്നത് ?

അപ്പോൾ ബിഗ്‌ബംഗിന് കാരണമായിത്തീർന്നു എന്ന് പറയപ്പെടുന്നതും, ഒരു പ്രോട്ടോണിനേക്കാൾ ചെറുതായിസർവ പ്രപഞ്ചത്തെയും ഉള്ളിലൊതുക്കി നിന്നിരുന്നതുമായ ആ ഒരു പ്രപഞ്ച വിത്ത് മാത്രമായിരുന്നു നമ്മൾക്ക്അറിവുള്ള പ്രപഞ്ച കാരണം ? എങ്കിലും ബിഗ്‌ബാംഗ് എന്ന ഈ വികാസത്തിന് കാരണമായിത്തീർന്ന ചില മുൻസാഹചര്യങ്ങളെക്കുറിച്ച് ഇന്ന് ശാസ്ത്രം പറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നതിനാൽ ഇതായിരുന്നുവോ യഥാർത്ഥ  ഉല്പത്തി എന്ന് ചിന്താ ശേഷിയുള്ളവർ ചിന്തിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ലല്ലോ ?

നാമറിയുന്ന ബിഗ്‌ബാംഗിനും മുൻപ് എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും, അഥവാഉണ്ടായിരുന്നെങ്കിൽ പോലും അവിടെ നിന്നുള്ള പ്രകാശം ഇത് വരെയും ഇവിടെ എത്തിയിട്ടുണ്ടാവില്ല എന്ന്തന്നെയല്ലേ ഇതിനർത്ഥം ? അത് കൊണ്ട് തന്നെ നമ്മുടെ ശാസ്ത്രത്തിന്റെ കാഴ്ച്ചക്കണ്ണുകളിൽ അത്തരംപ്രതിഭാസങ്ങൾ എത്തിച്ചേർന്നിട്ടുണ്ടാവില്ലല്ലോ ? അതിനാൽ ബിഗ്‌ബാംഗ് ആണ് പ്രപഞ്ചത്തിന്റെ ലാസ്റ്റ് പിൻപോയിന്റ് എന്നും, അതിന്  മുൻപ് എല്ലാം 00 ആയിരുന്നു എന്നും തീർത്ത് പറയുന്നതിന് മുൻപ് ഒന്ന് കൂടിചിന്തിക്കുന്നതല്ലേ ന്യായം ? പ്രത്യേകിച്ചും, പ്രപഞ്ചത്തിൽ സംഭവിച്ചത് എല്ലാം തന്നെ ഒന്ന് മറ്റൊന്നിന്റെ പിന്തുടർച്ചആയിട്ടായിരുന്നു എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന സാഹചര്യങ്ങളിൽ ?

പ്രപഞ്ചം ഉണ്ടാക്കിയ ബിഗ്‌ബാംഗ് സംഭവിച്ചത് ശൂന്യാകാശത്തിൽ ആയിരുന്നു എന്നാണ് മറ്റൊരു വിചിത്ര വാദം.  അപ്പോൾ ഈ ശൂന്യാകാശം പ്രപഞ്ചത്തിന്റെ ഭാഗം അല്ലായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത് ? എന്താണ്സാർ ഈ ശൂന്യാകാശം ? ശൂന്യം എന്നൊരിടം പ്രപഞ്ചത്തിൽ എവിടെയും ഇല്ലെന്നും, കോസ്മിക് രശ്മികൾഅനവരതം പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഇടങ്ങളാണ് പ്രപഞ്ചത്തിൽ എവിടെയും ഉള്ളതെന്നും 1986 മുതൽശാസ്ത്രം തന്നെ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുള്ള നിലയ്ക്ക് ശൂന്യാകാശത്തിൽ ബിഗ്‌ബാംഗ് നടന്നു എന്ന് ഇനിപറയുന്നതിൽ വലിയ അര്ഥമില്ലല്ലോ ?

ബിഗ്‌ബാംഗ് എന്നത് വിശാല അർത്ഥത്തിലുള്ള വികാസം എന്ന പ്രിക്രിയ ആണെന്നിരിക്കെ ഏതൊരുവസ്തുവിനും അതിനു ചുറ്റുമുള്ള ഒരിടം ഉണ്ടായിരുന്നാൽ മാത്രമേ വികാസം സംഭവിക്കുകയുള്ളൂ  എന്നും, പ്രപഞ്ച ഭാഗം തന്നെയായ അവിടം  ബിഗ്‌ബാംഗിനും മുന്നമേ ഉണ്ടായിരുന്നു എന്നുമുള്ള സാമാന്യ ബുദ്ധി എന്ത്കൊണ്ട് അംഗീകരിക്കുന്നില്ല ? കൂടുതൽ  ചിന്തിക്കുമ്പോൾ ബിഗ്‌ബാംഗിന് മുമ്പും ശൂന്യാകാശം ഉണ്ടായിരുന്നുഎന്ന് സമ്മതിക്കുക വഴി നമ്മളറിയുന്ന പ്രപഞ്ചത്തിനും മുൻപ് എന്തൊക്കെയോ  കൂടി ഉണ്ടായിരുന്നു എന്നും, അതുവഴി ബിഗ്‌ബാംഗ് അല്ല പ്രപഞ്ചം ഉണ്ടാക്കിയത് എന്നും ശാസ്ത്രത്തിനു സമ്മതിക്കേണ്ടി വരികയാണല്ലോ ?

അപ്പോൾ മുന്നമേ ഉണ്ടായിരുന്ന ശൂന്യാകാശത്തിൽ  എവിടെയെങ്കിലും മറ്റൊരു ബിഗ്‌ബാംഗ്സംഭവിച്ചിരിക്കാമെങ്കിലും നാമത് ഇതുവരെയും അറിഞ്ഞിട്ടുണ്ടാവില്ല. കാരണം അത് നമ്മുടെ ബിഗ്‌ബാംഗിനുംമുമ്പെയാണ് സംഭവിച്ചിട്ടുള്ളതെങ്കിൽ ആ പ്രകാശം ഇത് വരെയും നമ്മുടെ കണ്ണിൽ എത്തിയിട്ടുണ്ടാവില്ലല്ലോ ? അപ്പോൾ നമുക്കറിയുന്ന നമ്മുടെ പ്രപഞ്ച കാരണം മാത്രമാണ് ബിഗ്‌ബാംഗ്. അതല്ലെങ്കിൽ ബിഗ്‌ബാംഗിന് മുൻപ്ശൂന്യാകാശം ഇല്ലായിരുന്നു എന്ന് ശാസ്ത്രം സമ്മതിക്കണം.

അങ്ങിനെ സമ്മതിച്ചാൽ   ബിഗ്‌ബാങിലൂടെ പുറത്തേക്ക് തെറിച്ച കണങ്ങളെ അഥവാ ആറ്റങ്ങളെ  ന്യൂക്ലിയർഫ്യൂഷനിലൂടെ ചേർത്തു പിടിക്കുകയും ഒട്ടിച്ചു നിർത്തി മാസ് അഥവാ ദ്രവ്യം ആക്കി രൂപപ്പെടുത്തിപ്രപഞ്ചമുണ്ടാക്കിയത്   ഹിഗ്ഗ്സ് ബാസോൺ ആയിരുന്നു എന്ന  CERN പുറത്തു വിട്ട  10 ബില്യൺ  ഡോളർവിലയുള്ള ‘ ലാർജ് ഹൈഡ്രോൺ  കൊളൈഡ്രൽ  പ്രോജക്ടി ‘ ന്റെ കണ്ടെത്തൽ  തെറ്റായിരുന്നു എന്ന്സമ്മതിക്കേണ്ടി വരും.  പിണ്ഡമില്ലാത്ത പിറക്കുന്ന വെറും കരടുകൾ ആയിരുന്ന ഹിഗ്ഗ്സ് ബസോണുകൾഊർജ്ജം സ്വീകരിച്ച് പിണ്ഡ രൂപിയാവുന്നത് ഹിഗ്ഗ്സ് ഫീൽഡ് എന്ന ഊർജ്ജ മണ്ഡലത്തിലൂടെ സഞ്ചരിച്ചിട്ടാണ്എന്ന് ശാസ്ത്രം പറയുമ്പോൾ ഊർജ്ജ സമ്പന്നമായ കോസ്മിക് രശ്മികൾ അനവരതം പ്രവഹിച്ചുകൊണ്ടിരിക്കുന്ന ശൂന്യാകാശം തന്നെ ആയിരിക്കണമല്ലോ ശാസ്ത്രം പരിചയപ്പെടുത്തുന്ന ഹിഗ്ഗ്സ് ഫീൽഡുകൾ?

1964 ൽ പീറ്റർ ഹിഗ്ഗ്സ് കണ്ടെത്തിയതും, അദ്ദേഹത്തിന്റെ പേര് ചേർത്ത് അറിയപ്പെടുന്നതുമായ ഹിഗ്ഗ്സ്ബോസോണുകൾ ബിഗ്‌ബാംഗ് സൃഷ്ടിച്ച ന്യൂക്ളിയർ ഫ്യൂഷനിലൂടെ ചിതറിത്തെറിച്ച കണങ്ങളെ ചേർത്തുപിടിച്ചും ഒട്ടിച്ചു ചേർത്തും ഉണ്ടായിട്ടുള്ളതാണ് മഹാ പ്രപഞ്ച മഹാ മാസ് അഥവാ ദ്രവ്യം എന്ന് ശാസ്ത്രം  നമുക്ക്‌  പറഞ്ഞു  തരുന്നുണ്ട്. ഹിഗ്ഗ്സ് ബോസോണുകൾക്ക് സഞ്ചരിക്കാനും, ഊർജ്ജം സ്വീകരിച്ചു് പിണ്ഡംആർജ്ജിക്കാനും വേറെ ഒരിടം ഉണ്ടായിരുന്നതായി ശാസ്ത്രം പറയുന്നുമില്ല ?

എന്നിട്ടും ഈ മുൻ അവസ്ഥകളെ ഇന്നും 00 എന്ന് വിലയിരുത്തുന്ന ശാസ്ത്ര സത്തമന്മാർ ഇരുട്ടിൽ ഇല്ലാത്തപൂച്ചയെ തപ്പുകയാണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദിക്കുന്നു ! തെളിയിക്കപ്പെട്ടത് മാത്രമാണ് സത്യം എന്നനിലപാട് ഇനിയെങ്കിലും ശാസ്ത്രം തിരുത്തേണ്ടതുണ്ട്. തെളിയിക്കപ്പെടാത്ത അനേകം സത്യങ്ങൾ ഇനിയുംപ്രപഞ്ചത്തിലും, പ്രപഞ്ച ഭാഗമായ മനുഷ്യനെന്ന നമ്മളിലും സ്ഥിതി ചെയ്യുന്നുണ്ട് എന്ന് ശാസ്ത്രത്തിന് തന്നെതല കുലുക്കി സമ്മതിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ?

സുദീർഘമായ ഒരു ചിന്താപദ്ധതിയുടെ പ്രായോഗിക പ്രവർത്തന പരമ്പരകളുടെ  ഭാഗമായിട്ടാവുമല്ലോ ഈനിഗമനങ്ങൾ ? അപ്പോൾ നമുക്കറിയുന്ന കാല ഘട്ടത്തിന്റെ നീളം മാത്രമല്ലേ ഈ 13.8 ബില്യൺ വർഷങ്ങൾ ? അഥവാ അതിന് മുൻപ് ഒരു കാലം ഉണ്ടായിരുന്നെങ്കിൽ പോലും നാമത് അറിയുന്നില്ല. കാരണം നമ്മളിൽഎത്തിച്ചേർന്ന പ്രകാശത്തിന്റെ ഏറ്റവും വലിയ പഴക്കം നമ്മൾ അളന്നിട്ട് ഇത്രയേ കിട്ടുന്നുള്ളു. അതിലുംഅപ്പുറത്ത് നിന്നുള്ള പ്രകാശങ്ങൾ നമ്മളിലേക്ക് സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ടാവാമെങ്കിലും അത് ഇത് വരെയുംഇവിടെ എത്തിയിട്ടുണ്ടാവില്ല എന്ന യാഥാർഥ്യവും ഉണ്ടായിക്കൂടെന്നില്ലല്ലോ ?  ഈ സത്യങ്ങൾക്ക് നേരെ പുറംതിരിഞ്ഞ് നിൽക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് നമ്മുടെ ശാസ്ത്ര സത്തമന്മാർ ബിഗ്‌ബാംഗിന്മുമ്പുള്ളതെല്ലാം 00 ആണെന്ന് കരഞ്ഞു കൊണ്ടിരിക്കുന്നത്.

മനുഷ്യ വംശ ചരിത്രത്തിലെ എത്രയോ ഇടങ്ങളിൽ ജീവിച്ചിരുന്ന ദാർശനികരായ മഹാരഥന്മാർ അനാദ്യന്തമാണ്‌പ്രപഞ്ചം എന്ന് പറഞ്ഞു വച്ചത് പരീക്ഷണ ശാലകളിൽ തെളിയിച്ചിട്ട് മാത്രമല്ല. അതവരുടെ ദർശനമാണ്. ദർശനംഎന്നു പറയുന്നത് കാണുന്ന പ്രപഞ്ചമായ ശരീരത്തിൽ കാണാത്ത പ്രപഞ്ചമായി സ്ഥിതി ചെയ്തു കൊണ്ട്അതിനെ നിയന്ത്രിക്കുകയും, നിലനിർത്തുകയും ചെയ്യുന്ന ശാക്തിക സംവിധാനങ്ങളിൽ സംഭവിക്കുന്നഅസാധാരണ സ്പാർക്കുകൾ ആണ്. ഇവിടെ ബിഗ്‌ബാംഗ് പോലെ ചിന്തകൾ വികാസം പ്രാപിക്കുകയും, അസാധാരണങ്ങളായ കാണാക്കാഴ്ചകൾ അറിവായും അനുഭവമായും വ്യക്തികളിൽ നിറയുകയും ആണ്സംഭവിക്കുന്നത്.

അവിടെ ഭൂമി അങ്ങിനെ ആയിരുന്നത് കൊണ്ടാണ് ഇവിടെ ജീവികൾ ഇങ്ങനെ ആയത് എന്ന യുക്തി വാദികളുടെആശയവും അംഗീകരിക്കപ്പെടേണ്ടതുണ്ട്. രണ്ട് ആശയങ്ങളിലും  മുൻപേയുള്ള ഒരു ചിന്തയുടെ സാന്നിധ്യംഅംഗീകരിക്കേണ്ടി വരുന്നുണ്ട് എന്നതിനാൽ ഒരേ നാണയത്തിന്റെ വശങ്ങൾ മാത്രമാണ് ഈ ആശയങ്ങൾ എന്ന്കാണാവുന്നതാണല്ലോ ?

ഏക കോശ സംവിധാനത്തിൽ നിന്ന് ബഹു കോശ സംവിധാനത്തിലേക്കും, ബഹു കോശ സംവിധാനത്തിൽനിന്ന് സങ്കീർണ്ണ കോശ സംവിധാനത്തിലേക്കും ഉണ്ടായ പരിണാമ പ്രിക്രിയയുടെ അനന്തര ഫലം ആയിട്ടാണ്ഇന്ന് നാമറിയുന്ന ജീ

വ്യവസ്ഥ രൂപം പ്രാപിച്ചതെന്ന് ശാസ്ത്രം പറയുന്നു. കോടാനുകോടി വർഷാന്തരങ്ങളുടെ താള നിബദ്ധമായസഞ്ചാര പാതയിലെ കേവലമായ ഒരിടത്താവളത്തിൽ ഇന്ന് വിശ്രമിക്കുന്ന ഒരു സാധു ജീവി മാത്രമാണ് നമ്മൾഎന്നും ശാസ്ത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. കേവലമായ ഒരേക കോശ ജീവിയിൽ നിന്നാരംഭിച്ച യുഗാന്തരയാത്ര തലമുറകളിലൂടെ നാം തുടരുകയുമാണ്.

അതി സങ്കീർണ്ണമായ കോശ വ്യവസ്ഥകളോടെ സംഘടിക്കപ്പെട്ടതോ, സംഘടിപ്പിക്കപ്പെട്ടതോ ആയ മനുഷ്യൻഉൾപ്പടെയുള്ള ജീവി വർഗ്ഗങ്ങൾ പരിണമിച്ചു വന്നത് ഇവർക്ക് പിന്നിൽ കണ്ടെത്താനാവുന്ന ഒരു പൊതുപൂർവികനിൽ നിന്നായിരുന്നു എന്ന് ശാസ്ത്രം ഇന്ന് സമ്മതിക്കുന്നുണ്ട്.  അതായത് നമ്മൾ മങ്കിസഹോദരങ്ങളുടെ നേരേ ഇളയ അനുജന്മാരല്ലാ എന്നും, പകരം അവർക്കും നമുക്കും മുൻപേ അവരുടേതും, നമ്മളുടേതും ആയ ഒരു പൊതു പൂർവികർ ഉണ്ടായിരുന്നു എന്നുമാണ്‌ ഇപ്പോൾ ശാസ്ത്രത്തിന്റെ കണ്ടെത്തൽ.

നമ്മുടെ അന്വേഷണം ഇപ്പറയുന്ന പൊതു പൂർവികനിൽ വരെ എത്തി അവസാനിപ്പിക്കേണ്ടതില്ല എന്നാണു എന്റെഎളിയ നിലപാട്. അവിടുന്നും പിന്നോട്ട് പോകണം. പോയിപ്പോയി എല്ലാറ്റിന്റെയും പിന്നിൽ നിൽക്കുന്ന ആറ്റംഎന്ന അടിസ്ഥാന പൊതുപൂർവികനിൽ എത്തണം. ഒറ്റകൾ ആയി നില നിന്നിരുന്ന അത്തരം ആറ്റങ്ങൾകൂടിച്ചേർന്നിട്ടാണല്ലോ മോളീക്യൂളുകളുടെ പുതിയ രൂപങ്ങൾ ഉണ്ടായി വന്നതും, അവ വീണ്ടും വീണ്ടുംകൂടിച്ചേർന്ന് ഏക കോശ ജീവികൾ എന്ന മുൻ നിര പൊതു പൂർവികനിൽ എത്തിച്ചേർന്നതും ? ഏകം എന്നസ്വതന്ത്രമായ സുഖ അവസ്ഥയിൽ ആയിരുന്ന  ആറ്റം പൂർവികന് ‘ ബഹു ‘ എന്ന അസ്വസ്ഥ അവസ്ഥയിലേക്ക്വേദനയോടെ കൂടിച്ചേർന്ന്  പരിണമിക്കണം എന്ന മാറ്റത്തിന്റെ പ്രചോദനം എങ്ങിനെ സംജാതമായി ? ഇത്പുറത്തു നിന്ന് വന്നുവോ, അകത്തു തന്നെ ആയിരുന്നുവോ ?

മാറ്റത്തിന് കാരണമാവുന്ന സാഹചര്യങ്ങൾ ഉണ്ടാവുകയാണോ, ഉണ്ടാക്കപ്പെടുകയാണോ എന്നഅന്വേഷണങ്ങളിലാണ് ചിന്ത എന്ന പ്രചോദന കേന്ദ്രം ഒന്നാം സ്ഥാനത്ത് വരുന്നത്. ഇത് മാറ്റത്തിന്റെഅകത്താവാം, പുറത്തുമാകാം.  പുറത്താണെന്നു വിശ്വസിക്കുന്ന  ദൈവ വിശ്വാസികൾക്കും, അകത്താണെന്നുകണ്ടെത്തുന്ന യുക്തി വാദികൾക്കും ഈ പ്രചോദക സാന്നിധ്യം അംഗീകരിക്കേണ്ടി വരുന്നു.

‘ പ്രപഞ്ചം ഉണ്ടാക്കിയതല്ല, ഉണ്ടായതല്ല, ഉള്ളതാണ് ‘ എന്ന് തിരുത്തുന്ന മൈത്രേയ ചിന്തകളിൽ പോലുംമാറ്റത്തിന്റെ സാന്നിധ്യം  അനിവാര്യമായി അംഗീകരിക്കപ്പെടുന്നുണ്ട്. അത് കൊണ്ടാണ് തികച്ചും സ്വതന്ത്രമായിഒറ്റയ്ക്ക്  നിൽക്കാമായിരുന്ന ആറ്റത്തിന്റെ അകത്തുണ്ടായ ചിന്ത എന്ന പ്രചോദനം അതിനെ മറ്റേതിനോട്കൂടിച്ചേർന്ന് മോളീക്യൂൾ ആക്കിയത് ? ആറ്റത്തിൽ  നിന്ന് വന്ന്  മോളീക്യൂളുകളിൽ നില നിന്ന ഇതേ  ചിന്തഅതിനെ വീണ്ടും കൂടിച്ചേർന്ന് സെൽ അഥവാ കോശം എന്ന ഇടത്താവളത്തിൽ ( ശാസ്ത്ര ഭാഷയിലെ പൊതുപൂർവികർ )എത്തിച്ചത് ?

മാറ്റം എന്ന മഹത്തായ മാറ്റം ആണല്ലോ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് ? ഈ മാറ്റത്തിന്റെ നമുക്കറിയുന്നആദിമ രൂപം ആയിരുന്നുവല്ലോ ബിഗ്‌ബാംഗ് മുതൽക്കുള്ള പരിണാമ  പരമ്പരകൾ ? ഏതൊരു മാറ്റത്തിന്റെയുംകാരണമായി അതിന്റെ പിന്നിൽ ചിന്ത എന്ന ഒരു പ്രാഗ്‌രൂപം ഉണ്ടാവുന്നത് കൊണ്ടാണ് മാറ്റം സാധ്യമാവുന്നത്എന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്നു. അങ്ങിനെയെങ്കിൽ  ആദ്യത്തെ ആറ്റത്തിനുള്ളിൽ രൂപപ്പെട്ട ആ ചിന്തഅതിന്റെ അകത്തു നിന്ന് വന്നാലും പുറത്തു നിന്ന് വന്നാലും അത് ഉണ്ടായിട്ടുണ്ട് എന്നത് തന്നെയല്ലേ സത്യം ?

മാത്രമല്ലാ ശാസ്ത്ര നിഗമനങ്ങളെ അവസാന വാക്കായി അംഗീകരിക്കുന്നതിനുള്ള ഒട്ടേറെ തടസ്സങ്ങൾ അവർതന്നെ മുന്നോട്ട് വയ്ക്കുന്നുണ്ട്. 13 .8 ബില്യൺ എന്ന കാലഗണന അവർ തന്നെ ഇപ്പോൾ തിരുത്തിക്കഴിഞ്ഞു. നമ്മൾ കണ്ട ബിഗ്‌ബാംഗിൽ നിന്നുള്ള പ്രകാശം അന്ന് 1380 കോടി കൊല്ലങ്ങൾക്കു മുന്പുള്ളത്ആയിരുന്നെങ്കിൽ ഇന്നത് 4200 കോടി കൊല്ലങ്ങൾക്ക് അപ്പുറത്താണ്. കാരണം ബിഗ്ബാങ് സംഭവിക്കുമ്പോൾമുതൽ പ്രപഞ്ചം അമിത വേഗതയിൽ വികസിക്കുകയായിരുന്നത്രെ !  ആദ്യ വിസ്പോടനത്തിന്റെ മൂലം എന്ന്പറയാവുന്ന ദ്രവ്യം അഥവാ മാറ്ററിന്റെ ( പ്രപഞ്ച വിത്ത് ) സ്ഥാനം ഇന്ന് 42 ബില്യൺ പ്രകാശ വർഷങ്ങൾക്ക്അകലെയാണ്. അന്ന് അതി വേഗതയിൽ വികസിച്ചകന്ന പ്രപഞ്ച ഭാഗങ്ങളെ 900 കോടി പ്രകാശ വര്ഷങ്ങൾക്ക്ശേഷം പ്രത്യക്ഷപ്പെട്ട ഡാർക്ക് എനർജി എന്ന പ്രതിഭാസം അമിത വേഗതയെ നിയന്ത്രിച്ചു കൊണ്ട് ഇന്നത്തെനിലയിലാക്കി എന്നാണു ശാസ്ത്രമതം. എന്നാൽ ഈ ഡാർക്ക് എനർജി എന്താണെന്ന് ശാസ്ത്രത്തിനുമനസ്സിലാവുന്നുമില്ല.

മഹാ വിസ്പോടനത്തിന്റെ  തള്ളിച്ചയിൽ പ്രപഞ്ച വസ്തുക്കൾ പറന്നകലുകയായിരുന്നു എന്ന് തറപ്പിച്ചു പറയുന്നശാസ്ത്രം തന്നെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വരുന്നുണ്ട്.  നൂറുബില്യണിലധികം നക്ഷത്രങ്ങളുടെ കൂട്ടമായ ആകാശ ഗംഗ ( മിൽക്കീ വേ ) എന്ന നമ്മുടെ ഗാലക്സിയെ ഇടിച്ചുതകർക്കാനായി  110 ബില്യണിലധികം മക്ഷത്രങ്ങളുടെ കൂട്ടമായ ആൻഡ്രോമീഡിയാ ഗാലക്‌സി പാഞ്ഞുവരികയാണത്രെ ! ആ കൂട്ടിയിടി നടന്നാൽ എന്താണ് സംഭവിക്കുകയെന്നറിയാതെ ശാസ്ത്രം തലകറങ്ങിനിൽക്കുന്നു. ഒരു നിഗമനത്തിൽ വികാസത്തിന്റെ ചിറകുകളിൽ പറന്നകലുന്ന പ്രപഞ്ചം. മറു നിഗമനത്തിൽപരസ്പരം പറന്നടുത്ത് ഗാലക്സികൾ കൂട്ടിയിടിച്ച് തകരാൻ പോകുന്നു. എന്തൊക്കെയാണ് സാർ ഞങ്ങളീകേൾക്കുന്നത് ?

ഓസോൺ ലയറിന്റെ നാശം സൃഷ്ടിക്കുന്നത് മനുഷ്യ നിർമ്മിത വസ്തുക്കളാണ് എന്ന് പഠിപ്പിച്ചിരുന്ന ശാസ്ത്രംഇന്നത് തിരുത്തിയിട്ടുണ്ട്. മനുഷ്യന്റെ പങ്ക് വളരെ നിസ്സാരം മാത്രമാണെന്ന് ഇന്നവർ പറയുന്നു. സ്വാഭാവികമായിസംഭവിക്കുന്ന ചില പ്രതിഭാസങ്ങളുടെ ( അറോറാ എന്നറിയപ്പെടുന്ന നോർത്തേൺ ആൻഡ് സതേൺ ലൈറ്റ് ) ഫലമായിട്ടാണ് ഉത്തര/ ദക്ഷിണ ധ്രുവ പ്രദേശങ്ങളിൽ ഇത് സംഭവിക്കുന്നത് എന്നും, സ്വാഭാവികമായിത്തന്നെഅപകടകരമാവാതെ അത് പരിഹരിക്കപ്പെടുന്നുണ്ട് എന്നും ഇപ്പോൾ അവർ പറയുന്നു. ധ്രുവങ്ങളിൽ മാത്രംസംഭവിച്ചിരുന്ന  ഈ പ്രതിഭാസം സമീപകാലത്ത് അവിടെ നിന്ന് മാറിയുള്ള  ഭൂതലത്തിൽ രണ്ടു സ്പോട്ടുകളിൽസംഭവിച്ചിരിക്കുന്നതിനാൽ മാരകമായ കാലാവസ്ഥാ പരിണാമങ്ങൾക്കും, അതുവഴി മനുഷ്യ കുലത്തിന്റെ സർവനാശത്തിനും അത് കരണമായേക്കാമെന്നും അവർ ആശങ്കയോടെ പ്രസ്താവിക്കുമ്പോൾ എക്കാലവുംമതങ്ങളുടെയും, ഇപ്പോൾ ശാസ്ത്രത്തിന്റെയും ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ട് ജീവിക്കുവാനാണല്ലോ പാവംമനുഷ്യന്റെ യോഗം എന്നോർത്തു വേദനിക്കുന്നു.

എന്താണ് ഇതിന്റെയൊക്കെ അർഥം ? തങ്ങൾ കുഴി കുത്തി കെണി വച്ച് പിടിച്ചു എന്നവകാശപ്പെടുന്ന മദയാനവെറും കുഴിയാന ആയിരുന്നു എന്ന് സമ്മതിക്കാൻ സ്വാഭാവികമായും വിഷമം ഉണ്ടായിരിക്കും, അത്മനസ്സിലാക്കാം. എങ്കിലും തങ്ങളുടെ തിരുവായ്ക്ക് എതിർവാ ഇല്ലെന്നു പഠിപ്പിക്കുന്ന ശാസ്ത്ര സത്തമന്മാരും, അട്ടയുടെ കണ്ണ് വരെ ഓപ്പറേഷൻ ടേബിളിൽ എത്തിച്ച് പരിശോധിക്കുന്ന യുക്തി വാദ ബുദ്ധി ജീവികളും, കല്ലിലുംമരത്തിലും തീർത്ത ഭൗതിക വസ്തുക്കളെ പള്ളികളിലും ക്ഷേത്രങ്ങളിലും പ്രതിഷ്ടിച്ച് അതിനെ ദൈവമാക്കിവിൽക്കുന്ന മത മാടമ്പികളും എന്റെ എളിയ സാര സംശയങ്ങൾക്ക് മറുപടിയുമായി അലറി വിളിച്ചു രംഗത്തു വരുംഎന്നാശിക്കുന്നു.  വരണം  എന്നപേക്ഷിക്കുന്നു.

ഒരു കൊച്ചുറുമ്പ് അതിരിക്കുന്ന ഒരു കൊച്ചു ഭാഗത്തെ കുറിച്ച് മാത്രമേ അറിയുന്നുള്ളു എന്നതിനാൽ അവിടമാണ്അതിന്റെ പ്രപഞ്ചം. നാമറിയുന്ന പ്രപഞ്ചം നമ്മുടെ ബിഗ്‌ബാംഗ് വരെ ഉള്ളത് മാത്രമാണ്‌. അത് നമുക്ക് പറഞ്ഞുതന്ന നമ്മുടെ ശാസ്ത്രം തന്നെ കാലാകാലങ്ങളിൽ സംശയങ്ങളുടെ മുൾ മുനകൾ ഉയർത്തുമ്പോൾആദിയന്തങ്ങൾക്ക് അതീതമാണ് പ്രപഞ്ചം എന്ന ദാർശനിക കണ്ടെത്തൽ നടത്തിയ മനുഷ്യനെ ആദരപൂർവംനമുക്കും ആചാര്യൻ എന്ന് തന്നെ വിളിക്കേണ്ടി വരും. എല്ലാറ്റിന്റെയും പിന്നിലുള്ള പൊതു പൂർവികനെതേടിയുള്ള അന്വേഷണം പരീക്ഷണ ശാലകൾക്കും അപ്പുറത്തുള്ള ദാർശനിക ചിന്തകളുടെ സഹായത്തോടെ  യഥാർത്ഥ പൊതു പൂർവികനെ കണ്ടെത്തുന്നത് വരെ നമ്മുടെ ശാസ്ത്രം തുടർന്ന് കൊണ്ടേയിരിക്കും. !

About The Author

Leave a Reply

Your email address will not be published. Required fields are marked *