തൃശൂർ : 2022-ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമി ദേശീയ പുരസ്‌കാരങ്ങൾ ഇരി ഞ്ഞാലക്കുടയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. പ്രമുഖ പ്രവാസി സാഹിത്യകാരനും യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജേതാവുമായ ശ്രീ. കാരൂർ സോമന് ഇരിഞ്ഞാലക്കുട വിദ്യാധിരാജ ആദ്ധ്യാത്മിക പഠന പരിശീലന കേന്ദ്രത്തിൽ വെച്ച് ജനു വരി മൂന്നിന് ശ്രീ.പി.സി.സിക്സ്റ്റസിന്റ് (ഓറ മാസിക) അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ.ആർ. ബിന്ദു (വിദ്യാഭ്യാസ വകുപ്പ് മന്ത്രി) യുടെ അസാന്നിധ്യത്തിൽ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ചെയർ പേഴ്‌സനും പ്രമുഖ സിനിമാ നടിയുമായ ശ്രീമതി സോണിയ ഗിരിയിൽ നിന്ന് സ്വീകരിച്ചു. പ്രൊഫ.വി.കെ.ലക്ഷ്മണൻ നായർ, ശ്രീ. റ്റി.കെ. ഗംഗാധരനും അക്കാദമി പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി. പ്രൊഫ.സാവിത്രി ലക്ഷ്മണൻ (മുൻ എം.പി) സ്വാഗത പ്രസംഗം നടത്തി.
രാജ്യത്തെ അടിച്ചമർത്തപ്പെട്ട, അധഃസ്ഥിതരായ ജനങ്ങളുടെ ഉന്നമനത്തിനായി സാഹിത്യ-സാമൂഹിക-സാംസ്‌കാരിക സേവനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നൽകുക. ഭാരതീയ ദളിത് സാഹിത്യ അക്കാദമി യുടെ രണ്ട് ദിവസത്തെ 38-ാമത് ദേശീയ സമ്മേളനം ദേശീയ അധ്യക്ഷൻ ഡോ.എസ്.പി.സുമ നാക്ഷറുടെ നേതൃത്വത്തിൽ 2022-ഡിസംബർ 11,12 തീയതികളിൽ പഞ്ച്ശീൽ, ന്യൂ ഡൽഹിയിൽ വെച്ച് നടന്നു. ആ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കാണ് തൃശൂർ ഇരി ഞ്ഞാലക്കുടയിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
കവിയരങ്ങ് ശ്രീ.സി.ജി.കാവുങ്കൽ (കവി) ഉദ്ഘാടനം ചെയ്തു. പത്തിലധികം കവികൾ ആലാപനത്തിൽ പങ്കെടുത്തു. കഥാപ്രസംഗം കഥ ‘രക്തശയ്യ’ ശ്രീമതി ഓമനദാസ് എൻ.പറ വൂരും സംഘവും അവതരി പ്പിച്ചു. ചലച്ചിത്ര അവലോകനം ശ്രീ.ഇസ്മായിൽ മാഞ്ഞാലി (നാഷ ണൽ അവാർഡ് വിന്നർ), നവോത്ഥാന കലാ-സാഹിത്യ സംസ്‌കൃതിയുടെ ജനുവരി ലക്കം മാഗ സിൻ ശ്രീ.സ്റ്റാന്‌ലിജോസ് പൂങ്കാവ് (സിനി ഡയറക്ടർ) ശ്രീമതി അജിത് കല്യായാണി തൃശൂരിന് നൽകി പ്രകാശനം ചയ്തു. ധനസഹായ വിതരണം ശ്രീ.സലിം കലവൂർ നിർവ്വഹിച്ചു. നന്ദി ചേർത്തല മുരളി (നവോത്ഥാന ക്രിയേഷൻസ്) രേഖപ്പെടുത്തി.