ശനിദശ മാറി; വ്യാഴത്തിന് ഉപഗ്രഹവിജയം

Facebook
Twitter
WhatsApp
Email

ലൊസാഞ്ചലസ് ∙ 83 ഉപഗ്രഹങ്ങളുമായി സൗരയൂഥത്തിൽ ഒന്നാമതായിരുന്ന ശനിയെ വ്യാഴം പിന്നിലാക്കി. പുതിയ കണക്കുകൾ പ്രകാരം വ്യാഴത്തിന് 92 ഉപഗ്രഹങ്ങളുണ്ടെന്ന് ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ സ്ഥിരീകരിച്ചു. യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന പട്ടികയിൽ വ്യാഴത്തിന്റെ പുതിയ ഉപഗ്രഹങ്ങളെ ഉൾപ്പെടുത്തിയതോടെയാണ് വലുപ്പത്തിൽ ഒന്നാമതുള്ള വ്യാഴം ഉപഗ്രഹങ്ങളുടെ എണ്ണത്തിലും മുന്നിലെത്തിയത്.

2021, 2022 വർഷങ്ങളിൽ ഹവായിയിലെയും ചിലിയിലെയും ദൂരദർശിനികളാണ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. തുടർനിരീക്ഷണത്തിലൂടെ അവയുടെ ഭ്രമണപഥം സ്ഥിരീകരിച്ചു. ഒന്നു മുതൽ മൂന്നു കിലോമീറ്റർ വരെ വലുപ്പമുള്ളവയാണ് ഈ ഉപഗ്രഹങ്ങൾ. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾക്കൊന്നും പേരു നൽകിയിട്ടില്ലെന്ന് ഉപഗ്രഹങ്ങളെ കണ്ടെത്തിയ സംഘത്തിൽ അംഗമായിരുന്ന കാർനഗീ ഇൻസ്റ്റിറ്റ്യൂഷനിലെ സ്കോട് ഷെപ്പേഡ് പറഞ്ഞു. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ചു പഠിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി ഏപ്രിലിലും നാസ അടുത്ത വർഷവും ബഹിരാകാശപേടകങ്ങൾ അയയ്ക്കുന്നുണ്ട്.

English Summary : Jupiter with 92 moons beat saturn to become the planet with most number of moons

About The Author

Leave a Reply

Your email address will not be published. Required fields are marked *