Where There is a Will There is a Way – (പ്രസന്ന നായർ)

Facebook
Twitter
WhatsApp
Email

ഹോസ്റ്റലിൽ നിന്ന് മോൾടെ സാധനങ്ങളെല്ലാമെടുത്ത് പോകാൻ തയ്യാറെടുത്തു നിൽക്കുകയാണ് ശൈലജയും, ദേവരാജനും മോൾ
വിന്ദു ജയും. അവർ എല്ലാവരും പ്രതീക്ഷിച്ചു നിൽക്കുന്നൊരാളുണ്ട് ഡോക്ടർ പത്മജ. വിന്ദു ജയുടെ ഏറ്റവും പ്രിയപ്പട്ട കൂട്ടുകാരി
ബിനീതയുടെ അമ്മ. അവർ ശൈലജയുടെ കോളേജ് മേറ്റാണ്. കഴിഞ്ഞയാഴ്ചയാണീ കാര്യം രണ്ടാളും അറിയുന്നത്. വിന്ദുജ
ഫാമിലി ഫോട്ടോ ബിനീതയുടെ വാട്സ് ആപ്പിൽ അയച്ചിരുന്നു.അതു കണ്ട പത്മജ, ശൈലജ യേതിരിച്ചറിയുകയായി
രുന്നു.പ്ലസ് ടുവിനു രണ്ടു വർഷം മക്കൾ ഒന്നിച്ചു പഠിച്ചിട്ടും ഈ കാര്യമവർ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ സമയം വൈകിയിരുന്നു.തമ്മിൽ കാണാനുള്ള അവസരങ്ങളൊക്കെ നഷ്ടപ്പെട്ടു. എങ്കിലും ഈ അവസാന വേള യിലെങ്കിലും തമ്മിൽ കാണണം.

ബിനീതയും അമ്മയേ പ്രതീക്ഷിച്ചു നിൽക്കുകയാണ്.വളരെ തിരക്കുള്ള ഒരു ഗൈനക്കോളജിസ്റ്റാണ് പത്മജ .സമയനിഷ്ഠയൊന്നും പാലിക്കാൻ എപ്പോഴും കഴിഞ്ഞെന്നു വരില്ല. പള്ളിയുടെ മുന്നിലെ വളവ് കടന്ന് വരുന്ന വെള്ള പഞ്ച് കാർ കണ്ടപ്പോൾ ബിനീത പറഞ്ഞു ” ദാ, അമ്മ വന്നല്ലോ! ശൈലജയുടെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു.കാറിൽ നിന്നിറങ്ങിയ പത്മ ശൈലയുടെ അരികിലേക്കോടി വന്നു. അവളും മുന്നോ ട്ടോടിയെത്തി.പിന്നെ അവിടെ നടന്നതു കണ്ട് നിന്നവരെ
യെല്ലാം അത്ഭുത
പ്പെടുത്തി. അവർ.
അത്ഭുതത്തോടെ തമ്മിൽത്തമ്മിൽ നോക്കി. രണ്ടു പേരും പരസ്പരം കെട്ടിപ്പിടിച്ചു
സന്തോഷം കൊണ്ട് രണ്ടാൾക്കും മിണ്ടാനായില്ല.കണ്ണുകളിലെ അശ്രു പ്രവാഹം
കാഴ്ച്ചയെ മറച്ചു.

പിന്നെ വിശേഷങ്ങളുടെ കെട്ടഴിക്കലായിരുന്നു. തമ്മിൽ കണ്ടിട്ട് ഇരുപത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഡിഗ്രി കഴിഞ്ഞപ്പോഴേക്കും തനിക്കു ബാങ്കിൽ ജോലി കിട്ടി. താമസിയാതെ ബാങ്കിൽ നിന്നു തന്നെ വിവാഹവും നടന്നു. വിന്ദുജയുടെ ചേച്ചി
നീരജയെ
പ്രസവിച്ചപ്പോൾ പത്മ ലേബർ റൂമിൽ തന്നോടൊപ്പമുണ്ടായിരുന്നു.അന്നവൾ മെഡിസിനു മൂന്നാം വർഷം പഠിക്കുകയായിരുന്നു.പ്രത്യേക അനുവാദത്തോടെയാണവൾ തന്നോടൊപ്പം നിന്നത്. അത് തനിക്ക് വലിയ ആശ്വാസമായിരുന്നു.പിന്നെ ഇന്നാണു നേരിൽ കാണുന്നത്.

പത്മേ, ഇതു ദേവേട്ടൻ.ഞങ്ങൾ ബാങ്കു ദമ്പതികൾ ശൈലജ ഡോക്ടറേ കാണാൻ നിമിഷങ്ങ ളെണ്ണി കാത്തിരിക്കു ക യാണ്.ദേവേട്ടൻ പറഞ്ഞു. .അവൾ പുഞ്ചിരിച്ചു., “പത്മേ നിന്റെ ഹസ്ബന്റ്?” കാറിലുണ്ട്. ബിസിനസ്സാണ്.ഒരു പ്രത്യേക ജന്മം. കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാലും പ്രതികരണമൊന്നുമുണ്ടാവില്ല. ശരിയായിരിക്കും. അല്ലെങ്കിൽ അയാൾക്കു കാറിൽ നിന്നൊന്നി റങ്ങി വന്നാലെന്താ? എന്നാൽ ശരി. ഞങ്ങൾ പോകട്ടേ. കുറേ ദൂര മില്ലേ.? ഞാൻ വിളിക്കാം. ശൈല യാത്ര പറഞ്ഞു, കാറിനടുത്തേക്കു നടന്നു.പത്മയുടെ ഹസ്ബന്റിനേ കാണാൻ വേണ്ടി ആ
കാറിലേക്ക്
ഒളികണ്ണിട്ടു നോക്കി. കക്ഷി സ്റ്റീയറിംഗിൽ കമഴ്ന്നു കിടക്കുകയാണ്. മുഖം കാണാൻ പറ്റിയില്ല.

വിന്ദുജ അഛനോടൊപ്പം മുൻ സീറ്റിൽ ഇടം പിടിച്ചു.പിന്നിലെ ഡോറു തുറന്നപ്പോഴേക്കും, ” വേർ ദേ റീസേ വിൽ
ദേ റീസേ വേ എന്ന്
കേട്ടു പരിചയമുള്ള . വാചകം’.അതും എവി ടെ യോ കേട്ടു മറന്ന പരിചിതമായ സ്വരത്തിൽ .ചുറ്റും നോക്കിയപ്പോൾ പത്മ യുടെ കാറിൽ നിന്നും
‘ഹലോ, ” എന്നൊരു വിളി.തിരിഞ്ഞു നോക്കിയപ്പോൾ
സ്തംഭിച്ചു പോയി.ചന്ദ്രശേഖരൻ.ഡിഗ്രി ക്ലാസ്സുകളുടെ
ആസ്ഥാന ഗായകൻ ചന്ദ്രൻ.ചന്ദ്രാ, നിങ്ങളിവിടെ? ഇതെന്തൊരു ചോദ്യമാണ് ശൈലേ?എന്റെ ഭാര്യയും, മകളുമുള്ളിടത്തല്ലേ ഞാനുണ്ടാകൂ. അപ്പോൾ പത്മ. എന്റെ
ഒരേ ഒരു ഭാര്യ.ബിനീത
ഞങ്ങളുടെ പൊന്നുമോൾ.ഇതൊക്കെ എപ്പോൾ, എങ്ങനെ സംഭവിച്ചു? അതിന്റെ ഉത്തരമാണ് ഞാൻ പണ്ടും, ഇപ്പോൾ ഒരു മിനിറ്റു
മുൻപും പറഞ്ഞ ആപ്തവാക്യം.

കിളി പോയ പോലെ നിൽക്കുന്ന തന്റെയടുത്തേക്കു പത്മയും, മോളും വന്നു. ഇതു കണ്ട് ദേവേട്ടനും, മോളും കാറിൽ നിന്നിറങ്ങി. എന്താ, എന്തു പറ്റി കണ്ണിമച്ചിമ്മാതെ മിഴിച്ചു നിൽക്കുന്ന തന്നോട് ദേവേട്ടൻ ചോദിച്ചു. പത്മക്കും, ചന്ദ്രനും ചിരിയടക്കാനായില്ല. ശൈലയുടെ മനസ്സ് വാകയും, കൊന്നയുമൊക്കെയുള്ള ആ പഴയ കോളേജ് കാമ്പസ്സിലേക്കു പോയി.

ഡിഗ്രി ക്ലാസ്സിലെ തനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു പത്മ. പേരു പോലെ ഒരു താമരപ്പൂ സുന്ദരി.
കോളേജിലെ ആൺ
കുട്ടികൾക്കൊക്കെ ഒരു ലഹരിയായിരുന്നു
പത്മജയെന്ന കൊച്ചു
സുന്ദരി.തങ്ങൾ രണ്ടാളും ഒന്നിച്ചു പോകുമ്പോൾ കുട്ടികൾ കളിയാക്കും, പത്മക്കൂ കണ്ണുകിട്ടാതിരിക്കാനാണോ താൻ കൂടെ നടക്കുന്നത്? ഡിഗ്രി ക്ലാസ്സുകളിലെ ആസ്ഥാന ഗായകനായിരുന്നു തങ്ങളുടെ ക്ലാസ്സിലെ
ചന്ദ്രൻ. അവനും പത്മയുടെ പ്രേമാർത്ഥ കാമുകനായിരുന്നു. പക്ഷേ, അവൾ ആർക്കും പിടികൊടുത്തില്ല. നന്നായി പഠിച്ചൊരു ഡോക്ടറാകണമെന്നായിരുന്നു അവളുടെ സ്വപ്നം. അവളുടെ
പുറകേ നടന്ന് ചെരിപ്പു തേഞ്ഞവരെല്ലാം വേറെ പെൺകുട്ടികളേ തേടിപ്പായി.പക്ഷേ.ചന്ദ്രൻ തോറ്റു പിൻമാറാൻ തയ്യാറല്ലായിരുന്നു.

ചന്ദ്രന്റെ ദയനീയത കണ്ടു താൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ” ചന്ദ്രാ, അർഹിക്കുന്നതേ ആഗ്രഹിക്കാവൂ. അവൾ എത്ര പ്രാവശ്യം
നിങ്ങൾക്കു താക്കീതു തന്നിട്ടുണ്ട്. ഇനിയെങ്കിലും പിൻമാറിക്കൂടേ? ശൈലേ താൻ കേട്ടിട്ടില്ലേ വേർ ദേറീസേ വിൽ, ദേ റീസേ വേ .നമുക്ക്
മനസ്സുകൊണ്ടത്ര ആ ഗ്രഹമുണ്ടെങ്കിൽ അതിനുള്ള മാർഗ്ഗം ഒരു നാൾ നമ്മേ തേടി വരും. ആരു പറഞ്ഞാലും ഈ വാചകമാകും അയാളുടെ മറുപടി.
കോഴ്സുകഴിഞ്ഞെല്ലാവരും പലവഴിക്കു പിരിഞ്ഞു. ചന്ദ്രന്റെ ഒരു ശ്രമവും അവളുടെ മനസ്സിൽ പ്രേമത്തിന്റെ ഒരു കുഞ്ഞല പോലും ഇളക്കാൻ കഴിഞ്ഞില്ല. അവരും രണ്ടു വഴിക്കു പോയി.അധികം താമസിക്കാതെ തനിക്ക്‌ ബാങ്കിൽ ജോലി കിട്ടി.വിവാഹവും കഴിഞ്ഞു. പിന്നീടാണ് ലേബർ റൂമിലവളുമായുള്ള കൂടിക്കാഴ്ച. അന്നവളുടെ കല്യാണം കഴിഞ്ഞിരുന്നില്ല. ഇത്രയും കാര്യങ്ങളേ എനിക്കറിയാവൂ ദേവേട്ടാ.ഇതൊക്കെ ദേവേട്ട നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?

ചന്ദ്രൻ പിന്നീടുമവളെ പിൻതുടർന്നോ?വെറുപ്പലിഞ്ഞലിഞ്ഞ് പ്രണയമായോ എന്നൊക്കെ എനിക്ക് അറിയണം. പത്മ യുടെ മുഖത്തൊരു ചമ്മലും, ചന്ദ്രന്റെ മുഖത്തൊരു വിജയ ഭാവവും. വേറാരെ കെട്ടിയാലും ഇവനെ ഞാൻ കെട്ടത്തില്ല. എത്ര പ്രാവശ്യം അവൾ തന്നോടു പറഞ്ഞിട്ടുണ്ട്. പിന്നീട് നടന്ന തൊക്കെ പത്മ പറഞ്ഞു. മെഡിക്കൽ കോളേജിലും അവളുടെ പിന്നാലെ ഒരു പറ്റം പയ്യൻമാർ ഉണ്ടായിരുന്നു.പക്ഷേ, അവരാരും നല്ല സംസ്കാരമുള്ളവരായിരുന്നില്ല. അപ്പോഴാ ണ് ചന്ദ്രൻ മാന്യനായിരുന്ന വെന്ന വൾ മനസ്സിലാക്കിയത്. അപ്പോൾ അവൾക്കവനോടിത്തിരി പ്രണയം തോന്നി. പക്ഷേ, കൈവിട്ടു പോയല്ലോയെന്നോർത്തപ്പോൾ നിരാശയുമായി

ഡിഗ്രി കഴിഞ്ഞ് ബിസിനസ്സിൽ അച്ഛനേ സഹായിക്കാൻ കൂടി
ചന്ദ്രൻ.മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടയും അവർക്കുണ്ടായിരുന്നു
അതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് മൂന്നു വർഷ ങ്ങൾക്കു ശേഷം അവർ തമ്മിൽ കാണുന്നത്. കൈ വിട്ടു പോയല്ലോയെന്ന് നിരാശാപ്പട്ടു കഴിഞ്ഞ പത്മക്കത് ആശ്വാസമായി.മനസ്സിൽ കുഴിച്ചുമൂടിയ പ്രണയത്തിന്നോർമ്മകൾ ചന്ദ്രനിൽ വീണ്ടും ഉണർന്നു. അതൊരു പരസ്പര പ്രണയമാകാൻ അധികം സമയം വേണ്ടി വന്നില്ല. എന്റെ ആപ്തവാക്യത്തിനും, കാത്തിരിപ്പിനും ദൈവം നൽകിയ അനുഗ്രഹമായിരുന്നു ആ കണ്ടു മുട്ടൽ .അങ്ങിനെയങ്ങിനെ ഞങ്ങളുടെ വിവാഹം നടന്നു.

ദൈവം എഴുതിയ തിരക്കഥയിലെ അടുത്ത അദ്ധ്യായമായിരിക്കും നമ്മുടെ ഈ കൂടിക്കാഴ്ച. പത്മ പറഞ്ഞു. അപ്പോൾ നിങ്ങൾ രണ്ടാളും കുടി എന്നെ മണ്ടിയാക്കുകയായിരുന്നുവല്ലേ? മോൾടെ കയ്യിൽ നിന്ന് ശൈല യുടെ ഫോട്ടോ കണ്ടപ്പോൾ ദൈവം തോന്നിച്ചതാണി തൊക്കെ. ഏതായാലും രണ്ടു പേരേയും ഇങ്ങനെ കണ്ടതിൽ ഒത്തിരി സന്തോഷം.

പത്മേ, നിന്നെ ചന്ദ്രൻ എത്ര മാത്രം സ്നേഹിച്ചിരുന്നെന്ന് നിനക്കറിയില്ലായിരിക്കാം. പക്ഷേ, എനിക്കറിയാമായിരുന്നു. നിങ്ങൾ ഒന്നിക്കണമെന്ന് ഞാൻ ഒത്തിരി മോഹിച്ചിരുന്നു.പിന്നെ നിന്റെ ഉഗ്രശപഥത്തിൽ ഞാൻ മൗനം പാലിച്ചു. ചന്ദ്രന്റെ വിശ്വാസമായിരുന്നു നിന്റെ ശപഥത്തേക്കാൾ ഈ ശ്വരൻ ഇഷ്ട്ടപ്പെട്ടത്.ഏതായാലും നമ്മൾക്ക് രണ്ടു കുടുംബങ്ങൾക്കും ഇനി
അടിച്ചു പൊളിച്ചു മുന്നോട്ടു പോകാം

About The Author

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version