തോമസുകുട്ടി മസ്ക്കറ്റിൽ നിന്ന് തന്റെ ജന്മ സ്ഥലമായ കൊച്ചു വേളിയിലേയ്ക്കു യാത്ര തിരിച്ചു. വിമാനം കരയെ തൊട്ട പ്പോൾ സിരകളിലാകെ കുളിർ പടർന്നതു പോലെ… വിടർന്ന കണ്ണുകളോടെ അയാൾ ചുറ്റോടു ചുറ്റും നോക്കി. ഒരു കൊച്ചു കുട്ടിയുടെ കൗതുകം അയാളിൽ നുരയിട്ടു. പ്രവാസി
എന്ന പേരിന് തികച്ചും അർഹനായ അയാൾ നാട്ടിൽ അപരിചിതൻ
എന്ന പേര് നേടി എടുത്തിരിക്കുന്നു.
റോഡിനിരുവശവും കാണുന്ന പച്ചത്തഴപ്പാർന്ന ഭംഗികൾ അയാളുടെ മനം കുളിർപ്പിച്ചു.
ഇട തിങ്ങി വളരുന്ന തെങ്ങിൻ തോപ്പുകളും വാഴ ത്തോപ്പുകളും നിറയെ കായ്ച്ചു നിൽക്കുന്ന മാവിൻ ചില്ലക ളും വേലിത്തലപ്പിലൂടെ പുഞ്ചിരിച്ചു കൊണ്ടെത്തി നോക്കുന്ന പൂക്കളുടെ നിറക്കൂട്ടുകളുമെല്ലാം അയാൾ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു
നാലും കൂടുന്ന കവല എത്തിയപ്പോൾ തോമസ്കുട്ടി വണ്ടി നിർത്തുവാൻ ആവശ്യപ്പെട്ടു. രണ്ടു നാരങ്ങാ വെള്ളം നൽകിയിട്ട് കട ഉടമ സാകൂതം തോമസുകുട്ടിയെ നോക്കി നിന്നു. കട ഉടമ ഡ്രൈവർക്കു നേരെ ചോദ്യ ഭാവ മുയർത്തി. ഡ്രൈവർ തനിക്ക് അറിയില്ലെന്ന് തലയാ ട്ടി.
ചിലരൊക്കെ ഏതോ കാഴ്ച കാണാനെ ന്നതു പോലെ ചുറ്റും കൂടി.പല ചരക്കുടമ ജോണിച്ചൻ ജി ജി ജ്ജ്ജാസ അടക്കുവാനാകാതെ ചോദിച്ചു. ‘ആരാ.. മനസ്സിലായില്ല ല്ലോ?
ഞാൻ കിഴക്കേ ലെ തോമസ്കുട്ടി. വറീ തിന്റെ മകൻ. തോമസ്കുട്ടി സ്വയം പരിചയ പ്പെടുത്തി. തീരെയും മനസ്സിലാകാത്ത തുപോലെ അവർ മെല്ലെ ത്തലയാട്ടി അകത്തേക്ക് വലിഞ്ഞു.
‘പോകാം ‘തോമസ്കുട്ടി ഡ്രൈവറോടു പറഞ്ഞു.
രണ്ടു വളവുകൾ കൂടി കഴിഞ്ഞു ഇടവഴി അൽപ്പം പിന്നിട്ടപ്പോൾ തോമസ്കുട്ടി ആവേശ ഭരിതനായി ഉച്ചത്തിൽ പറഞ്ഞു. ഇവിടെ നിർത്തൂ. ഇതാണ് വീട്. അയാൾ ധൃതിയിൽ ചാടി യിറങ്ങി.
ഉമ്മറത്തു കാത്തു നിന്നിരുന്ന അച്ഛനും അമ്മയും ഓടി എത്തി. മകനെ കെട്ടി പ്പുണർന്നവർ ഇടറിയ സ്വരത്തിൽ വിളിച്ചു…’എന്റെ മോനെ ”
അന്ന് അവർക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. ഏക മകനെ തൊട്ടും തലോടിയും ഇഷ്ടമുള്ള പലഹാരങ്ങൾ കഴിപ്പിച്ചും നാട്ടു വിശേഷ ങ്ങൾ പറഞ്ഞും സമയം പോയത് അവർ അറിഞ്ഞില്ല. വാർ ദ്ധ ക്യത്തിൽ പുതു ജീവൻ വന്നതു പോലെ അവർക്കു തോന്നി.
പിറ്റേന്നു തോമസ്കുട്ടി കവല യിലേക്ക് നടന്നു, എങ്ങും അപരിചിത ത്വ ത്തിന്റെ അലകൾ.. ചിലരൊക്കെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.”എന്നാ വന്നെ… അടുത്ത ചോദ്യവും ഉടനെ വന്നു ‘എന്നാ പോകുന്നെ..’ഒരു ചടങ്ങു പോലെ ഉള്ള ചോദ്യങ്ങൾ. തോമസ്കുട്ടി സ്വയം അത് ഭുതം കൂറി.
ദിവസങ്ങൾ ഓടി അകന്നു. തോമസ്കുട്ടി വല്ലാത്ത വിരസതയിൽ അമർന്നു. അയാൾ തൊട്ടടുത്തു താമസിക്കുന്ന ബാബുവിന്റെ വീട്ടിലെത്തി. പ്രവാസ ജീവിതം മതിയാക്കിയ ബാബുവി നോട യാൾ വിശേഷങ്ങൾ കൈ മാറി. തന്റെ പഴയ സുഹൃത്തുക്കളെ ക്കുറിച്ച് തോമസ്കുട്ടി ചോദിച്ചു.
ബാബു പറഞ്ഞു ‘ഇവിടിപ്പോൾ ആരുമില്ലടോ. എല്ലാവരും കേരളം വിട്ടിരിക്കുന്നു. ഇവിടം ഇപ്പോൾ ബംഗാളികളുടെ നാടാ ‘
വിഷാദവാനായ മകന്റെ മുഖത്തു നോക്കി വ റീ തു ചേട്ടൻ ചോദിച്ചു ‘എന്തു പറ്റി നിനക്ക്?
നാട് മടുത്തു അപ്പാ അടുത്ത ആഴ്ച ഞാൻ മടങ്ങി പ്പോകും..
അപ്പോൾ രണ്ടു മാസം അവധി യുണ്ടെന്നെല്ലേ നീ പറഞ്ഞത് അയാൾ തിരക്കി.. അത് സാരമില്ല അപ്പാ. തോമസ്കുട്ടി നിർവികാരനായി പറഞ്ഞു.
പിറ്റേന്ന് തോമസുകുട്ടി തിരികെ പോകുകയാണ്.. വൈകുന്നേരം അയാൾ ബാബുവിന്റെ വീട്ടിലെത്തി. മുറ്റത്തു പൂത്തുലഞ്ഞു നിൽക്കുന്ന തണൽമരങ്ങളുടെ ചുവട്ടിൽ കസേരകളി ട്ടവർ ചൂടു ചായ മൊത്തിക്കുടിച്ചു. പെട്ടന്നാണ് തോമസുകുട്ടി യുടെ കണ്ണിൽ ഒരു കാഴ്ച പെട്ടത്. മര ക്കൊ മ്പിൽ ത ളർ ന്നിരിക്കുന്ന ഒരു പച്ച ത്തത്ത…
തോമസ്കുട്ടി ചോദിച്ചു ‘ആ ത ത്തക്കെന്തു പറ്റി. തൂവലെ ല്ലാം കൊഴിഞ്ഞു പോയല്ലോ.. ചോരയും പൊടിയുന്നുണ്ടല്ലോ.
അതൊരു കഥ യാ. മീനു ത്തത്ത ഞങ്ങൾ ക്കു മോളെ പ്പോലെ യാ. ഒരുമിഷം പോലും അവൾ ഞങ്ങളെ പിരിഞ്ഞിരിക്കില്ല. ഞങ്ങളും അങ്ങനെ തന്നെ.
ബാബു വികാരാധീനനാ യിതുടർന്നു. ഞങ്ങൾ അടുത്തിടെ മകളുടെ അരികിൽ രാജ സ്ഥാനി ലേക്ക് പോയപ്പോൾ മീനു വിനെ പറ ത്തി വിടാൻ തീരുമാനിച്ചു
ബന്ധുര ക്കാഞ്ച ന ക്കൂട്ടി ലാ ണെങ്കിലും ബന്ധനം ബന്ധനം അല്ലേ എന്നോർത്തു ഞങ്ങൾ മീനു വിനെ തുറന്നു വിട്ടു
മീനു നന്നായി സംസാരിക്കുകയും പാടുകയും ചെയ്യുമായിരുന്നു എന്നാൽ മീനു കാട്ടിലെ ത്തി യപ്പോൾ അവളുടെ കൂട്ടുകാർ അവളെ കൂടെ കൂട്ടിയില്ല. അവർ മീനുവിനെ കൊത്തി ഓടിച്ചു. മുറിവേറ്റ അവൾ തിരികെ ഇവിടെ വീണ്ടും എത്തി.
ബാബു തുടർന്നു. എന്റെ തോമസുകുട്ടി..’നമ്മൾ ഈ പ്രവാസികളും മീനു ത്ത ത്ത യെപ്പോലെ തന്നെയാ. വിദേശ ത്തു നിന്നു നമ്മൾ മടങ്ങി സ്വദേ ശത്തെ ത്തു മ്പോൾ സുഹൃത്തുക്കളും ബ ന്ധു ക്കളും അന്യരാകുന്നു. നമ്മൾ തികച്ചും ഒറ്റപ്പെട്ട വരായി മാറുന്നു.
വളരെ ശരി. തോമസ് കുട്ടി ഒരു ദീർഘ നിശ്വാസമുതിർത്തു. കുനിഞ്ഞ ശിരസ്സോടെ അയാൾ നടന്നകന്നു നിറ കണ്ണുകളോടെ നിൽക്കുന്ന ബാബുവിനോട് അയാൾ പറഞ്ഞു ‘ശരിയാ ബാബു ഞാനും നാളെ തിരികെ പോകുന്നു. എന്റെ കൂട്ടി ലേക്ക്……….
കൊഴിഞ്ഞു പോയല്ലോ.. ചോരയും പൊടിയുന്നുണ്ടല്ലോ.