മലയാളം മനോഹരം – സന്ധ്യ

Facebook
Twitter
WhatsApp
Email

മലയാളമേ, മലയാളമേ,
മൃദുല മൊഴികളില്‍,
ശ്രുതിലയമുണര്‍ത്തും,
മാതൃഭാവത്തിന്‍ മാധുര്യമേ..
സരിഗമ മൂളും
സാഗരത്തിരകള്‍
സ്വരജതിയുതിര്‍ക്കും
സംഗീതമേ..
മനോഹര,മലയാളമേ….
മംഗളം ,മംഗളം

മലര്‍വസന്തങ്ങള്‍
തിരുമുല്‍കാഴ്ചവെക്കും
തിരുവോണപ്പുലരികള്‍,
ധനുമാസക്കുളിരില്‍
കുളിച്ചു തോര്‍ത്തും
തിരുവാതിരരാവുകള്‍.
മണിവര്‍ണ്ണനേ
കണികണ്ടുണരുന്ന
വിഷുസംക്രമങ്ങള്‍,
ജപമാല കോര്‍ക്കുന്ന
നവരാത്രികള്‍..
പുണ്യനവരാത്രികള്‍..

മാമലനാടിന്‍
മരതകമേടുകള്‍,
മധുമലര്‍വാടികള്‍,
മയിലുകളാടും,
മാമരക്കാടുകള്‍.
മലര്‍വള്ളിക്കുടിലിലേ,
കുയിലുകള്‍ പാടീ…
തൂയിലുണര്‍ത്തീടുന്ന
മലയാളമേ , മലയാളമേ,
മംഗളം., മംഗളം

 

About The Author

Leave a Reply

Your email address will not be published. Required fields are marked *