ഇത്ര നല്ലൊരു കേള്‍വിക്കാരിയെ വേറേ യെവിടെ കിട്ടും ?
കൊച്ചു പിള്ളേരെപ്പോലെ കൗതുക ത്തോടെ
സശ്രദ്ധം കേട്ടുകൊണ്ടിരിക്കുകയാണു…
ആദ്യ ചിത്രത്തില്‍ ഒരു കിളിക്കുഞ്ഞോ പൂച്ചക്കുഞ്ഞോ ഇരിക്കുന്ന പോലെയു ണ്ട് .
അത്രക്കും നിഷ്‌കളങ്കമാണാ ഇരിപ്പും
ഭാവവും..
സാധാരണ ആള്‍ക്കാര്‍ക്കു പ്രസംഗം കേള്‍ക്കാനൊക്കെ
വലിയ താല്പര്യമൊന്നും കാണാറില്ല.
കുറച്ചു നേരം നോക്കിയിരുന്നിട്ടു ശ്രദ്ധ
തിരിക്കും…
പിന്നെ അടുത്തിരിക്കുന്നോരോടു ഒന്നും രണ്ടും വര്‍ത്താനം പറയും..
ഇപ്പോള്‍ പിന്നെ മൊബൈലുമുണ്ടല്ലോ..
എല്ലാരും അതില്‍ കുത്തിക്കൊണ്ടിരി ക്കുന്ന കാണാം…
ചിലരാട്ടെ പ്രസംഗമൊന്നും കാര്യമായി കേട്ടില്ലെങ്കിലും
ഫോട്ടോ എടുക്കും വീഡിയോ പിടിക്കും,
പ്രസംഗം നിര്‍ത്തുമ്പോള്‍ കേട്ടിരു ന്നോരെക്കാള്‍ ഉച്ചത്തില്‍ കയ്യടിക്കും..
ഈ ചിത്രത്തിലെ പെണ്‍കുട്ടിയാട്ടെ
പ്രസംഗം നടക്കുന്ന നേരത്തു കണ്ണെടു ക്കാതെ
സ്റ്റേജിലേക്കു നോക്കിയിരിക്കുക
യാണു …
എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍
പ്രാസംഗികരുടെ എണ്ണം കൂടി വരുന്നു..
വന്നവരാട്ടെ അത്ര എളുപ്പം മൈക്കു താഴെ വെക്കാന്‍ തയ്യാറുമല്ല..
കേള്‍വിക്കാരി പെണ്‍കുട്ടിയോ..
പാവം കേട്ടു കേട്ടു മതിയായി
ക്ഷീണിച്ചും പോയി
അല്ല! എത്ര നേരമെന്നു വെച്ചാണു
ശ്രദ്ധ പിടിച്ചു നിര്‍ത്തുന്നതു…
ആ ഇരിപ്പു കണ്ടാലറിയാം
എങ്ങനേങ്കിലും ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍
വീട്ടില്‍ പോകാമായിരുന്നെന്നാണു ചിന്തിക്കുന്നതെന്നു…
About The Author
No related posts.




