കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരുവ് പട്ടിയുടെ ആക്രമണത്തില്‍ ഉണ്ടായ പേവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം ജീവന്‍ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരി കൊല്ലം സ്വദേശിനിയായ നിയാ ഫൈസലിന്റെ മാതാവ് എന്‍. ഹബീറ സംഗമം ഉദ്ഘാടനം ചെയ്തു. എന്റെ പൊന്നുമോളെ എനിക്ക് നഷ്ടമായതുപോലെ ഇനി ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന അവരുടെ വിങ്ങിപ്പൊട്ടിയുള്ള പ്രാര്‍ത്ഥന ഏവരുടെയും മിഴികളെ ഈറനണിയിച്ചു.
തെരുവ് നായ വിമുക്ത കേരളസംഘം സംസ്ഥാന ചെയര്‍മാന്‍ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. ജനസേവ ശിശുഭവന്‍ പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളുടെ പ്രതിനിധികളായ ബെന്നി ജോസഫ്, പി.എ. ഹംസകോയ, കുരുവിള മാത്യൂസ്, ജോണി ജേക്കബ്, സി. വൈ. മാത്യു, പി. എ. പോള്‍, പി. എം. ഹസൈനാര്‍, ജയിനി ഏലിയാസ് ടീച്ചര്‍, എ.പി.ജി. നായര്‍, മേരി കോരത്, പി. കെ. മോഹനന്‍, എ. ആര്‍. ഷൈന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു
തെരുവ് നായയുടെ ആക്രമണത്തില്‍ പേവിഷബാധയേറ്റ് മരണപ്പെട്ടവരുടെ ബന്ധുക്കളും
കടിയേറ്റവരും വാഹനാപകടത്തിലും മറ്റും പരിക്ക് പറ്റിയവരും അടക്കം നിരവധി പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്തു.
സമരവേദിയില്‍ തെരുവുനായ വിമുക്ത സന്ദേശവുമായി
വടുതല സാരംഗി ഡാന്‍സ് ഗ്രൂപ്പിന്റെ കൈകൊട്ടിക്കളിയും തെരുവുനാടകവും നടന്നു
About The Author
No related posts.




