പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം. 1653 ലെ വേനൽക്കാലം. തിരുവിതാം കൂറിലെയും കൊച്ചിയിലെയുംമലബാറിലെയും ക്രിസ്ത്യൻ പള്ളികളിൽ രഹസ്യ യോഗങ്ങൾ നടക്കുകയാണ്. അന്നത്തെ ക്രൈസ്തവ സഭയുടെഭരണാധികാരിയായിരുന്ന ബഹുമാന്യനായ തോമസ് ആർക്കിദിയോക്കോന്റെ അറിയിപ്പ് പ്രകാരമാണ് യോഗങ്ങൾ. മദ്രാസിലെ മൈലാപ്പൂരിലെ തോമാ ശ്ലീഹായുടെ പള്ളിയിൽ സന്ദർശനം നടത്തിയിരുന്ന കുറവിലങ്ങാട്ടുംചെങ്ങന്നൂരും നിന്നുള്ള രണ്ട് ശെമ്മാശന്മാർ അവരുടെ സന്ദർശന പരിപാടികൾ പെട്ടന്നവസാനിപ്പിച്ച്ഓടിപ്പിടഞ്ഞെത്തി കൊണ്ട് വന്നിട്ടുള്ള ഒരു സുറിയാനി തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ്അരക്കിദിയോക്കോൻ നിർദ്ദേശിച്ചിട്ടുള്ള ഈ യോഗങ്ങൾ....