രാഷ്ട്രീയ പോരിലെ തറ തന്ത്രങ്ങൾ – ബേബിജോൺ താമരവേലി

ഞാനൊരു കഥയെഴുതാൻ തീരുമാനിച്ചു. ഒരുമിനിക്കഥ!മിനിക്കഥയ്ക്ക് വളരെ പരി മിതിയുണ്ടെന്നറിയാമല്ലോ.നീണ്ടകഥയെഴുതേണ്ടിടത്ത് അത് എത്രചുരുക്കുന്നു വോഅത്രയ്ക്ക് അവ്യക്തതകാണും.ആ യത് അനുവാചകർ ക്ഷമിക്കണം. കഥയുടെപേര്:രാഷ്ട്രീയപോരിലെ തറത ന്ത്രങ്ങൾ! ഈകഥആരംഭിക്കുന്നത് അലക്സാണ്ഡ റിന്റെ കാലംമുതലെയാണ്.ഗുണദോഷി ക്കാൻ ചെന്ന സ്വന്തംപിതാവിനെ കന്നത്തടിച്ച അലക്സാണ്ഡറെ ഓർമ്മ യില്ലേ?പിന്നെ അയാൾ ലോകം മുഴുവൻ കീഴടക്കിയെന്നു പറയുന്നു!അവസാനം കൈ മലർത്തി കാണിച്ചത്രേ!! രാഷ്ട്രീയത്തിൽ ഇതൊരു തുടർ കഥയാണ്.പക്ഷേ സമ്മതിക്കില്ല. എന്തുതറപ്പരിപാടികാണിച്ചാലും പാർട്ടി പങ്ക് നിഷേധിച്ചുകളയും.പ്രചരിപ്പിച്ച മാ ധ്യമങ്ങളാണ് വൃത്തികേടുചെയ്തതെന്ന് കുറ്റപ്പെടുത്തും!നിഷ്പ്പക്ഷമായി പറയു ന്നവർക്കെതിരെശക്തമായി ചാട്ടവാർഉപയോഗിക്കും .പ്രതിരോധി ക്കാൻ ബുദ്ധിജീവികളാണ് […]
സങ്കീര്‍ത്തനങ്ങളുടെ ചൈന – കാരൂര്‍ സോമന്‍. ലണ്ടൻ

മാനവസംസ്കൃതിയില്‍ മതങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചൈനയിലും അങ്ങനെ തന്നെ. പ്രധാനമതവിശ്വാസങ്ങള്‍ കണ്‍ഫ്യൂഷ്യനിസം, താവോയിസം, ബുദ്ധിസം ഇവയാണെങ്കിലും മതമില്ലാത്ത വിഭാഗത്തില്‍ പെടുന്നവരാണ് ഏറെയും. ഇതില്‍ തന്നെ ചൈനീസ് ജനസംഖ്യയുടെ 2.3 ശതമാനത്തോളം ക്രിസ്ത്യാനികള്‍ അവിടെ അതിവേഗം വികാസം പ്രാപിക്കുന്നുവെന്നതാണ് കാതലായ സത്യം. സങ്കീര്‍ത്തനങ്ങളുടെ ഈ ചൈനയെ നോക്കി കാണുന്നതോടൊപ്പം തന്നെ ചൈനയുടെ മതവിഭാഗങ്ങളിലേക്ക് കൂടി ഒന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും. കണ്‍ഫ്യൂഷനിസം എന്ന പുരാതന ചൈനീസ് ധര്‍മശാസ്ത്രതത്വചിന്താ സമ്പ്രദായമായിരുന്നു ഈ രാജ്യത്ത് ഏറെ വേരോടിയിരുന്നത്. ചൈനീസ് തത്ത്വചിന്തകനായ കണ്‍ഫ്യൂഷസിന്‍റെ ചിന്തകളില്‍നിന്നാണ് […]
താലിബാനു കീഴടങ്ങാത്ത വടക്കുകിഴക്കൻ പ്രവിശ്യ; ചെറുത്തുനിൽപിന്റെ സൂചന

കാബൂൾ ∙ താലിബാനു കീഴടങ്ങാതെ ‘പേർഷ്യയിൽ നിന്നുള്ള 5 സിംഹങ്ങളുടെ നാട്’ സടകുടഞ്ഞ് ഗർജിക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ തൊടാത്ത ചുരുക്കം മേഖലകളിലൊന്നാണ് വടക്കുകിഴക്കൻ പ്രവിശ്യയായ പാഞ്ച്ശീർ. പ്രകൃതിരമണീയമായ ഈ താഴ്‍വാരം പേരിലെ സിംഹങ്ങളുടെ ഗർജനം പോലെ ചെറുത്തുനിൽപ്പിന്റെ മാതൃകയാണ്. ഇവിടെ കളിക്കാൻ സോവിയറ്റ് സേന ഉൾപ്പെടെ അധിനിവേശക്കാരും ശ്രമിച്ചിട്ടില്ല. 1996 ൽ രൂപം കൊണ്ട ‘വടക്കൻ സഖ്യം’ ചെറുത്തുനിൽപ്പിന്റെ ആസ്ഥാനമാക്കിയ പാഞ്ച്ശീർ ഇന്നും തലയുയർത്തി നിൽക്കുന്നു. താലിബാൻ വന്നിട്ടും കെയർടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് […]
കുവൈത്തിലേക്കുള്ള യാത്രാവിലക്ക് നീക്കുന്നു; ഞായറാഴ്ച മുതല്‍ പ്രവേശിക്കാം

ഇന്ത്യയിൽ നിന്നു കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുന്നു. ഈ മാസം 22 മുതൽ കുവൈത്തിലേക്ക് പ്രവേശനാനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കായിരിക്കും പ്രവേശനാനുമതി. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനേർപ്പെടുത്തിയ വിലക്ക് നീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 22 മുതൽ, […]
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 കുത്തനെ ഉയരുന്നു.. ആശങ്ക ഒഴിയാതെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
അടുത്തമാസത്തോടെ എല്ലവർക്കും ഒന്നാം ഡോസ്; കുട്ടികൾക്കും നൽകാൻ സജ്ജം’

സംസ്ഥാനത്ത് അടുത്തമാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണജോർജ് പറഞ്ഞു. കുട്ടികൾക്ക് വാക്സീൻ നൽകാൻ കേരളം സജ്ജമാണ്. പരമാവധി പരിശോധനകളിലുടെ രോഗബാധിതരെ കണ്ടെത്തുന്നത് കൊണ്ടാണ് സംസ്ഥാനത്ത് ടി.പി.ആർ ഇപ്പോഴും ഉയർന്നു നിൽക്കുന്നത്. കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി പ്രശംസിച്ചിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു. കോവിഡാനന്തര ചികിൽസയ്ക്ക് നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവിൽ അവ്യക്തതയുണ്ടെങ്കിൽ മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.
ഡീസൽ വില വീണ്ടും 20 പൈസ കുറഞ്ഞു; പെട്രോൾ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഡീസൽ വിലയിൽ കുറവ്. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ലിറ്ററിന് 21 പൈസ കുറഞ്ഞിരുന്നു. എന്നാൽ, പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ മുപ്പത്തിമൂന്നാം ദിവസമാണ് പെട്രോൾ വിലയിൽ മാറ്റമില്ലാത്തത്. ഡൽഹിയിൽ 101.84 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസൽ ഇരുപത് പൈസ കുറഞ്ഞ് ലിറ്ററിന് 89.47 രൂപയായി. ഇന്നലെ 89.67 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന് വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയും ഡീസൽ ലിറ്ററിന് […]
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശി അന്തരിച്ചു

തൃശൂർ: സാഹിത്യകാരനും മാതൃഭൂമി മുന്‍ ചീഫ് സബ് എഡിറ്ററുമായകരൂര്‍ ശശി (82)തൃശ്ശൂര്‍ കോലഴിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിള്ളയുടേയും ജി മാധവിയമ്മയുടേയുും മകനായ കരൂര്‍ ശശി 1939 മാര്‍ച്ച് 13-നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രസംഗകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ഗദ്യസമാഹാരവും വിവര്‍ത്തനകൃതിയും അദ്ദേഹത്തിന്റേതായുണ്ട്. കോളേജ് പഠനകാലത്തേ പത്രപ്രവര്‍ത്തകനായ അദ്ദേഹം പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം […]



