Tuesday, October 4, 2022

Advertisment

Home കവിത വിദേശം

വിദേശം

എങ്ങനെ നിന്നെ ഞാൻ പ്രണയിക്കാതിരിക്കും – റോയ്‌ പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും പ്രണയിക്കാതിരിക്കുന്നതെങ്ങനെ തുറന്നിട്ട ജാലക വാതിലിൽ ഞാൻ ഓരോ വർഷവും നിന്റെ വരവിനായി കാത്തിരിക്കും കർക്കിടകം കൂട്ട് വരുമ്പോൾ കണ്ണീര്മഴ പെയ്തിറങ്ങുന്ന കവിളുകൾ നോവിന്റ ഞരക്കങ്ങൾ മഴകൊണ്ട് മായിക്കാനാവാത്ത മനസ്സിന്റെ മുറിവുകൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ഓരോ മഴത്തുള്ളിയും എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആണ് മഴ നീർച്ചാലുകൾ എന്റെ സിരകളിൽ ഒഴുകുന്നു...

പഴയതാണഴക് – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

പപ്പടം വട്ടത്തിലായതുകൊണ്ടൊരു അപ്പനും വട്ടത്തിലായിട്ടില്ല. പണ്ടത്തെ രൂപവും ശൈലിയുo മാറ്റിയോർ മണ്ടത്തരമോർത്തു ദു:ഖിതരായ്! ചട്ടങ്ങൾ മാറ്റിടാ, മെങ്കിലുമൊക്കെയും ചിട്ടതെറ്റിച്ചാൽ ചിരട്ടയേന്താം. -- ബേബി കാക്കശ്ശേരി-

നിലാവേ – അഡ്വ. റോയി പഞ്ഞിക്കാരൻ, ഇംഗ്ലണ്ട്

മുല്ല മൊട്ടിന്റെ രാവുകളിൽ കിന്നാരം പറയുന്ന നിലാവേ നിനക്കെൻ കിനാവിന്റെ ആഴം അറിയുമോ ? നീ തെളിക്കുന്ന പ്രഭ പോരാ എൻ കിനാവിന്റെ വഴിത്താരയിൽ. എനിക്ക് വേണ്ടത് വെയിലാണ് എൻ കിനാവിന്റെ പാതകൾ തെളിമയാർന്നു കാണുവാൻ . ദൂരേക്ക്‌ കാണുന്ന എൻ കിനാവുകളിൽ വേഗത്തിലോടുവാൻ സമയമായി, സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും...

തിരിച്ചറിയൽ – ലീലാ തോമസ് ബോട്സ്വാന

കാലമിന്നുവഷളാകുവാൻ ചേലിലോർക്കുകിൽ നാം തന്നെയല്ലയോ! നാം ചെയ്യേണ്ടതെല്ലാം നാംതന്നെ ചെയ്യണം. വേണ്ട നേരത്ത് വേണ്ടത് ചെയ്യാതെ, അന്യർ ചെയ്യട്ടെ, കായ്ഫലം നമ്മൾക്കും വന്നുചേരുമതുതന്നെ യോഗ്യമെന്നല്ലോ ചിന്തിപ്പൂനമ്മളിലേറെപ്പേർ.. പഴി ദുഷി നിന്ദ ഞരുക്കങ്ങളിൽ മോചനമില്ലാത്ത മനുഷ്യൻ. അവനു വിധിച്ച പോൽ തക്കത്തിൽ കൊടുക്കാൻ കാത്തു നിൽക്കുന്ന വിധിയെ തടുക്കുവുനാർക്കു...

ചേര്‍ക്കുക എന്നെയും ഇവിടെ! – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട് )

കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍, കരളിനു കുളിരേകും കാരുണ്യതാരമേ! കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍, അകലെ നീ ആകാശ മധ്യത്തിലാണെന്ന്- അജ്ഞതയോടെ ഞാന്‍ ചിന്തിച്ച നാളുകള്‍, ഇന്നെന്നയും സാകൂതം നോക്കിച്ചിരിയ്ക്കുന്നു എന്നുള്ളില്‍ വാഴുമെന്‍ സ്നേഹസാരമേ! മുറ്റത്തെമുക്കുറ്റിപ്പൂവിലും സൗമ്യമായ് മുത്തം കൊടുത്ത് മനം...

സ്വാതന്ത്ര്യത്തിനു ശേഷം പൊട്ടിയ വെടികൾ – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

കിട്ടി സ്വാതന്ത്ര്യമെന്നതു കൊണ്ടു് തട്ടിയാദ്യം പിതാവിനെ പണ്ട്! ശക്തമായ നിലപാട് കൈക്കൊണ്ട ശക്തിയെ വീഴ്ത്തി തോക്കിൻ്റെ ഉണ്ട!! ചേറണി സ്വന്തം കൈകളന്യൻ്റെ ചോര കൊണ്ടു് കഴുകുവോർ നമ്മൾ. തോൽവി പറ്റുമിടങ്ങളിലൊക്കെ തോക്കെടുത്തു തൊടുക്കുവോർ നമ്മൾ . കാരിരുമ്പിൻ കരുത്തും ഉൾക്കാമ്പി - ലൂറും നീലക്കരിമ്പിൻ്റെ സത്തും ഒത്തുചേർന്നൊരു...

അമ്മയുടെ ദു:ഖം – ബേബിജോൺ താമരവേലി ( മസ്കറ്റ് )

ഭൂമിഞാൻ എല്ലാം സഹിച്ചൊരമ്മ ഞരമ്പുകൾ പിടയുന്നു കണ്ണുതകരുന്നു ഉരുൾപൊട്ടലുംകൊടും കാറ്റുപോൽ ഒരുതീവ്രയുദ്ധമെന്നന്തരംഗത്തിൽ!! അണതീതിർത്തവരെൻ അടിയൊഴു ക്കറിയാതെ അർത്ഥകാമ മോഹങ്ങളിൽ പ്രകൃതിതന്നിരമ്പും രോദനത്തോടൊപ്പം പ്രാകൃതമാക്കിയെന്നഭിലാഷങ്ങൾ!! കെണിക്കായരക്കില്ലമവർതീർത്തു ധർമ്മപുത്രന്മാരുടെ കരുതിക്കോ? ഞാൻ പെറ്റശാസ്ത്രവും കലയും മതവും ശരശയ്യ തന്നിൽ പിടയുന്നുവോ? വനഭംഗിഭീകരമായതിലെത്രയോ ഭീതി പുനരധിവാസമെന്നരുമ ദാനം തകർക്കുകയാണ് കുരുക്ഷേത്രയുദ്ധം തുടരുകയാണിതിനന്തമില്ലേ??

കാട്ടാള മനുഷ്യർ – കാരൂർ സോമൻ (ലണ്ടൻ)

അമ്മ തൻ ഗർഭ പാത്രത്തിൽ സുന്ദരശില്പമായി വളർത്തി പാറി പറന്നെത്തി ഭർത്തുവിട്ടിൽ പ്രാണൻ പിടയുന്നു കനലായി കണ്ണുനീരിൻ കണക്കുകൾ പറയുവാൻ മാതാപിതാ സഹോദരങ്ങൾ അടങ്ങാത്ത കാറ്റായി പെൺമക്കൾ ഒളിപ്പിച്ചുവെക്കുന്നു പീഡനങ്ങൾ ഓരോരോ പുലരികൾ പൂവണിയുന്നു നിലാവണയാത്ത രാവിൻ മിഴിനീർ പൊഴിച്ചുകൊണ്ടുണരുന്നു ജീവിതം വിലക്കുകൾ ആശ്വാസവാക്കുകൾ പെണ്ണിന് പിശാചിൻ നാടായി കേരളം വിരഹാർദ്ര...

ആദിതാളം – ബേബിജോൺ താമരവേലി (ഗള്‍ഫ്)

ആദിതാളം          (ഗാനം) ആദിതാളം ആരോഹണങ്ങളി- ലവരോഹണങ്ങളിലണയുന്നു... എന്നിലെ രാഗങ്ങൾ ആനന്ദിക്കാൻ നിന്നിൽനിന്നുയരുന്നീ ആദിതാളം!! സപ്തസ്വരങ്ങളെ രാഗാർദ്രമാക്കി സാധകം ചെയ്യുന്നീലയതാളം കൈലാസശൈത്യത്തിൽ ചൂടുപകരുന്ന കൈവല്യപൂർണ്ണമാം ലയതാളം!! ആയിരമായിരം വീചികളായി ആത്മാവിലലിയുന്ന മണിവിളക്കേ മംഗളമുഹൂർത്തമാം സംഗീതസദസ്സിൽ മന്ദ്രധ്വനിയുടെ പ്രപഞ്ചമായ് നിങ്ങൾ!! നാലുകാലങ്ങളും നാദമുയർത്തി നാടിന്റെ സ്പന്ദനത്തിൽ നടനമാടാൻ കണ്ണായ് ക്കരളായ് കല്ലോലമാലയായ് കമനീയഭാവമായ്കടന്നു...

കവിത… ലീലാമ്മ തോമസ്, ബോട്‌സ്വാന

ഹൃദയം വിങ്ങും വിലാപം പോൽ, ശത്രുക്കളെറിടും....... വിയർത്തുകുളിക്കുന്നദുഷ്ട....... അന്ധനുവഴികാട്ടും പോൽ വഴിനടത്തുന്നധികാരികൾ, ഹൃദയനൊമ്പരങ്ങൾ മിഴിനിറച്ചു പൊഴിച്ചു കരയുന്നവർ, കോവിഡിലും കള്ളക്കണക്കുകൾ നിരത്തുന്നവർ, നമ്മെ പ്രളയത്തിലാഴ്ത്തി പ്രതിദിനം വളരുന്ന കാലം...... .

കുഴലുകൾ – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

നിവർത്താമൊന്നിച്ചു വളഞ്ഞ വാലുകൾ, കുഴലെടുക്കുക ശുനകരെങ്ങു പോയ്? പിടിച്ചിടാം പണം വരും കുഴലുകൾ, സ്തുതിച്ചിടാം ഓട- ക്കുഴലൂതുന്നോരെ! കറുത്ത കൃഷ്ണനും രമണനും പണ്ട് കുഴലൂതി കാലി - ക്കുലത്തെ മേച്ചുപോൽ ! അവരിരുവരും കുഴലിലൂതുമ്പോൾ വരുന്നു സംഗീതം, വരുന്നില്ല പണം; കറുത്ത ഗോപാലൻ വെളുത്ത ദൈവമായ്, രമണൻ മയ്യത്തായ് കറുത്ത ഓർമ്മയായ് !!

പൂവും പുല്ലും – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

അബുദാബിയിൽ നിന്നും അബ്ദുള്ള നാട്ടിൽ വന്നു അത്തറിൻ സുഗന്ധം പോൽ വാർത്തയെമ്പാടും പൊങ്ങി ! കൂട്ടുകാർ ഓടിക്കൂടി കുപ്പികൾ ഒഴിഞ്ഞാടി കാമിനി നബീസുമ്മ കാമഗാനങ്ങൾ പാടി. അബ്ദുള്ള മേലിൽ അബു - ദാബിയിൽ പോകുന്നില്ല ചാണക ഗന്ധം പോലെ വാർത്തയെമ്പാടും പൊങ്ങി ! കൂട്ടുകാരെല്ലാം മുങ്ങി നാട്ടുകാർ നടുങ്ങിപ്പോയ്! കാമിനി നബീസുമ്മ തേച്ചിട്ട് മടങ്ങിപ്പോയ്! മാനവ...
- Advertisment -

Most Read

ചാൾസ് രാജാവിന്റെ ചിത്രമുള്ള ബ്രിട്ടിഷ് നാണയം വരുന്നു

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ ചിത്രമുള്ള പുതിയ ബ്രിട്ടിഷ് നാണയത്തിന്റെ രൂപരേഖ പുറത്തിറക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് അഭിമുഖമായുള്ള ചാൾസ് രാജാവിന്റെ ചിത്രമാണ് പുതിയ നാണയത്തിലുള്ളത്. 1660 മുതലുള്ള പാരമ്പര്യം പിന്തുടർന്നാണു രൂപകൽപന....

എച്ച്1ബി വീസയ്ക്ക് യുഎസിൽ തന്നെ അപേക്ഷിക്കാനായേക്കും

വാഷിങ്ടൻ ∙ യുഎസിൽ കഴിയുന്ന ഏഷ്യൻ രാജ്യക്കാർക്കും പസിഫിക് ദ്വീപുകളിൽനിന്നുള്ളവർക്കും എച്ച്1ബി വീസയ്ക്ക് അവിടെത്തെന്നെ അപേക്ഷിക്കാനായേക്കും. എച്ച്1ബി വീസ സംബന്ധിച്ച പരാതികൾ പഠിക്കാൻ യുഎസ് പ്രസിഡന്റ് നിയോഗിച്ച സമിതി ഇതിനുള്ള ശുപാർശ സമർപ്പിച്ചു....

യുഎഇ പുതിയ വീസ നിയമം ഇന്നു മുതൽ

അബുദാബി∙ യുഎഇയിൽ ഇന്നു നിലവിൽവരുന്ന പുതിയ വീസ നിയമം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും തൊഴിലന്വേഷകർക്കും ഗുണകരം. 5 വർഷം വീതമുള്ള ഗ്രീൻ റസിഡൻസി വീസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, 5–10 വർഷ ഗോൾഡൻ...

ഇന്തൊനീഷ്യയിൽ‌ ഫുട്ബോൾ മത്സരത്തെത്തുടർന്ന് കലാപം; തിക്കിലും തിരക്കിലും 125 മരണം

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ കിഴക്കൻ ജാവയിലെ മലാങ് നഗരത്തിൽ പ്രാദേശിക ക്ലബ്ബുകൾ തമ്മി‍ലുള്ള ഫുട്ബോൾ മത്സരത്തെത്തുടർന്നുണ്ടായ കലാപത്തിൽ 125 പേർ കൊല്ലപ്പെട്ടു. മത്സരം അവസാനിച്ചയുടനെ തോറ്റ ക്ലബ്ബിന്റെ ആരാധകർ മൈതാനത്തിറങ്ങി അക്രമം ആരംഭിക്കുകയായിരുന്നു....