Sunday, November 27, 2022

Advertisment

Home കവിത സ്വദേശം

സ്വദേശം

പമ്പയിൽ മുങ്ങിക്കുളിച്ചിടു മ്പോൾ പാപങ്ങളെല്ലാമകറ്റീടുന്നൂ പമ്പാഗണപതി നിൻ തിരു മുമ്പിലായ് നാളീകേരമൊന്നുടച്ചീടുന്നു നല്ല കാര്യങ്ങൾ ഭവിച്ചീടണേ

പമ്പയിൽ മുങ്ങിക്കുളിച്ചിടു മ്പോൾ പാപങ്ങളെല്ലാമകറ്റീടുന്നൂ പമ്പാഗണപതി നിൻ തിരു മുമ്പിലായ് നാളീകേരമൊന്നുടച്ചീടുന്നു നല്ല കാര്യങ്ങൾ ഭവിച്ചീടണേ പമ്പയിൽ ........ അഴുതയിൽ നിന്നും കല്ലെടു ത്ത് കല്ലിടാം കുന്നിൽ വണങ്ങീ ഞ്ഞങ്ങൾ നീലിമലയും താണ്ടി വന്നേ ഞങ്ങൾ അയ്യനെ കാണാൻ വന്നീടു ന്നേ..... പൊന്നമ്പലമേട്ടിൽ വന്നിടു മ്പോൾ മാമലമേട്ടിൽ തെളിഞ്ഞീടുന്ന പൊൻപ്രഭയാൽ തെളിയുന്ന ജ്യോതിയും ദർശനപുണ്യമതകീടണേ.... സ്വാമിയേ ശരണമയ്യപ്പാ.... രചന. ബിജു

മാപ്പുസാക്ഷി.. – Dr. സിന്ധു

ഇരുളിൽ നാഴി കടം വാങ്ങി.. പകലിൻ ചിന്തിന് വിലപേശി.. പശിയിൽ പതിരായ് വാഗ്ദാനം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അഴലിൽ തിരയും വൈഡൂര്യം.. അറിവിൽ ശൂന്യത നിറയുന്നു.. ഉയിരിൻ ആർജ്ജവം അണയുന്നു. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. സുസ്ഥിര ചിന്തകൾ വ്യാമോഹം.. ധർമ്മപ്രതീക്ഷകൾ അതിമോഹം.. നിണമണിയും നേരിൻ നിനവുകൾ.. കാലം നിശ്ശബ്ദമാം...

കവിത – ചങ്ങലകൾ – ജോസ് അൽഫോൻസ്.

ചങ്ങലകൾ ചങ്ങലകൾ ചങ്ങലകളാണെവിടേയും വാക്കിനും നാക്കിനും നോക്കിനും ചങ്ങല പേനയ്ക്കും ബ്രഷിനും കൈകാലുകൾക്കും ചങ്ങല. തപ്തനിശ്വാസങ്ങൾ തളം കെട്ടി കിടക്കുന്ന തടവറകളിൽ തുരുമ്പ് എടുത്ത് നശിക്കുന്നു ചങ്ങലക്കിട്ട മോഹങ്ങൾ ഭ്രാന്തൻ ചിന്തകൾ ചങ്ങല പൊട്ടിച്ച് തിമിർത്താടുന്നു , വഴി തെറ്റിയൊഴുകുന്നു പലവിധം ചിന്തകൾ പലവഴി മൗലീക അവകാശങ്ങൾക്കും...

നമ്മളിലേക്കുള്ള ദൂരം – മനോജ് ചാരുംമൂട്

വരണ്ടുപോയ ഹൃദയങ്ങളെ വാരിവലിച്ചു ചുറ്റിക്കൊണ്ടു എണ്ണപ്പാടം കത്തുന്നു എറേ നൊന്ത മനസ്സാക്ഷിക്കുമേൽ നിറയെ പുകമറകൾ ചുട്ടുപൊള്ളിക്കുന്നുണ്ടു വെന്ത കനലുള്ള ചിന്തകൾ ശിലാരൂപങ്ങളെപ്പോലെ അനങ്ങാതിരുന്ന നമ്മിലാരാണ് ഈ എണ്ണപ്പാടത്തിനു കൊള്ളിവെച്ചത്? രാമറയിലെ പേക്കൂത്തുകൾ വെളിച്ചത്തിലേക്കു പകർന്നു വെച്ചതാരാണ്? പാമ്പുകൾ വിഷ അറ ഊരിയെറിഞ്ഞു ഇഴഞ്ഞകലുന്നു ഉള്ളാൽചിരിക്കുന്നുണ്ടു ചില വിഷലിപ്തർ തീയിൽ വേവുന്നുണ്ട് അഭിശപ്തർ കാറ്റിൽ തീയാളുന്നു പച്ചമരം കത്തുന്നു കടലും നോവു പാടമാകുന്നീ എണ്ണപ്പാടം എരിഞ്ഞെരിഞ്ഞൊടുങ്ങുന്നു മനുഷ്യത്വമെന്ന പദം ഗർവ്വത്തിൻ്റെ തിട്ടൂരങ്ങൾ ഉള്ളിൽ കെട്ടിയാടുന്നു നീയും ഞാനും നീ നീയും....... ഞാൻ ഞാനും....... നമ്മളിലേക്കുള്ള ദൂരമാണാ എണ്ണപ്പാടം. മനോജ് ചാരുംമൂട്

കാത്തിരിക്കുക തന്നെ – ചാക്കോ ഡി അന്തിക്കാട്

(കാവ്യശിഖ-'കാവ്യവിഴാ' വിഷയം: "കാത്തിരിപ്പു വഴിക്കണ്ണുമായിപ്പോഴും"- 2022 ഒക്ടോബർ 15)) കാത്തിരിപ്പൂ... കുഞ്ഞിളം പുഞ്ചിരി തൂകും പ്രഭാതത്തെ... നന്മയുടെ ഉച്ചസൂര്യനാം നിത്യയൗവ്വനത്തെ, നൃത്തചുവടുകളാൽ കർത്തവ്യത്തിൽ മുഴുകും നിലാവുപോലുള്ള സൗഹൃദങ്ങളെ, അന്യന്റെ ശബ്ദം സംഗീതധാരയാവും സംഘടിത സമരാഹ്വാനങ്ങളെ, സദ് വചനങ്ങളാൽ സമ്പന്നമാകും അയൽക്കൂട്ടങ്ങളെ, സൃഷ്ടിതൻ പേറ്റുനോവിൽ നീറിപ്പുകയും കവിഹൃദയങ്ങളെ, നിർത്താതെയൊഴുകും കാലത്തിൻ നീതിബോധത്തി, ന്നരുവിക്കു മുൻപിൽ, തിന്മകൾ സ്വയം തലതല്ലി വീണുമരിക്കുമ്പോൾ, സ്വാതന്ത്ര്യബോധത്തിൻ കർമ്മനൈരന്തര്യമാം കരവിരുതിൽ, ചരിത്രമൊരു കൊച്ചുസുന്ദരിയായ്, എല്ലാ അനാഥരേയും കൈമാടിവിളിക്കും ഉത്സവലഹരിയാൽ... "വരും നാളുകളിൽ ശുഭപ്രതീക്ഷയുടെ ആറാട്ട് കണ്ടുണരാൻ കിളികൾ പല താളത്തിൽ ചിലയ്ക്കട്ടെയെന്നും, മനുഷ്യർ ജാതിമത വൈകൃതങ്ങൾ മറന്ന്, പലപല സഹായചിന്തകളിൽ, ആരോടും ശത്രുതയില്ലാത്ത സുപ്രഭാതം...

ലൈബ്രറിയിലെപെണ്ണ് – വിഷ്ണു പകൽക്കുറി

നാലുകെട്ടിന്റെ കഥപറഞ്ഞ് ചുവരളക്കുമ്പോൾ യക്ഷി ചിരിക്കുന്നു ശ്മശാന മൂകതയിലും അവളുടെ കാലൊച്ചകൾ ചിതലുതേടുന്നു. അവൾ ഒറ്റയാൻ്റെ കുപ്പായമണിഞ്ഞ് തത്വശാസ്ത്രം വിളമ്പുമ്പോൾ ചിരിക്കുന്ന കൗമാരം മഞ്ഞ് തുരന്ന് പ്രണയം തേടുമ്പോൾ ചുവക്കുന്നധരങ്ങൾ ചലിക്കുന്നവിരലുകൾ ആർത്തിയോടെ പേജുകൾ മറിച്ച് പമ്മനെതേടുന്നു. ഒടുവിൽ നേരമ്പോക്കിൻ്റെ വാതിൽ തുറന്നിട്ട് കാതുകൾ കൂർപ്പിച്ച് ഇര തേടവേ പുസ്തകപ്പുഴുക്കൾ മുത്തുച്ചിപ്പി പോലൊരു പെണ്ണിന്റെ കഥ വായിച്ചു സീൽക്കരിക്കുമ്പോൾ ലൈബ്രറിയിലെ പെണ്ണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുറന്ന് കണ്ണുരുട്ടുന്നു. പുസ്തകം ആയുധമാക്കി...

മലയജശ്യാമള ചാരുതയിൽ (ലളിതഗാനം) – മിനി സുരേഷ്

മലയജശ്യാമള ചാരുതയിൽ (ലളിതഗാനം) മലയജ ശ്യാമള ചാരുതയിൽ മാലേയമണിയുന്ന മലനാടേ... മഞ്ജീരകാന്തിതൻ തുടി താളമുയരും മലയാളനാടേ... നീ ഭൂവിലെ സ്വർഗ്ഗമല്ലേ... (മലയജ...) സഹ്യസാനുക്കൾ കൈകോർത്തു പാടി സാന്ദ്രതയുണർത്തും ഹരിതഭംഗിയിൽ തരളിതലോലമായൊഴുകുംപുഴകളാൽ സമൃദ്ധമല്ലോ...? (2) (മലയജ....) മണ്ണെറിഞ്ഞാലും പൊന്നു വിളയും മാമലനാട്ടിലെ പൂരപ്പെരുമകളിൽ തുയിലുണത്തുമീരടികളിൽ...(2) കഥകളിവേഷങ്ങളിൽ, മേളപ്പദങ്ങളിൽ... മാവേലിപ്പാട്ടിൻ തനിമകളിൽ നിറയുന്നു.... തിരുവോണപ്പെരുമകൾ നിറയുന്നു...(2) (മലയജ...) നിളയുടെ പുളിനങ്ങൾ താളമിടും കലയുടെ ചിലമ്പൊലികൾ... (2) കാറ്റിലാടും കേദാരനികളും കളകൂജനം പാടും കിളിമകളും തുഞ്ചന്റെ ശീലുകളിൽ സരളമായ്...

എന്റെ കേരളം – കവിത – Mary Alex(മണിയ)

പരശുരാമൻ മഴുവെറിഞ്ഞ് ആഴിയേകിയ കരയതോ! അബ്ദിയതിലാണ്ടൊരൂഴി നീരിറങ്ങിത്തെളിഞ്ഞതൊ! കര നിറയെ നിബിഢമായീ കേരവൃക്ഷം കാണ്മതൊ! കേരളം ഇതെന്റെ കേരളം ഇതാണെന്റെ കേരളം ! കായൽ ,കരകൾ,കുളങ്ങൾ നദികൾ,കുന്നു,മലകളാലും ഏലം,ജാതി,ചന്ദനം, ഗ്രാമ്പു സുഗന്ധദ്രവ്യങ്ങളും സമ്പന്നം തേയില,കാപ്പി,കൊക്കോ,കൈത,നെല്ലി,മുസംബിയും കേരളം ഇതെന്റെ കേരളം ഇതാണെന്റെ കേരളം! റബർ ,കശുമാവ്, റംമ്പുട്ടാൻ, കുരുമുളക് കൊടികളേറ്റിടും പാഴ്മരങ്ങളും ,തേക്ക്,ഈട്ടി വൻ മരങ്ങൾ, കരിമ്പനകളും കരകൗശലം,വഞ്ചി,കെട്ടിടം, ഒന്നൊന്നു വിവിധോല്പന്നമാം കേരളം ഇതെന്റെ...

-:മാറ്റം:- -ശ്രീനിവാസ് ആർ ചിറയത്ത്മഠം

കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! വറ്റീവരളുമൊരറ്റുവേനൽക്കാല- മുറ്റൂപുലീപോലെ നോക്കിനിൽക്കെ, തെക്കീയൊഴിച്ചെൻ കുടീനീരുനിന്നുടെ കൊച്ചാലവാലം തണുത്തിരിപ്പാൻ! കൊച്ചൂതുളസിച്ചെടീനിന്നെ ഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! ഉറ്റവനെൻകൺ തണുത്തീലയക്കാല- മൊറ്റനാളേലൂമിലയുണർന്നോ! പെട്ടെന്നുമാനമഴത്തുള്ളിയഞ്ചാറു പെട്ടുനിൻകൂന്തലിലെന്നുശങ്ക- വെക്കേണ്ടതാമസമെന്നുചൊല്ലീടട്ടെ, തൃത്താവുനീയുംകിളിർത്തു പൊന്തീ! കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! വറ്റീവരളുമൊരറ്റുവേനൽക്കാല- മുറ്റൂപുലിപോലെ നോക്കി നിൽക്കേ തെക്കീയൊഴിച്ചെൻ കുടീനീരുനിന്നുടെ കൊച്ചാലവാലം തണുത്തിരിപ്പാൻ! കൊച്ചൂതുളസിച്ചെടീനിന്നേ ഞാനന്നു വച്ചൂപിടിപ്പിച്ചകാര്യമോർക്കൂ! ഉറ്റവനെൻകൺതണുത്തീലയക്കാല- മൊറ്റനാളേലൂമിലയുണർന്നോ! പെട്ടെന്നുമാനമഴത്തുള്ളിയഞ്ചാറു പെട്ടുനിൻകൂന്തലിലെന്നുശങ്ക- വെക്കേണ്ടതാമസമെന്നുചൊല്ലീടട്ടെ, തൃത്താവുനീയും കിളിർത്തു പൊന്തി! കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! ഒക്കെയുമിങ്ങിദ്ദുനീയാവിലെങ്ങുമെ, ഇക്കഥതന്നെയാമേതിനൂമേ; പത്തുമാസംചോന്നൊരമ്മയേവേറിടാൻ പക്വമാംപെൺമനം നീറീടുമോ? കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! ഉച്ചപ്രഭാകരൻ പോലും മറഞ്ഞിടു- ന്നൊറ്റപ്രമാദമഴക്കാറിനാൽ! ഒക്കൊരുമായയെന്നുച്ചപോൽ സ്പഷ്ടമാം; കൊച്ചൂതുളസിക്കുകുറ്റമില്ലാ, എന്റെ കൊച്ചൂതുളസിക്കുകുറ്റമില്ലാ! *Rights...

കിനാവ് – രാജു കാഞ്ഞിരങ്ങാട്

വെളുപ്പാൻ കാലത്തായിരിക്കണം എന്നെ വിളിച്ചുണർത്താതെ എന്നിൽ നിന്ന് ഓർമകൾ ഇറങ്ങിപ്പോയത് കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ കടത്തിണ്ണയിൽ നിന്നാണു പോലും ഉണർന്നത് രാവിലെ കട്ടൻ കുടിക്കുന്ന ഞാൻ പട്ടയാണു പോലും കുടിച്ചത് കാറ്റിനെ കൂടെക്കൂട്ടി വെയിലിൻ്റെ തോളിൽ കൈയിട്ട് ആടിയാടി നടന്നെന്ന് ചുരത്തിൻ്റെ ചരിവിലെ ചൂരൽക്കാടിൻ നിഴൽപറ്റി അവളുടെ മനസ്സിലേക്ക് നുഴഞ്ഞു കയറിയെന്ന് പിന്നെ ഏതു പുലർകാലത്തായിരിക്കും ഓർമകൾ തിരിച്ചു വന്നു കട്ടിലിൽ മൂടിപ്പുതച്ച് കിടന്നിട്ടുണ്ടാകുക അവളുടെ...

ലൈബ്രറിയിലെപെണ്ണ് – വിഷ്ണു പകൽക്കുറി

നാലുകെട്ടിന്റെ കഥപറഞ്ഞ് ചുവരളക്കുമ്പോൾ യക്ഷി ചിരിക്കുന്നു ശ്മശാന മൂകതയിലും അവളുടെ കാലൊച്ചകൾ ചിതലുതേടുന്നു. അവൾ ഒറ്റയാൻ്റെ കുപ്പായമണിഞ്ഞ് തത്വശാസ്ത്രം വിളമ്പുമ്പോൾ ചിരിക്കുന്ന കൗമാരം മഞ്ഞ് തുരന്ന് പ്രണയം തേടുമ്പോൾ ചുവക്കുന്നധരങ്ങൾ ചലിക്കുന്നവിരലുകൾ ആർത്തിയോടെ പേജുകൾ മറിച്ച് പമ്മനെതേടുന്നു. ഒടുവിൽ നേരമ്പോക്കിൻ്റെ വാതിൽ തുറന്നിട്ട് കാതുകൾ കൂർപ്പിച്ച് ഇര തേടവേ പുസ്തകപ്പുഴുക്കൾ മുത്തുച്ചിപ്പി പോലൊരു പെണ്ണിന്റെ കഥ വായിച്ചു സീൽക്കരിക്കുമ്പോൾ ലൈബ്രറിയിലെ പെണ്ണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുറന്ന് കണ്ണുരുട്ടുന്നു. പുസ്തകം ആയുധമാക്കി...

തന്മാത്ര – Rema Pisharody

കാലമേ,  ലോകത്തിൻ്റെ തിരക്കിൽ നടക്കവേ- നീ വന്നു പോയി, ഋതുഭാഷകൾ തന്നേ പോയി. ദൂരത്തിലാകാശത്ത് സൂര്യനെ മായ്ച്ചങ്ങനെ- കാർമുകിൽപ്പക്ഷിക്കൂട്ടം കലമ്പൽ കൂട്ടി പോകെ തൂവലിൽ ജലം വീണ പക്ഷിപോൽ നിശ്ശബ്ദമായ്- പാടുവാൻ മറന്നപോൽ ധ്യാനത്തിലായീടവേ, മറന്നേ പോയെന്നോർത്ത് മൗനത്തിലായോർ വന്ന് വസന്തം പോലെ...
- Advertisment -

Most Read

ബഹിരാകാശത്ത് ആശുപത്രിയും, പദ്ധതിയുമായി ചൈന

ബഹിരാകാശ രംഗത്ത് അതിവേഗം മുന്നേറുന്ന ചൈനയുടെ പുതിയ പദ്ധതിയാണ് ബഹിരാകാശ ആശുപത്രി. ദീര്‍ഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ വേണ്ട ചികിത്സക്കുള്ള സൗകര്യമൊരുക്കുകയുമാണ് ഈ ബഹിരാകാശ ആശുപത്രിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂമിയെ...

ഓറിയോൺ പേടകം 47 മിനിറ്റ് അപ്രത്യക്ഷമായി, തിരിച്ചെത്തിയപ്പോൾ കിട്ടിയത് ചന്ദ്രന്റെ മനോഹര ചിത്രങ്ങളും

ചന്ദ്രനെ വലംവയ്ക്കുന്ന ഓറിയോണ്‍ പേടകവുമായുള്ള വാര്‍ത്താവിനിമയ ബന്ധം 47 മിനിറ്റോളം നാസക്ക് നഷ്ടമായി. പിന്നീട് ബന്ധം പുനഃസ്ഥാപിച്ചപ്പോള്‍ നാനസക്ക് ലഭിച്ചത് ചന്ദ്രന്റെ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മനോഹര ചിത്രങ്ങള്‍. ബുധനാഴ്ച്ച രാവിലെയാണ് ഓറിയോണ്‍ പേടകവുമായുള്ള...

ടൂറിസ്റ്റ്, വിസിറ്റ് വീസകൾ 48 മണിക്കൂറിനകം പുതുക്കും: യുഎഇ

അബുദാബി ∙ ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മൊബൈൽ ആപ്, ഓൺലൈൻ എന്നിവയിലൂടെ 48 മണിക്കൂറിനകം പുതുക്കാനാകുമെന്ന് യുഎഇ അറിയിച്ചു. അപേക്ഷിച്ച് 48 മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി അപേക്ഷകരെ അറിയിക്കും. അപേക്ഷകന്റെ പാസ്പോർട്ടിന് 6...

നേപ്പാൾ: ഭരണസഖ്യം ഭൂരിപക്ഷത്തിലേക്ക്

കഠ്മണ്ഡു ∙ നേപ്പാളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ് സഖ്യം ഭൂരിപക്ഷത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 124 സീറ്റുകളിൽ 67 എണ്ണം സഖ്യം നേടി. കേവല ഭൂരിപക്ഷത്തിനു...