Category: കവിത

കൊഴിഞ്ഞു പോയ സ്വപ്നങ്ങള്‍-ശ്രീനിധി

ഒരു മോഹവൃക്ഷമായ് തളിര്‍ത്ത് എന്റെ വേരിലേക്ക് താഴ്ന്നിറങ്ങിയ എന്നിലെ ജീവന്റെ പാതിയായ് തീര്‍ന്ന സ്വപ്നമായിരുന്നു, അവന്‍ എന്റെ ഓര്‍മ്മകളിലെപ്പോഴും അവന്റെ കളി ചിരികള്‍ നിറഞ്ഞു നില്‍ക്കുന്നു ഒരായുസ്സു്…

ഗാന്ധിജി-സുമ രാധാകൃഷ്ണന്‍

ആരാണ്..? ഗാന്ധിയെന്‍ ആത്മാവിനുള്ളില്‍ അടിപതറാത്തൊരു ആദര്‍ശശാലിതന്‍ പേരാണ് ഗാന്ധി അഴകാര്‍ന്ന ചിത്രത്തിനുള്ളില്‍ വിരിയുന്ന ദൃഢഗാത്ര രൂപത്തിന്‍ പേരാണ് ഗാന്ധി ചരിത്രം കുറിക്കുന്ന ചരിത്രം സ്മരിക്കുന്ന ചിന്തയ്ക്കതീത പ്രതിഭയാം…

അഷ്ടമുടിച്ചന്തം-ഗോപന്‍ അമ്പാട്ട്

തേന്‍കുരുവികള്‍ പാറിവരും തെന്മല കണ്ടോ കാട്ടരുവികള്‍ കളിപറയും കല്ലട കണ്ടോ അഷ്ടമുടിക്കായലിലെ അലഞൊറി കണ്ടോ കൊല്ലമെന്നസുന്ദരിയെ നിങ്ങളുകണ്ടോ തേന്‍കുരുവികള്‍… തങ്കശ്ശേരി വിളക്കണയും പുലരികള്‍ കണ്ടോ തങ്കനിലാപ്പാലൊഴുകും സന്ധ്യകള്‍…

സമയം അറിയാതെ-(ജഗദീശ് കരിമുളയ്ക്കല്‍)

ഈ സമയവും കടന്നുപോകും..! ആ സമയവും കടന്നുവരും. സമയമറിയാത്ത സമയത്ത് ഇവിടെ സമയമറിയുന്നവര്‍ ജീവിയ്ക്കും. സമയമറിയാത്ത സമയത്തിനായി കാത്തിരിപ്പല്ലോ നാമെല്ലാം. സമയം അളന്നു തീരാത്ത മായാ പ്രഹേളിക..!…

പാലാഴി-ഡോ: ജയദേവന്‍

തേരേറി ചിരിതൂകി നീരാടാനര്‍ക്കന്‍പോകേ താഴെയീമന്നില്‍തരും വെളിച്ചം പരക്കുമ്പോള്‍, താരണിഞ്ഞുഷസ്സേറെ മോദമോടണഞ്ഞിടും താലവുമേന്തി നമ്മെ തൊട്ടുണര്‍ത്തീടാനായി.. പാരിലന്നമുണ്ടാകാന്‍ സര്‍വ്വതും നുകര്‍ന്നിടാന്‍ പൂവിലിത്തിരി തേനിന്‍ മധുരം നിറച്ച നീ, പാഥേയമുണ്ണാറില്ല…

2024 നൈറ്റ് വാക്ക്-ജോസ് ക്ലെമന്റ്‌

ഞാന്‍ സ്വപ്നം കാണുന്നു, പഴയ ഫ്രഞ്ച് നാടോടിപ്പാട്ടിലെ വരികള്‍. നിങ്ങളുടെയും സ്വപ്നം ഇതായിരിക്കട്ടെ. ‘കടലോര കാഴ്ചക്കാരേ, അസ്തമയ സൂര്യന്‍ വരും മുമ്പേ കടലോരം വൃത്തിയാക്കിയ ശേഷം വീട്ടിലേക്കു…

ഒറ്റവരിപ്പുഞ്ചിരി-പി. ശിവപ്രസാദ്‌

മഹാവീഥികളുടെ പരന്നും ഉയര്‍ന്നുമുള്ള അലര്‍ച്ചകള്‍ക്കിടയില്‍ ഒറ്റയടിപ്പാതകള്‍ക്ക് എന്തു കാര്യമെന്ന് നിങ്ങള്‍ ചോദിക്കുന്നു. തെല്ലും ലജ്ജയില്ലേ, മനസ്സാക്ഷിക്കുത്തില്ലേ, അതിപ്രതാപഗുണവാന്മാരേ? ഒറ്റമരം ശിരസ്സൊടിഞ്ഞ് ഹൃദയത്തിലേക്ക് കടപുഴകുമ്പോള്‍ എത്രത്തോളം നിങ്ങള്‍ക്കാവും ഇത്ര…

നോര്‍ച്ച-സിസ്റ്റര്‍ ഉഷാ ജോര്‍ജ്‌

വര്‍ണ്ണ പ്രപഞ്ചം തുളുമ്പി പച്ച പുതപ്പിച്ചു പുതപ്പിച്ചു മനോഹരിയാം നോര്‍ച്ച * നിന്റെ ലാവണ്യ നീലിമയില്‍ ഞാനൊരു നക്ഷത്രമായി ആകാശ കൂടാരത്തില്‍ കാവലിരിക്കട്ടെ!? നിന്റെ യാമങ്ങളില്‍ ഒരു…

അസ്തമനജ്വാല-ഡോ. മായാ ഗോപിനാഥ്

അസ്തമനത്തിന്‍ മായാജ്വാലയില്‍ ആകാശത്താളിലുണരും സമ്മോഹനവര്‍ണകാന്തി സന്ധ്യാ ഭൈരവി മൂളും കാറ്റ് രാപ്പൂക്കളെ മുത്തി യുണര്‍ത്തുമ്പോള്‍.. സ്വര്‍ഗ്ഗചാരുതയുണരു മിന്ദ്രിയ ലാളനകളില്‍ സ്വച്ഛസ്വരലയമേളന മൊരുങ്ങും മാന്ത്രിക യാമത്തില്‍ ദേവതെ തളിരംഗുലി…