രാഷ്ട്രീയ പോരിലെ തറ തന്ത്രങ്ങൾ – ബേബിജോൺ താമരവേലി

Facebook
Twitter
WhatsApp
Email
ഞാനൊരു കഥയെഴുതാൻ തീരുമാനിച്ചു.
ഒരുമിനിക്കഥ!മിനിക്കഥയ്ക്ക് വളരെ പരി
മിതിയുണ്ടെന്നറിയാമല്ലോ.നീണ്ടകഥയെഴുതേണ്ടിടത്ത് അത് എത്രചുരുക്കുന്നു
വോഅത്രയ്ക്ക് അവ്യക്തതകാണും.ആ
യത് അനുവാചകർ ക്ഷമിക്കണം.
കഥയുടെപേര്:രാഷ്ട്രീയപോരിലെ തറത
ന്ത്രങ്ങൾ!
ഈകഥആരംഭിക്കുന്നത് അലക്സാണ്ഡ
റിന്റെ കാലംമുതലെയാണ്.ഗുണദോഷി
ക്കാൻ ചെന്ന സ്വന്തംപിതാവിനെ കന്നത്തടിച്ച അലക്സാണ്ഡറെ ഓർമ്മ
യില്ലേ?പിന്നെ അയാൾ ലോകം മുഴുവൻ
കീഴടക്കിയെന്നു പറയുന്നു!അവസാനം കൈ മലർത്തി കാണിച്ചത്രേ!!
രാഷ്ട്രീയത്തിൽ ഇതൊരു തുടർ കഥയാണ്.പക്ഷേ സമ്മതിക്കില്ല.
എന്തുതറപ്പരിപാടികാണിച്ചാലും പാർട്ടി
പങ്ക് നിഷേധിച്ചുകളയും.പ്രചരിപ്പിച്ച മാ
ധ്യമങ്ങളാണ് വൃത്തികേടുചെയ്തതെന്ന്
കുറ്റപ്പെടുത്തും!നിഷ്പ്പക്ഷമായി പറയു
ന്നവർക്കെതിരെശക്തമായി ചാട്ടവാർഉപയോഗിക്കും .പ്രതിരോധി
ക്കാൻ ബുദ്ധിജീവികളാണ് കൂട്ടിന്.
വേണ്ടിവന്നാൽ ക്വട്ടേഷൻ സംഘങ്ങളെ
ഉപയോഗിച്ച് ശത്രുക്കളെ ഒതുക്കാൻ
ശ്രമിക്കും!ഇതൊക്കെയാണ് കീഴ് വഴക്കം
എന്നാൽ എന്റെകഥയിലെ  നായകൻ
വ്യത്യസ്തനാണ്.നുണപ്രചരണമാണ് പരീക്ഷിച്ചത്.അങ്ങനെ തന്ത്രംമെനയുക
യായിരുന്നു!അത് പാർട്ടിക്ക് അധികാ
രവും മാന്യതയും സമ്മാനിച്ചു!അത് ഇതി
വൃത്തം! സംഗതി പൊളിച്ചു.പക്ഷേ,വിധി വൈപരീത്യം.സ്വസ്ഥതയില്ലാതെ കഥയ
സാനിക്കുന്നതിന് അല്പം മുമ്പാണ്  രാ
ഷ്ട്രീയ വമ്പന്‍ ആയിരുന്ന  അയാൾക്ക്
‘അബദ്ധമായിരുന്നു’ എന്നു തോന്നിയത്.
പിന്നെ അയാൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ശുഭം!

About The Author

Leave a Reply

Your email address will not be published. Required fields are marked *