LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 21)

അരുണിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ എന്റെ ഹൃദയാന്തര്‍ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി. അന്ന് അരുണിന്റെ നിര്‍ബന്ധം മൂലം ഞങ്ങള്‍ വൈകുന്നേരത്തോടെ റിസോര്‍ട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്റെ ഏതാനും സുഹൃത്തുക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. റിസോര്‍ട്ടിലേയ്ക്കുള്ള വഴിയിലുട നീളം ഇളംകാറ്റ് മെല്ലെ വീശി എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നതു പോലെ തോന്നി. ”കരയരുത്… ഏകാന്തമായ നിന്റെ യാത്രയില്‍ നിന്നെ വിട്ടു പോയ ആത്മാക്കള്‍ എന്നും നിനക്ക് കൂട്ടുണ്ടാകും. നിനക്ക് ശക്തി പകര്‍ന്നു കൊണ്ട് നിന്റെ നിഴലായി […]