LIMA WORLD LIBRARY

നവരാത്രിപുണ്യം-ഗിരിജാവാര്യര്‍

ശരത്കാലാരംഭത്തിലെ ആദ്യ 9 ദിവസങ്ങള്‍ ആണ് നവരാത്രിയായി നാം ആഘോഷിക്കുന്നത്, അതായത് കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ തുടങ്ങുന്ന 9 ദിവസങ്ങള്‍! ദേവീസാധനയിലൂടെയും തപസ്സിലൂടെയും മനുഷ്യനായി മാറാനുള്ളതാണ് നവരാത്രോത്സവം! ഈ ഉത്സവത്തിലൂടെ നാം ഉപാസിക്കുന്നത് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ കഴിവുള്ള ശക്തിയെയാണ്! ആത്മശക്തിയും നൂതനാശയങ്ങളും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ഈ ലോകത്തെ ഭരിക്കാനും കീഴടക്കാനും കഴിയൂ! നമ്മില്‍ ഉറങ്ങിക്കിടക്കുന്ന വ്യത്യസ്തങ്ങളായ സര്‍ഗ്ഗചിന്തകള്‍ ഏതുമായിക്കൊള്ളട്ടെ, അവ ലോക ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ അവ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദിവ്യ ഗുണശാലികളായിരിക്കണം! […]

ഊര്‍ജ്ജസ്രോതസ്സ് – ഡോ: ജയദേവന്‍

ദേവാങ്കണാംബരംതന്നില്‍ വിളങ്ങിയും കാവല്‍വിളക്കായ് തെളിഞ്ഞുനിന്നും, ലാവണ്യസിന്ധുവായ് വാഴുമാദിത്യനു നാവേറുപറ്റാതെ വാഴ്ത്തിടേണം.. ശാലീനസൗന്ദര്യരൂപഭാവാധിപന്‍ നാലകത്താലംബമായിടുമ്പോള്‍, കാലത്രയത്തിനാധാരമാകാന്‍ നിന്റെ ചേലുകണ്ടോതുന്നു പക്ഷിവൃന്ദം.. കൂരിരുള്‍കമ്പളം ചുറ്റിയുറങ്ങിടും പാരിനെയെന്നും വിളിച്ചുണര്‍ത്താന്‍, തേരേറിയെത്തുന്ന ദൈവമേയാശംസ- നേരണം വിത്തം വിളക്കുവെക്കാന്‍.. ഹോമാഗ്‌നിയാലെരിഞ്ഞീ വിശ്വമാകെയും തൂമണം വീശുന്ന ത്യാഗമൂര്‍ത്തേ, സോമനും മറ്റുള്ള താരാഗണങ്ങള്‍ക്കും ആമയം തീണ്ടാതെ പോറ്റിടേണം.. ആജന്മതാരമായ് ഊര്‍ജ്ജസ്രോതസ്സായി രാജാധിരാജനായ് വന്നുദിക്കേ, വാജിയേഴുള്ള പൊന്‍തേരും തെളിച്ചു നീ തേജസ്സോടീശനായ് വാണിടേണം…

ജോര്‍ദാനിലെ നെബോ പര്‍വതത്തില്‍ – ഡോ. പ്രമോദ് ഇരുമ്പുഴി

വിശുദ്ധനാട് യാത്രയില്‍ ആദ്യം വിമാനമിറങ്ങിയത് ജോര്‍ദാനിലാണ്.തുടര്‍ന്ന് മദാബ പട്ടണത്തിന് 10 കിലോമീറ്റര്‍ യാത്ര ചെയ്ത് നെബോ പര്‍വതത്തിലെത്തി.ഇസ്രായേലിനെയും പാലസ്തീനെയും മോസസ് നോക്കിക്കണ്ടത് ഇവിടെവെച്ചാണ്. തങ്ങളെ പരീക്ഷിച്ച പിത്തള സര്‍പ്പത്തിന്റെ വലിയൊരു ശില്‍പ്പവും ഇവിടെയുണ്ട്. അല്‍പ്പം ചരിത്രം പറയാം. യാക്കോബിന്റെ പിന്‍ഗാമികള്‍ കുറച്ച് വര്‍ഷംകൊണ്ട് 20 ലക്ഷമായി വളര്‍ന്നത് 30 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈജിപ്തുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല.അവര്‍ യഹൂദരെ പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാന്‍ കഴിയാതെ അവര്‍ സുരക്ഷിത സ്ഥലം തേടി യാത്ര തുടങ്ങി. അനുയോജ്യ സ്ഥലം എവിടെയും […]

ജാലകങ്ങള്‍-റോയ് സാബു ഉദയഗിരി

‘മഞ്ഞുതുള്ളികള്‍ വാകമരത്തിന്റെ പൂക്കള്‍ക്കിടയിലൂടെ, ഹരിത വര്‍ണ്ണമായ മൊട്ടിലൂടെ ഊറി നിലത്തേക്ക് പൊഴിയുന്ന ജൂണ്‍, ജൂലൈ മാസം. പ്രണയത്തിന്റെ ചുടുചുംബനം പോലും ഹൃദയത്തെ കഴുകിയെടുത്തു വിറകൊള്ളുന്നത് പോലെ.മീസാന്‍ കല്ലിന്റെ ചുവട്ടിലെ മൈലാഞ്ചിചെടിയില്‍ നിന്നും മിഴിനീരുറയ്ക്കാത്ത, ഉറവ പോലെ സാന്ദ്രനൊമ്പരമായ വിരഹം എന്നെ, എന്റെ മനസ്സിനെ നീയെന്ന,വികാരത്തിന്റെ വേലിപ്പടര്‍പ്പുകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍… പണ്ട് ഞാന്‍ നിന്റെ നെറ്റിയില്‍ ചാര്‍ത്തിയ സിന്ദൂരത്തില്‍ എന്റെ, ചുണ്ടുകള്‍ പതിഞ്ഞത് നിനക്കോര്‍മ്മയുണ്ടോ?.. നിന്റെ മഷിയെഴുതിയ നീലക്കണ്ണുകളില്‍ ആകാശത്തിലെ, വെള്ളി മേഘങ്ങള്‍ എന്റെ നാസികത്തുമ്പില്‍ പതിഞ്ഞതും, പവിഴം […]

നവരാത്രി നാദസുധ മലയാള സിനിമയില്‍-ജയരാജ് പുതുമഠം

നവരാത്രി ദീപങ്ങളുടെ ഊര്‍ജസ്വലമായ പ്രഭയുമേന്തി മലയാളക്കര മിഴികള്‍ വിടര്‍ത്തി നില്‍ക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഏവര്‍ക്കും കഴിഞ്ഞകാലങ്ങളിലെ പൂജവെപ്പ് വിശേഷങ്ങളുടെ വിലപ്പെട്ട വലിയൊരു വര്‍ണ്ണചെപ്പ് പലര്‍ക്കുമുന്നിലും തുറന്ന് വെക്കാനുണ്ടായിരിക്കും. അവയില്‍ ക്ഷേത്രാങ്കണങ്ങളില്‍ ചെലവഴിച്ച പ്രാര്‍ത്ഥനാ വിശേഷങ്ങളും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തിയതിന്റെ തെളിഞ്ഞ കഥാ സാഗരങ്ങളും, പുസ്തകങ്ങള്‍ പൂജയ്ക്ക് വെച്ചതുമായി ബന്ധപ്പെട്ട് ചില ഊഷ്മളമായ നിമിഷങ്ങളുമൊക്കെയായിരിക്കും മിക്കവര്‍ക്കും വാതോരാതെ പറയാനുണ്ടായിരിക്കുക. മായാത്ത ഗാനനിര്‍ദ്ധരികള്‍ ————————————- നവരാത്രി,പൂജവെപ്പ്, വിജയദശമി എന്നൊക്കെയുള്ള പദങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യമായി ഓടിയെത്തുക; ‘മനസ്സിലുണരൂ ഉഷസന്ധ്യയായ് […]

ചക്ക മാഹാത്മ്യം – ഡോ. വേണു തോന്നയ്ക്കല്‍ 

ഒരേ സമയം പച്ചക്കറിയും പഴവുമാണ് ചക്ക. മുള്ള് ഒഴികെ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടല്‍, അങ്ങനെ ചക്കയുടെ മുഴുവന്‍ ഭാഗവും ഭക്ഷ്യ യോഗ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാന ഭക്ഷണമായി ചക്ക കഴിക്കുന്നവര്‍ ഉണ്ട്. സുലഭമായും തീരെ വില കുറച്ചും കിട്ടിയിരുന്ന ഭക്ഷ്യ വസ്തുവാകയാല്‍ പാവപ്പെട്ടവര്‍ ചക്കയെയാണ് ചക്കക്കാലത്ത് മുഖ്യമായും ആശ്രയിച്ചിരുന്നത്. അങ്ങനെ ചക്ക പാവപ്പെട്ടവരുടെ ഭക്ഷണമായി. ദരിദ്രരുടെ ഭക്ഷണം ആയിരുന്ന ചക്ക ഇന്ന് സമ്പന്നരുടെ ഡൈനിംഗ് ടേബിളിലെ ഒരു പ്രധാന വിഭവമായി മാറിയിരിക്കുന്നു. ഒരു മികച്ച […]

വഴിയമ്പലം-സന്ധ്യ

മഴ പെയ്തു തോരുവോളം തോഴി ഒരുവേളയക്കാണും വഴിയമ്പലത്തിലിളവേല്‍ക്കാം മഴ തോരുവോളം മാത്രം. അകലെ കിഴക്ക് മലഞ്ചെരു വിലതാ മുനിഞ്ഞു കത്തുന്നു മഞ്ഞ വെളിച്ചമത് വഴികാട്ടും ദിക്കിലേക്ക് നമുക്ക് നടക്കാം. പരതുകയായിരുന്നു ഞാന്‍ പെരുവഴിയമ്പലമൊന്നെന്‍ വരവിനായ് കാത്തിരിക്കുന്നു. പരതുകയായിരുന്നു ഞാന്‍. പഴയ ചുവരുകള്‍ക്കുള്ളില്‍ ഹൃദയവാതില്‍ തുറന്നെന്നെ ഞാനായ് ചേര്‍ത്തണയ്ക്കും ശരത്കാല വിശ്രമ വസതി. സത്രച്ചുവരുകള്‍ക്കുള്ളില്‍ ചിത്രാലംകൃത ഖജനാവില്‍ ഹൃദയാഭിലാഷങ്ങളെന്റെ സ്വപ്നങ്ങള്‍ തന്‍ വെള്ളി ച്ചെല്ലത്തിലടച്ച നിധികള്‍. മോഹത്തിരമാലകള്‍ തീര മണയും വേഗത്തിലെന്‍ തൂവല്‍ തൂലിക മഷിയില്‍ മുക്കിയെഴുതുവാനൊരു സര്‍ഗ്ഗകുടീരമെന്‍ […]

കാഴ്ചയറിയാത്തവര്‍-ജോസ് ക്ലെമന്റ്‌

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ചയറിയില്ലായെന്നത് നാം കേട്ടു പഴകിയ വാചകമാണ്. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ അതിറങ്ങിപ്പോയിട്ടുണ്ടാകും. പക്ഷേ, അര്‍ഥാഴമുള്ള ഒരു വാചകമാണിത്. ഒരു കണ്ണു പോലും ഇല്ലാത്തവന്റെ നൊമ്പരച്ചൂട് നമുക്കറിയില്ല. കണ്ണില്‍ ഒരു കരടു പോയാല്‍ , അഞ്ചു നിമിഷം കാഴ്ച മങ്ങിയാല്‍ എന്താ സ്ഥിതി. ലോകം അവസാനിച്ച പ്രതീതിയാണ്. കൂടെയുള്ളവരുടെ നന്മ കാണാത്ത നമ്മള്‍ യഥാര്‍ഥത്തില്‍ തുറന്നിരിക്കുന്ന കണ്ണുകളുള്ള അന്ധരാണ്. ജീവിച്ചിരിക്കുമ്പോള്‍ നാം ആരുടെയും നന്മ പറയാറില്ല. എന്നാല്‍, മരണാനന്തരം അവരെക്കുറിച്ചുള്ള നമ്മുടെ നന്മ […]

നവരാത്രികാലം-ശ്രീകല മോഹന്‍ദാസ്‌

നവരാത്രികാലം സമാഗതമായി.. അമ്മ്യാരു അമ്മ കൊലുവുണ്ടാക്കാ നിരിക്കുകയാണു.. അതിനൊരു പ്രത്യേക കരവിരുതു വേണം… കൊലു നിര്‍മ്മാണ കലയില്‍ പ്രാവീണ്യ മുള്ളവര്‍ക്കേ അതു ഭംഗിയായി ചെയ്യുവാന്‍ കഴിയുക യുള്ളു.. ഓരോ രൂപവും നിര്‍മ്മിക്കാനിരിക്കുമ്പോള്‍ ആദ്യമായ് ആ രൂപം ഉള്ളില്‍ നന്നായ് പതിഞ്ഞിരിക്കണം… പിന്നെ അതിനുചിതമായ വസ്തുക്കള്‍ കൊണ്ടു അതു രൂപപ്പെടുത്തിയെടുക്കണം. കൃഷ്ണനാണെങ്കില്‍ കൃഷ്ണനെപ്പോലെയും ദേവിയാണെങ്കില്‍ ദേവിയേപ്പോലെയും കാണുന്നവര്‍ക്കു തോന്നണമെങ്കില്‍ അത്ര മാത്രം ജാഗ്രതയോടെ, അതിനു മേല്‍ ഏകാഗ്രതയോടെ, കൃത്യനിഷ്ഠയോടെ ചെയ്തെടുക്കണം.. ഈ ചിത്രത്തില്‍ കാണുന്ന അമ്മ്യാരെ നോക്കൂ.. അവര്‍ […]

എന്നിലെ ഞാന്‍-ദീപ ബിബീഷ് നായര്‍

നാട് വല്ലാണ്ട് മാറിപ്പോയീന്നാ ല്ലാരും പറയണെ, നാട് മാത്രല്ല, നാട്ടാരും മാറീട്ടുണ്ട് ന്നതാ സത്യം. പക്ഷേങ്കി ന്റ മനസ് ഒന്ന് പിന്നിലേക്ക് പോവുകയേ വേണ്ടൂ , ആ പഴയ ഓലമേഞ്ഞ വീടും, നടുമുറ്റോം, പ്ലാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലും, കൊറേ കോഴിക്കുഞ്ഞുങ്ങളും, നിര്‍ത്താണ്ട് കരയണ പൂച്ചയേം, ആട്ടിന്‍ കുട്ട്യോളേം ഒക്കെ കാണാം. ന്താരുന്നു ആ കിളീന്റ പേര്, അതേന്ന് കരിയിലക്കിളി, ന്തൊരു നല്ല ശബ്ദാണ് കൊറേയെണ്ണം വന്നങ്ങനെ മുറ്റത്തിരുന്നിട്ട് ആകെ കലപിലയാ. ദേ ആ ഓലക്കയ്യിന്‍മേലിരുന്ന് കാക്ക […]

നല്ല പാഠം – മാലൂര്‍ മുരളി

നല്ലവരായ് മന്നില്‍ വാഴാന്‍ ശ്രമിക്കണം നല്ല വാക്കോതി പ്രിയം വരുത്തീടണം നേരിന്റെ നേത്രമായീടാന്‍ ശ്രമിയ്ക്കണം നേരെതിര്‍ വാക്ശരമാകാതിരിക്കണം അധ:ര്‍മ്മായുധങ്ങളയ്ക്കാതിരിക്കണം അധ:ര്‍മ്മത്തെവര്‍ജ്ജിച്ചു ധര്‍മ്മമുള്‍ക്കൊള്ളണം അന്യ ദുഃഖങ്ങളിലാസക്തരാകണം അന്യരും താനും സമരെന്നറിയണം. നന്മകള്‍; നല്‍പ്പാടനെഞ്ചില്‍ വിതയ്ക്കണം നല്ലനീരും പോഷകങ്ങളുമേ കണം നന്മ കൊയ്‌തെന്നുമേ നാടിന്‍ സിരകളില്‍ നല്‍പ്പെഴുന്നൂര്‍ജ്ജ മൊഴുക്കി ജീവിക്കണം.

പര്യാപ്തതയുടെ വലിയ വിലയും സംതൃപ്തിയുടെ യഥാര്‍ത്ഥ വിലയും-ആന്റണി പുത്തന്‍പുരയ്ക്കല്‍

|

നമ്മുടെ ‘മതി’ എന്നതിന്റെ നിര്‍വചനം പുനഃക്രമീകരിക്കുക ‘മതി’ എന്നത് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. പലപ്പോഴും, നമ്മള്‍ സമൂഹത്തിന്റെയോ, മറ്റുള്ളവരുടെയോ വിജയത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ എടുത്ത് അവയെ നമ്മുടേതാക്കുന്നു. പക്ഷേ, ആ നിര്‍വചനങ്ങള്‍ നമ്മെ സംതൃപ്തരാക്കിയതായി കരുതുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടണമെന്നില്ല. നമ്മുടെ സ്വന്തം മൂല്യങ്ങളേക്കാള്‍ ബാഹ്യ പ്രതീക്ഷകളാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതായി തോന്നുന്ന ഏതൊരു സങ്കല്‍പ്പത്തെയും വെല്ലുവിളിക്ക് നാം വിധേയമാക്കേണ്ടിയിരിക്കുന്നു. പര്യാപ്തതയുടെയും സംതൃപ്തിയുടെയും പാത പര്യാപ്തതയുടെയും സംതൃപ്തിയുടെയും പാത ജീവിതത്തെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്ന വഴിയാണ്. ഭൗതിക വസ്തുക്കളെ […]

മഹത്വത്തിന്റെ രസതന്ത്രം- ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

ജീവിതനേട്ടങ്ങളുടെ മഹാഭൂരിഭാഗവുംസ്വയം സൃഷ്ടിച്ചെടുക്കേണ്ടതാണെന്ന് വരുമ്പോഴാണ് ധീരമായ തീരുമാനങ്ങളുടെ പ്രസക്തി. തന്നെ സ്വയം കണ്ടെത്തിയാല്‍പിന്നെ തന്റേടത്തോടുകൂടി മുന്നോട്ടുനീങ്ങുന്നവര്‍ക്ക് മാത്രമേ തങ്ങളുടേതായ മേഖലകളിലെ ജീനിയസുകള്‍ ആകാന്‍ കഴിയുകയുള്ളൂ. ഗ്രീസിലെ സാമൂസ് ദ്വീപില്‍ ജനിച്ച പൈതഗോറസ്, അന്നത്തെ അവിടുത്തെ ഭരണാധികാരിയായിരുന്ന പോളിക്രെറ്റിസിന്റെ ഏകാധിപത്യത്തില്‍ മടുത്ത് ഒരു ദേശാടനത്തിന് പുറപ്പെട്ട് ഈജിപ്റ്റിലെത്തി. ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും തത്വചിന്തയിലും അറിവു നേടിയ പൈതഗോറസ് കൂടുതല്‍ അറിവിനായി ഈജിപ്റ്റിലും പടിഞ്ഞാറന്‍ ഏഷ്യയിലുമൊക്കെ സഞ്ചരിച്ചു. അമ്പതാമത്തെ വയസ്സില്‍ ദക്ഷിണ ഇറ്റലിയിലെ ക്രോട്ടണ്‍(Croton) എന്നസ്ഥലത്ത് സ്ഥിരതാമസമാക്കി. ശാസ്ത്രലോകത്തില്‍ പൈതഗോറസ്സിന്റെ സ്ഥാനം […]

സാഫല്യം-ജഗദീശ് കരിമുളയ്ക്കല്‍

പൂവേ നീയേറെ നേരമായി നോക്കുന്നതാരേ? നോവേറുമൊരു ഗര്‍ഭത്തിനുടയോനെയാണോ? ആവതില്ലെറെ കാത്തീടുവാനായുസ്സില്ലാ കവരുവാനൊരു നാരി വന്നീടും കാലേ. പൂവിറുക്കാനെത്തും ബാലികമാര്‍ പിന്നെ കാവിലെ പൂജാരി പൂത്താലമേന്തിയും, നാവില്ലവരോടരുതെന്നു ചൊല്ലാന്‍ പാവമീ പൂവിന്റെ ഗതിയെത്ര ശോകം. അവനിയില്‍ വാഴ്വവതരനാഴികനേരം പൂവിന്നേകിയാ കമലോത്ഭവനായുസ്സയ്യോ പാവന പരിമള ശോഭയേറ്റി ലസിപ്പൂ. പവിഴ മലരിതളിനു സംപ്രതി വാര്‍ദ്ധക്യമെത്തും. പവനനെത്തി തഴുകി തലോടിയോമനിച്ചാ പൂവിതളിലേക്കൊരളി വന്നാര്‍ത്തിയോടെ ഗര്‍വ്വകന്നോരു വികാരവായ്പിനാലെ പൂവിനു വന്നിതു ജന്മസാഫല്യമായി

Eloquent-Leelamma Thomas, BOTSWANA

A tongue need not be sharpened to a sword, Nor drenched in endless tides of sound— Eloquent is the silence that unfolds, When truth is felt, not merely found. The Power of Silence It glows in pauses thick with meaning, In eyes that speak when lips are still; It shapes the air, both sharp and […]