LIMA WORLD LIBRARY

വിയന്മണി – ഡോ: ജയദേവൻ

ചിരിയഴകിലെരിയുമൊരു പൊന്നിൻവിളക്കുപോൽ ചാരുവിണ്ണിൽ വരും സൂര്യദേവപ്രഭോ, ഇരുളകലെ മറയുവതിനൻപോടെ വെട്ടവും കാരുണ്യവും നൽ ധരിത്രിക്കു നല്കണം.. അളവിലതികണിശതയിലൂർജ്ജമേകീ ടുവോൻ ആളിത്തുടുത്തന്തിയോളം വിളങ്ങവേ, ഇളകിയലഞൊറിയുമിലതന്നിലന്നത്തിനും നീളെ ചൊരിഞ്ഞൂഷരങ്ങളും മാറ്റണം.. പവനപരിമളമുലകിലെന്നുമുണ്ടാകുവാൻ താവകാരാധ്യപാദം വണങ്ങിത്തൊഴാൻ, അവനിയതിയതലവിനയംപേറിയെത്തവേ ഭാവഭേദംവരാതാശിർവദിക്കണം.. തിമിതമുനിവദനസമനായ് പ്രഭാതംമുതൽ ആമോദമോടശ്വമേഴുള്ള തേരിലായ്, വിമലമധുമധുരസ്വരമോടന്തിയോളവും കോമളാനന്ദനായ് വാഴുമാറാകണം.. അലരണികളണിയുമഴകാർന്ന വിയന്മണി കാലങ്ങളായ് നവ്യ യൗവ്വനത്താരമായ്, തിലുവുലകനൃപഭരണസമ്പൂർണ്ണനായ് സദാ ആലംബമാകുവാൻ കൈതൊഴാം കൈതൊഴാം…  

നിനക്കായ് മാത്രം – മോഹൻ ചെഞ്ചേരി

അളന്നെടുക്കേണ്ട, അടിച്ചു മാറ്റൂ അറയ്ക്കകത്തുണ്ട് എടുപ്പതെല്ലാം ജനം നിറച്ചിട്ട വിയർപ്പു നെല്ലിൻ കുരുപ്പൊടിച്ചിട്ടു ചുമന്നു മാറ്റു ! എതിർക്കുവാനില്ല നിനക്കു ചുറ്റും തടിച്ചയാണുങ്ങൾ ഒരുത്തിനിന്നും കഴിച്ചു കൂത്താടി നടക്കു നിങ്ങൾ കരഞ്ഞിടാം ഞങ്ങൾ വിശുദ്ധഗോക്കൾ! കടൽ കടന്നെണ്ണിയളന്നു തൂക്കൂ എടുത്തസ്വത്തിൻ്റെ കടുത്ത ഭാരം തണുപ്പുമുറ്റത്തു നിലാവു നോക്കി വിരുന്നുകാരൊത്തു രസിച്ചിരിക്കൂ. വിശന്നിരുന്നാലു,മിടയ്ക്കു ഞങ്ങൾ കൊതിച്ചിടാം നിൻ്റെ വളർച്ച കാണാൻ വിശുദ്ധകാവൽഭടനായ നിങ്ങൾ നമുക്കു നന്മയ്ക്കു തുണയായ ദൈവം ! ചിരിച്ചു വാഴുമ്പോളതാണു സ്വർഗം മനസ്സിൽ ഞങ്ങൾക്ക് മദിരോത്സവങ്ങൾ […]

പ്രതിഷേധ സമരങ്ങൾക്ക് മാന്യതയുണ്ടാകണം – അഡ്വ. ചാർളിപോൾ

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ ഭാഗമാണ്. എന്നാൽ പ്രതിഷേധത്തിൻ്റെ രൂപം വ്യക്തിയെ അപമാനിക്കുന്നതിലേക്കോ ശാരീരിക സംഘർഷത്തിലേക്കോ നീങ്ങുന്നതിലെ രാഷ്ട്രീയ ധാർമ്മികത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നയങ്ങളോടൊ, ഭരണാധികാരികളുടെ സമീപനങ്ങളോടൊ എതിർപ്പുണ്ടെങ്കിൽ മാന്യതയുടെ സമരമാർഗ്ഗങ്ങൾ സ്വീകരിക്കണം.ക്രിമിനൽ കുറ്റകൃത്യങ്ങളെ സമരമാർഗ്ഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങൾ ആരും നടത്തിയാലും അത് ഹീനവും നീചവുമാണ്. ഇത്തരം സമരമാർഗ്ഗങ്ങൾ ആശങ്കാജനകവും പൊതുസമൂഹത്തെ ആകുലപ്പെടുത്തുന്നതുമാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസിനെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചു. വൈസ് ചാൻസലറെ […]

തിരുവെഴുന്നള്ളത്തിന്റെ ഓർമ്മയിൽ – ജോസ്കുമാർ

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും ഉത്രാടദിനത്തിൽ ഇത്തിഹാദ് എയർവേയ്സ് ഇ.വൈ.124ആം നമ്പർ വിമാനത്തിൽ അബുദാബിയിലേക്കും അബുദാബിയിൽ നിന്നും തിരുവോണനാളിൽ ഇ.വൈ.332ൽ കൊച്ചിയിലേക്കും യാത്ര ചെയ്യുമ്പോൾ കഴിഞ്ഞ കാലഘട്ടങ്ങൾ ഒരു ക്യാൻവാസിൽ എന്നപോലെ മനസ്സിൽ തെളിയുകയായിരുന്നു. ഒപ്പം മഹാബലിയുടെ മലയാളക്കരയിലെ പ്രജകളെ കാണുവാനുള്ള തിരുവെഴുന്നള്ളത്തും ഓർമ്മയിൽ ഓടിയെത്തി… വിവിധ രാജ്യങ്ങളിൽവച്ച് ഓണം ആഘോഷിക്കുവാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ആകാശനീലിമയിൽ ഒരോണാഘോഷം അനുഭവിക്കുവാൻ കഴിഞ്ഞത്. ഏതാനും വർഷങ്ങൾ ഫ്രാങ്ക്ഫർട്ട് ഗോഥെ യൂണിവേഴ്സിറ്റിയിലും മുപ്പത്തിരണ്ട് വർഷക്കാലം ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിലുമായി കഴിച്ചുകൂട്ടിയ നാൽപ്പത്തിയഞ്ച് […]

പ്രിയേ,നീ ഉറങ്ങുമ്പോൾ – ഡോ. ആനിയമ്മ ജോസഫ്

“പ്രിയേ, നീ ഉറങ്ങുമ്പോൾ ഞാൻ നിനക്ക് കാവൽ നിൽക്കും. ഞാൻ ഉറങ്ങില്ല.” അവൾ എന്നെ അത്ഭുത ത്തോടെയോ നോക്കിയത്? കുറെ രാത്രികളായി ഉറങ്ങുവാൻ അവൾക്കൊരു വൈമുഖ്യം…വെപ്രാളം. അവൾ ഉണരില്ല എന്ന ഭീതി. ഉറങ്ങി ഉറങ്ങി അവളങ്ങു പോയ്‌ മറയുമോ എന്ന ആകുലത … അവൾ എന്റെ കൈ മുറുകെ പിടിച്ചു. “രവീ, എനിക്കുറങ്ങുവാൻ പേടി… അന്നത്തെ പോലെ ഞാൻ ഉറങ്ങി പോയാലോ…! ഇനി ഉണർന്നില്ലങ്കിലോ! എനിക്ക് രവിയെ വിട്ടിട്ടു പോകാൻ പേടി…” “പേടിക്കേണ്ട മോളെ… നിനക്കൊന്നും സംഭവിക്കില്ല. […]

സമദർശിനി – പ്രശാന്ത് പഴയിടം

മർത്ത്യർ തൻ ചിന്തയിൽ അന്തരമുയർന്നപ്പോൾ അടിമച്ചങ്ങലക്കണ്ണികളിൽ ജീവിതമടിപതറി നിന്നു. സഹ്യപുത്ര ശിഖരത്തിൽ അഖണ്ഡ തപസ്സനായൊരു വിശ്വ വിജ്ഞാനതേജസ്സിൻ തിരുനേത്രങ്ങൾ തുറന്നു. വിജ്ഞാനമരുള്‍ ചെയ്ത് ഗുരുദേവൻ വഴിതെളിച്ചു അജ്ഞാനമെരിഞ്ഞതിൽ സ്നേഹസാഗരം തീർത്തു ഇരുളിന്റെ നാളുകളിൽ അറിയാതാഗമനമരുളിയ അന്ധവിശ്വാസങ്ങൾക്ക് ഗുരുദേവൻ ശമനമേകി അറിവിന്റെ ക്ഷേത്രത്തിൽ നിറവിന്റെയൊരു മുഖദർശിനി, അതിലേവരും സമദർശിനി അവിടേവരും സമബോധിനി. കർമ്മവീഥിയിൽ ഗുരുദേവ തത്വചിന്തകളുയർത്തൂ… “ഒരു ജാതി, ഒരു മതം, ഒരു ദൈവം — മനുഷ്യന് ”

എന്താണ് മനോഹരം? – ആൻ്റണി പുത്തൻപുരയ്ക്കൽ

ഒരുപക്ഷേ മേഘങ്ങൾക്ക് മുകളിൽ നിൽക്കുന്ന പർവതമല്ലായിരിക്കാം, പാതയോരത്ത് നിശബ്ദമായി വളരുന്ന ചെറിയ പുഷ്പവുമാകാം. ഒരുപക്ഷേ സമുദ്രമല്ലായിരിക്കാം, അനന്തമായ ഗാംഭീര്യത്തിൽ, ഒരു മഴത്തുള്ളി ഇലയിൽ തങ്ങിനിൽക്കുന്നതാകാം. ഒന്നും ആവശ്യപ്പെടാതെ ആരോ സമ്മാനിക്കുന്ന ഒരു പുഞ്ചിരിയാകാം. ആവശ്യസമയത്തു ചോദിക്കാതെ തന്നെ ആരോ നീട്ടുന്ന ഒരു കൈയാകാം. വാക്കുകൾ ആവശ്യമില്ലാത്ത രണ്ട് ആളുകൾക്കിടയിലുള്ള ഒരു നിശബ്ദ നിമിഷമായിരിക്കാം. പ്രഭാത്തിൽ പകുതി തുറന്ന ജനാലയിലൂടെ പ്രവേശിച്ച് ഒരു ഭിത്തിയിൽ പതിക്കുന്ന ഒരു സുവർണ്ണ വർണ്ണമാകാം. രണ്ട് കൈകൾക്കിടയിൽ പിടിച്ചിരിക്കുന്ന ഒരു കപ്പ് ചൂടുള്ള […]

ഓണപ്പുലിയിറങ്ങി – ഡോ. വേണു തോന്നയ്ക്കൽ 

ഓണവുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രധാനമായും തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ആചരിച്ചു വരുന്ന തനതായ ജനകീയ കലാരൂപങ്ങളിലൊന്നാണ് പുലിക്കളി. മറ്റ് ഓണക്കളികളിൽ നിന്നും വ്യത്യസ്തമായി ജനശ്രദ്ധ ഏറെ പിടിച്ചു പറ്റുന്ന ഒരു കലാരൂപമാണ്. കൊച്ചി രാജവംശത്തിലെ രാമവർമ്മ മഹാരാജാവിന്റെ കാലത്താണ് പുലിക്കളി പ്രചാരം നേടിയതെന്നു കരുതപ്പെടുന്നു. ഇത് ആഘോഷം പൊലിപ്പിയ്ക്കാനും ജനത്തെ ആവേശഭരിതരാക്കാനും സന്തോഷിപ്പിയ്ക്കാനുമുള്ള ഒരു കളിയാണ്. ഇതേ ചൊല്ലി കനപ്പെട്ട ഐതിഹ്യങ്ങളൊന്നും ലഭ്യമല്ല. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പുലിക്കളി കേരളത്തിലെ ഏറ്റവും പ്രശസ്തമായ പുലിക്കളി […]

തിരുവോണത്തിനിട്ട പൂക്കളം – ശ്രീകല മോഹൻദാസ്

ഓണം കഴിഞ്ഞെങ്കിലും തിരുവോണത്തിനിട്ട പൂക്കളം അതേപടി ഭംഗിയോടെ കിടക്കുകയാണ്.. അത്തം മുതൽ ഉത്രാടം വരെ പൂക്കളമിടുന്നതിൽ നിന്നു വ്യത്യസ്തമായി തിരുവോണത്തിന്റെ അന്നു മാത്രം പൂക്കളമിടുന്ന രീതിയും നിലവിലുണ്ടു.. അത് ദ്രാവിഡ സംസ്ക്കാരത്തിന്റെ ഭാഗമാണ്‌ ഈ രീതി എന്നു കരുതപ്പെടുന്നു.. എത്ര മനോഹരമാണ്‌ ഈ പൂക്കളം എന്നു നോക്കൂ.. ഒരു ചിത്രം വരച്ചു വെച്ച പോൽ ചേതോഹരമല്ലേ… മനസ്സിനുള്ളിലെ എല്ലാ ക്രിയാത്മകമായ ആശയങ്ങളും പുറത്തെടുത്തു ഒരു കലാകാരി തീർത്തെടുത്ത നയനാനന്ദകരമായ ഒരു ദൃശ്യകാവ്യം തന്നെയല്ലേ യിതെന്നു സംശയം തോന്നിക്കും […]

മലയാളിയുടെ ഓണരാവുകൾ – കാരൂർ സോമൻ(ചാരുംമൂടൻ)

പഞ്ചാരപാൽപ്പായസവും മുഖസ്തുതിയും ഇഷ്ടപ്പെടാത്തവരുണ്ടോ എന്നതുപോലെയാണ് പൊന്നോണം ആർക്കാണ് ഇഷ്ടപ്പെടാത്തത്? ലോകമെങ്ങും ഓണം മുഴക്കോലുപോലെ നീണ്ടു കിടക്കുന്നു. അവിടെയെല്ലാം കുടവയറൻ മാവേലിയും, പുലികളും, ചെണ്ടമേളവും, കിറ്റ് വിതര ണവും ഓണപരിപാടി കളും ഒരുമിച്ചിരുന്ന് വിഭവ സമൃദ്ധമായ  ഓണസദ്യയും ഓണാനന്ദവും സ്‌നേഹവും  സൗഹൃദവും മനസ്സിന് സർവ സമ്പുർണതയും നൽകുന്നു. ഇവിടെ പ്രാന്തവ ൽക്കരിക്കപ്പെട്ടവരോ മേലാളനോ കീഴാളനോ ഇല്ല. സത്യത്തിൽ ഓണത്തിന്റെ കണക്കെടുപ്പ് നടത്തിയാൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് മദ്യ മാഫിയ യാണ്. സാധുമനുഷ്യരെ അബോധാവസ്ഥയിലാക്കി വിളവെടുപ്പ് നടത്തുന്ന സർക്കാരുകൾ. […]

‘നെഗറ്റീവ് എനർജി’ – Mary Alex ( മണിയ )

“നീ ഒരു നെഗറ്റീവ് എനർജിയാണ്,” “നിന്നോട് സംസാരിക്കാൻ ഞാനില്ല ” പല തവണ കേട്ടു. പിന്നെയും പലത് “ആരും വരില്ല നിന്നോട് മിണ്ടാൻ.” “വെറുതെയല്ല നിനക്ക് ആരുമില്ലാത്തത് ” “വെറുതെയാണോ നിനക്ക് കൂട്ടുകാരില്ലാത്തത് ” ശരിയോ?ആരും വരില്ലേ, എന്നോടൊന്നു മിണ്ടാൻ? എവിടെ എനിക്കുണ്ടായിരുന്ന കൂട്ടുകാരൊക്കെ? ആരാണവരെ എനിക്കു നഷ്ടപ്പെടുത്തിയത്? ആരാണവരെ എന്നിൽ നിന്നകറ്റിയത്? പല പല ചോദ്യങ്ങൾ. ഉള്ളിലിരുന്നാരോ മുരണ്ടു , ഞാനൊരു നെഗറ്റീവ് എനെർജിയോ ? ഞാനെന്നോടു തന്നെ ചോദിച്ചു ആണോ? എങ്ങനെ അറിയാൻ? ഞാൻ […]

വേദന നമ്മെ മനുഷ്യനായി ജീവിക്കാൻ പഠിപ്പിക്കും – ജോസ് ക്ലെമന്റ്

സന്തോഷം നമ്മെ ചിരിക്കാൻ പഠിപ്പിക്കുമ്പോൾ വേദന നമ്മെ മനുഷ്യനായി ജീവിക്കാൻ പഠിപ്പിക്കും. കടലിന്റെ ആഴം തിരമാല നോക്കിയാലറിയാൻ കഴിയില്ല. അത് കടലിൽ മുങ്ങി നോക്കിയാലേ അറിയാനാവൂ. ജീവിതത്തിന്റെ ആഴവും അങ്ങനെ തന്നെയാണ്. വേദനയുടെ ആഴങ്ങളിൽ മുങ്ങിയവർക്കേ അതിന്റെ അർഥം മനസ്സിലാകൂ. ലോക സാഹിത്യവും അത് വെളിപ്പെടുത്തുന്നുണ്ട്. ഷേക്സ്പിയർ എഴുതി: “പ്രതിസന്ധിയുടെ ഉപയോഗങ്ങൾ എത്ര മധുരമുള്ള “തെന്ന് . നാം ഇന്നു വേദനിച്ചു തളർന്നെന്നിരിക്കാം. പക്ഷേ, കീറ്റ്സ് പറഞ്ഞത് ഓർക്കണം , “ഒരാത്മാവിനെ പാകപ്പെടുത്താൻ വേദനകളുടെ ഈ ലോകം […]

തിരുവോണപ്പിറ്റേന്ന് – ബേബി മാത്യു അടിമാലി

മുറ്റത്തെ പൂക്കളത്തിലെ വാടിയ തുമ്പപ്പൂക്കൾക്കിടയിലൂടെ ഇളംകാറ്റ് കടന്നുപോയി. ഇന്നലെ വരെ ചിരിയും ആരവവും കൊണ്ടു നിറഞ്ഞ വീട് പെട്ടെന്ന് മൂകമായതുപോലെ. അവിട്ടത്തിന്റെ പ്രഭാതത്തിന് എന്തോ ഒരു വല്ലാത്ത മൗനമുണ്ട്, വിരുന്നുകാർ പടിയിറങ്ങിപ്പോയ ഒരു ശൂന്യത. ​ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു മാധവൻ നായർ. ഇന്നലെ തിരുവോണനാളിൽ മക്കളും കൊച്ചുമക്കളും ഒത്തുകൂടിയപ്പോൾ വീർപ്പുമുട്ടിയ പൂമുഖമാണിത്. ഇന്ന് വെറും കാറ്റ് മാത്രം ആടിയുലയുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങൾ അടുക്കിവെക്കുന്ന ശബ്ദം നേർത്തു കേൾക്കാം. ജാനകിയമ്മ ഒരുക്കിവെച്ച സദ്യപ്പാത്രങ്ങളൊക്കെ ഒതുക്കുകയാണ്. ​”അമ്മേ, ഞങ്ങൾ […]

MEMORIAL IN MARBLE – Gopan Ambat

Amidst the greenery, stands a symbol of grandeur, The Victoria Memorial, majestic and pure. Built with love and admiration, it proudly stands tall, A living tribute to Queen Victoria, admired by all. Designed with British architecture, so resplendent, It captures the essence of a bygone era, so opulent. Lord Curzon, the man with vision and […]

കരിനിഴൽ വീണ ഉടൽ – സജിത്ത് വാസുദേവൻ

(വഞ്ചന,  പശ്ചാത്താപം, കുടുംബബന്ധങ്ങളുടെ തകർച്ച, ആത്മനിന്ദ തുടങ്ങി  നീച സ്ത്രീ ജന്മം ഒരിക്കലും ചിന്തിക്കാത്ത ചിന്തകൾ ) കഴുത്തിലെ താലിയൊരു ചങ്ങലയായി, കണ്ണിലെ കൗതുകം കനലായി മാറി. ആദ്യ വേഴ്ചയിൽ മധുരം നുണഞ്ഞു ഞാൻ, ആരാലുമറിയാത്ത രഹസ്യമായി. രണ്ടാമൻ തേടിയെൻ കായത്തിൻ ചൂടിനെ, രക്തബന്ധങ്ങളെ തള്ളിപ്പറഞ്ഞു ഞാൻ. മൂന്നാമൻ നൽകിയ വാഗ്ദാന പൂക്കളിൽ, മൂർഖൻ പാമ്പിന്റെ വിഷം കലർന്നു. ആദ്യത്തെ ചുവടിൽ ചതിതൻ നിഴലുകൾ, രണ്ടാമൻ തന്നതോ മോഹത്തിൻ കനലുകൾ. മൂന്നാമൻ മാറിൽ പടർന്നൊരാ ദാഹവും, തീരാത്ത മോഹത്തിൻ […]