ചിരിയഴകിലെരിയുമൊരു പൊന്നിൻവിളക്കുപോൽ
ചാരുവിണ്ണിൽ വരും സൂര്യദേവപ്രഭോ,
ഇരുളകലെ മറയുവതിനൻപോടെ വെട്ടവും
കാരുണ്യവും നൽ ധരിത്രിക്കു നല്കണം..
അളവിലതികണിശതയിലൂർജ്ജമേകീ ടുവോൻ
ആളിത്തുടുത്തന്തിയോളം വിളങ്ങവേ,
ഇളകിയലഞൊറിയുമിലതന്നിലന്നത്തിനും
നീളെ ചൊരിഞ്ഞൂഷരങ്ങളും മാറ്റണം..
പവനപരിമളമുലകിലെന്നുമുണ്ടാകുവാൻ
താവകാരാധ്യപാദം വണങ്ങിത്തൊഴാൻ,
അവനിയതിയതലവിനയംപേറിയെത്തവേ
ഭാവഭേദംവരാതാശിർവദിക്കണം..
തിമിതമുനിവദനസമനായ് പ്രഭാതംമുതൽ
ആമോദമോടശ്വമേഴുള്ള തേരിലായ്,
വിമലമധുമധുരസ്വരമോടന്തിയോളവും
കോമളാനന്ദനായ് വാഴുമാറാകണം..
അലരണികളണിയുമഴകാർന്ന വിയന്മണി
കാലങ്ങളായ് നവ്യ യൗവ്വനത്താരമായ്,
തിലുവുലകനൃപഭരണസമ്പൂർണ്ണനായ് സദാ
ആലംബമാകുവാൻ കൈതൊഴാം കൈതൊഴാം…










