LIMA WORLD LIBRARY

കാരൂർ സോമന്റെ ‘ഒലിവർ ട്വിസ്റ്റ് പിറന്ന വീട്ടിൽ’, ഒരു ഹൃദ്യമായ വായന – ഗോപൻ അമ്പാട്ട്

2026 ഓഗസ്റ്റ് 30-ലെ കൗമുദി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മേൽപ്പറഞ്ഞ രചനയെ സഞ്ചാരസാഹിത്യത്തിന്റെ പരിധിയിൽനിന്നുയർത്തി ശ്രദ്ധേയമാക്കുന്ന സവിശേഷത സാഹിത്യം, ചരിത്രം, ബാല്യസ്മൃതി, സാംസ്കാരികബോധം എന്നിവ ഒരേവഴിയിൽ കൈകോർത്തുനടക്കുന്നൊരനുഭവം വായനക്കാരനുണ്ടാകുന്നതുകൊണ്ടാണ്. ലേഖനം വായിച്ചുതീരുമ്പോൾ നമ്മുടെ മനസ്സിൽ അവശേഷിക്കുന്നത് ഒരു മ്യൂസിയത്തിന്റെ ചിത്രം മാത്രമല്ല, വിശ്വസാഹിത്യകാരന്റെ പഴയ എഴുത്തുമേശയ്ക്കുമുന്നിൽ  സ്നേഹാദരങ്ങളോടെ  നിൽക്കുന്ന ഒരു മലയാളി എഴുത്തുകാരനെയും അക്കൂട്ടത്തിൽ നമുക്കുകാണാം. അദ്ദേഹത്തിന്റെ മനസ്സിനുള്ളിൽ അപ്പോൾ ഒരുപക്ഷേ, വർഷങ്ങൾക്കുമുമ്പത്തെ ഒരു ക്ലാസ്‌മുറിയുണ്ടാവാം, അവിടെ അധ്യാപകൻ ഒലിവർ ട്വിസ്റ്റിന്റെ കഥപറയുന്നത് അതീവശ്രദ്ധയോടെ കേട്ടിരിക്കുന്ന സ്വന്തം പ്രതിരൂപബാല്യമുണ്ടാകാം. വർഷങ്ങൾക്കുശേഷം ആ കുട്ടി ലോകത്തിന്റെ മറുകരയിലെത്തി കഥപിറന്നമുറിയിൽ വിടർന്ന കണ്ണുകളോടെ നിൽക്കുന്നു. അതുതന്നെയാണ് ഈ ലേഖനത്തിന്റെ ആസ്വാദ്യമായ പ്രത്യേകത. ചിലയാത്രകൾ നമ്മെ പുതിയ സ്ഥലങ്ങളിലേക്കല്ല കൊണ്ടുപോകുന്നത്, വളരെക്കാലംമുമ്പ് നമ്മുടെയുള്ളിൽപ്പിറന്ന ഓർമ്മകളുടെ വീട്ടിലേക്കാണ്. കാരൂർ സോമന്റെ ‘ ഒലിവർ ട്വിസ്റ്റ് പിറന്ന വീട്ടിൽ ’ അത്തരമൊരു ഹൃദ്യമായ മടക്കയാത്രയാണ്. ഒരു യാത്രാവിവരണംമനോഹരമാകുന്നത്  ആ യാത്രയിൽക്കണ്ട കാഴ്ചകളുടെ നീണ്ടയൊരു പട്ടികകൊണ്ടല്ല, യാത്രചെയ്തയാളുടെയുള്ളിൽ കാഴ്ചകൾ സൃഷ്ടിച്ച അനുരണനങ്ങൾ വായനക്കാരന്റെയുള്ളിലും അനുഭവപ്പെടുമ്പോളാണ്. ഡിക്കൻസിനെ ഏറെയിഷ്ടപ്പെടുന്ന എനിക്ക് […]

രൂപത്തിന്റെയും ശൂന്യതയുടെയും നൃത്തം – ആൻ്റണി പുത്തൻപുരയ്‌ക്കൽ

The Dance of Form and Emptiness നിശ്ചലതയുടെ വേദിയിൽ രൂപവും ശൂന്യതയും പരസ്പരം ആലിംഗനം ചെയ്യുന്നു. ഒന്ന് മറ്റൊന്നിന് അതിരുകളും ആഴവും നൽകുന്നു; നിറവ് ശൂന്യതയ്ക്ക് ഇടമൊരുക്കുന്നു, ശൂന്യതയാകട്ടെ സത്തയുടെ മറഞ്ഞ മുഖം വെളിപ്പെടുത്തുന്നു. തീരങ്ങളുടെ മൃദുസ്പർശമില്ലെങ്കിൽ പുഴയ്ക്ക് തന്റെ പാട്ടുമായി ഒഴുകാനാവില്ല; നീലിമയുടെ ആഴമില്ലെങ്കിൽ ആകാശം വെറും അനന്തമായ ശൂന്യവിസ്താരം. ഇരുട്ടിന്റെ ഗർഭത്തിൽ നിശ്ശബ്ദമായി കാത്തുസൂക്ഷിച്ച സ്വപ്നമാണ് ഒരു പൂവിനെ വെളിച്ചത്തിലേക്ക് വിടർത്തുന്നത്. വാക്കുകൾ മറച്ചുവെച്ച സത്യങ്ങളെ കേൾക്കാൻ കഴിയുന്നത് ശ്രവിക്കുന്ന ഒരു ഹൃദയത്തിനുമാത്രം. […]

മനുഷ്യൻ – ജോസ്കുമാർ

എനിക്കു ചുറ്റും പുഴുക്കളെപ്പോലിഴയുന്നു മനുഷ്യർ. ഞാനും വെറുമൊരു പുഴുവായ് പുഴുക്കൾക്കിടയിൽ….. പുഴുക്കളെ പുഷ്പമായ്ക്കരുതിയൊരു കാലം , പരദേവതക്കൊപ്പ- മിരിപ്പിടം കൊടുത്തയൊരുകാലം. എങ്കിലുമനുഭവം മറ്റൊന്ന് കൃമിയായ്,പുഴുവായ്, വീമ്പിളക്കും വികൃതിയായ് വിരൂപമായ് മാറുന്നു മനുഷ്യൻ ! നിറയ്ക്കുന്നു മധുരവാക്കിൽ പലതും മനുഷ്യൻ ! മറയ്ക്കുന്നു പട്ടുചേലയിൽ പലതും മനുഷ്യൻ ! കൊതിക്കുന്നു കൃമിയായ് ഗമിക്കുവാൻ കഴിയുവാനഴുക്കുചാലിലെക്കാലവും…. എങ്കിലും മനസ്സിന്റെ മൂലയിലിന്നും മിന്നുന്നു വീണ്ടും മനുഷ്യരൂപം! പൊന്നുപോലെന്നുമെൻ മനസ്സിൽക്കരുതുന്ന ദിവ്യമാം മനുഷ്യന്റെ പൂർണ്ണ രൂപം..!

എയർപോർട്ട് – മുഹമ്മദ് യൂനുസ് കൊച്ചനൂർ

അതിരില്ലാ ആശകളെ പുൽകും ആകാശപ്പരപ്പിന്റെ അനന്തത പോലെ സമ്മിശ്ര വൈകാരിക താളങ്ങളുടെ താവളമാകുന്നിടത്ത് മേലോട്ട് കുതിക്കുന്നു പ്രതീക്ഷയോടെ വന്നിറങ്ങുന്നുണ്ട് ഇരമ്പലോടെ പോക്കുവരവിന്റെ ഗുണനവും മ്ലാനതയുടെ മുഖഭാവവും സന്താപത്തിന്റെ കരിനിഴലും സന്തോഷാരവത്തിന്റെ തുടിയും പ്രഭയും സ്വപ്ന ഗോളത്തിൻ തൊങ്ങലുമായ് മാരിവിൽ വർണ്ണത്തെ ഉള്ളിലൊതുക്കി മണ്ണിലെ പുൽകൊടിത്തുമ്പിലെ നീർത്തുള്ളി കൺകളെ വിസ്മയിപ്പിക്കും പോലെ വിദൂരതയെ മാടിവിളിച്ചും കെട്ടിപ്പുണർന്നു തലോടിയും നെടുനിശ്വാസത്താൽ ചുടുചുംമ്പനമിഴചേരും വൈകാരിക വാതായനത്തിലൂടെ അന്യോന്യം നോട്ടമകന്നു മറയും വരേ കണ്ണും കരളും സംവദിക്കും നേരം സമ്മിശ്ര നെടുവീർപ്പിൻ താളത്തിനിടമൊരുക്കി […]

തണലേകി ദേവദൂതൻ – സേബാ ജോയ് കാനം

ഞാൻ മേശപ്പുറത്ത് എഴുതിവെച്ച കടലാസുകളിലേക്ക് നോക്കി സുഹൃത്തുക്കളിൽ ചിലർ ചോദിച്ചു. എന്താണെഴുതുന്നത്… ഒരു ദേവദൂതനെക്കുറിച്ച് – ആരാണത് ?.. അവർ ചോദിച്ചു ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാൾ.. ഓഹോ.. ഡോക്ടറാണോ – അതെ – ഓങ്കോളജിസ്റ്റാണ് ഞാൻ പറഞ്ഞു. ഡോക്ടർ വി.പി.ഗംഗാധരൻ. കേരളത്തിന്റെ അഭിമാനമായ കാൻസർ രോഗനിർണ്ണയ വിദഗ്ധൻ. വിടർന്ന കണ്ണുകളോടെ ഒരാൾ ചോദിച്ചു.. അപ്പോൾ.. നിങ്ങൾ അയാളുടെ പേഷ്യന്റാണോ ? ആകാംഷയുടെ അവർ എന്നെ മിഴിച്ചു നോക്കി.. അല്ല ഞാൻ പതിയെ പറഞ്ഞു… പിന്നെ.. നിങ്ങളുടെ ബന്ധുക്കൾ […]

എഴുത്തുകാരുടെ ശ്രദ്ധക്ക്

പ്രിയമുള്ളവരേ, പലപ്പോഴായി പലരും ചോദിച്ചിട്ടുള്ള ഒരു സംശയമാണ്. എന്തുകൊണ്ടാണ് ലിമ വേൾഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വദേശ-വിദേശ എഴുത്തുകാരുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യാത്തത്? പുസ്തകം എന്നാൽ വെറും അച്ചടിച്ച താളുകളല്ല അതിലുപരി എഴുത്തുകാരന്റെ ചിന്തകൾ, അറിവുകൾ, അനുഭവങ്ങൾ, സ്വപ്നങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്ന ഒരു പാലമാണ്. നമുക്കറിയാം അന്യായമായ തുകകൾ വാങ്ങി പല പ്രസാധകാരും പുസ്തകങ്ങൾ ഇറക്കുന്നു. പുസ്തക വില്പന കുറഞ്ഞിരിക്കുന്ന ഈ കാലത്ത് മുടക്കിയ കാശ് എഴുത്തുകാരന് കിട്ടാറില്ല.ഇവർ എഴുത്തുകാരുടെ കോപ്പി റൈറ്റ് പോലും കൊടുക്കാറില്ല. ജീവിതകാലം മുഴുവൻ […]

ഓർമ്മയിൽ ഒരു വിനോദ യാത്ര – Mary Alex ( മണിയ )

1961-ലാണ് എനിക്ക് ആദ്യമായി ഞങ്ങളുടെ സ്കൂളിൽ നിന്ന് തിരുവനന്തപുരം കന്യാകുമാരി ടൂർ പോകാൻ ഇടയായത്. എസ് എസ് എൽ സി പബ്ലിക് പരീക്ഷ ഉള്ളതിനാൽ അതിനു മുൻപായി ഏഴിലെയും എട്ടിലെയും ഒൻപതിലെയും കുട്ടികളെ ചേർത്ത് എല്ലാ വർഷവും ഒരു ടൂർ സ്കൂളിന്റെ പതിവാണ്.ഞാൻ ഒൻപതിലും അനുജത്തി ഏഴിലും ആണെന്നാണെന്റ് ഓർമ്മ. ഞങ്ങൾ രണ്ടുപേരുമായാണ് അന്ന് ടൂറിനു പോയത്.തിരുവനന്തപുരത്ത് കാഴ്ചകൾ എല്ലാം കണ്ട് കന്യാകുമാരിയിൽ സൂര്യാസ്തമയവും പ്രഭാതത്തിൽ സൂര്യോദയവും കണ്ടു മടക്കം അതാണ്‌ പ്ലാൻ. ഓരോന്നും കണ്ട് ചുറ്റിക്കറങ്ങി […]

ദിനചര്യ പോലുള്ള ഒരു ചിട്ട – ശ്രീകല മോഹൻദാസ്

വീടിന്റെ ഇറയത്ത് സന്ധ്യാ ദീപം കൊളുത്തി വെച്ചു നിലവിളക്കിൻ മുന്നിലിരുന്നു നാമം ജപിക്കുന്നു വീട്ടിലെ കുരുന്നുകൾ.. ചേട്ടനും ചേച്ചിയും നടുക്കു കുഞ്ഞ നുജത്തിയും ഒരുമിച്ചിരുന്നു കൈ കൂപ്പി ഭക്തിപൂർവ്വം നാമം ചൊല്ലുകയാണ്… ഒരു പായ് വിരിച്ച് അതിലാണ് വിളക്ക് കൊളുത്തി വെച്ചിരിക്കുന്നത്.. പകലത്തെ കളിയും മേളവുമൊക്കെ കഴിഞ്ഞ് സന്ധ്യ മയങ്ങുന്നതോടെ മേൽ കഴുകി അലക്കിയ വസ്ത്രവും ധരിച്ച് വിളക്ക് കത്തിച്ചു നാമം ചൊല്ലാനിരീക്കും.. അത് ദിനചര്യ പോലുള്ള ഒരു ചിട്ടയാണ്.. നിർബ്ബന്ധവുമാണ്.. പണ്ടൊക്കെ നാമം ചൊല്ലിയാലേ രാത്രി […]

അധികാരം ഉത്തരവാദിത്വമാണ് അലങ്കാരമല്ല – കാരൂർ സോമൻ, (ചാരുംമൂടൻ)

സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ അധികാരത്തിലിരിക്കുന്നവർ ഓർക്കുന്നത് നന്ന്. ‘നിങ്ങൾ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനില്ലെങ്കിൽ കല്ലുകളും ശവങ്ങളും തമ്മിൽ എന്താണ് വ്യത്യാസം’. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് മെത്രാഭിഷേക ചടങ്ങുമായി ഇപ്പോൾ മൗനത്തിന്റെ കൂട് തുറന്നുവരുന്ന മാടരി പ്രാവുകളും അതിന് മുകളിൽ കഴുകന്മാരും പറന്നിറങ്ങി അശാന്തിയുടെ ഒരു മൂടുപടം കർദ്ദിനാളിന്റെ മെത്രാഭിഷേകം കൊണ്ടാടുകയാണ്. കാൽവളകളുടെ കിലുക്കമില്ലെങ്കിലും ദീപപ്രഭയുള്ള ആഡംബരാഘോഷത്തിൽ കർദ്ദിനാളിനെ പ്രസാദിപ്പിക്കാൻ വന്നവർ അധികാരികൾ, സമ്പന്ന വ്യവസായികൾ പിന്നെ കുറെ കുഞ്ഞാടുകൾ. ആനന്ദം പൂണ്ടുനിന്ന ആ […]

പറയാതെ പോയ സ്നേഹവും കേൾക്കാതെ പോയ ഒരു വാക്കും – ജോസ് ക്ലെമന്റ്

കലഹം കൊണ്ട് ഒരു വാതിൽ കൊട്ടിയടയ്ക്കുമ്പോൾ , നാം അടയ്ക്കുന്നത് മറ്റൊരാളുടെ മുഖത്തേക്കല്ലെന്നും അത് നമ്മുടെ തന്നെ വെളിച്ചത്തിലേക്കാണെന്നും ഓർക്കേണ്ടതുണ്ട്. എല്ലാ കലഹങ്ങളുടെയും ഉള്ളിൽ പറയാതെ പോയ ഒരു സ്നേഹവും കേൾക്കാതെ പോയ ഒരു വാക്കുമുണ്ടായിരിക്കും. പുരാണങ്ങൾപോലും വെളിപ്പെടുത്തുന്നതിതാണ്. രാമായണത്തിലെ ഭരതന്റെ കലഹം ത്യാഗമായി. മഹാഭാരതത്തിൽ കർണന്റെ കലഹം നീതിബോധമായി മാറിയത് കലഹത്തെ സന്ദേശമാക്കിയതു കൊണ്ടാണ്. അതിനാൽ കലഹിക്കുമ്പോൾ നാം ഒന്നോർക്കുക; ജയിക്കാനല്ല, മനസ്സിലാക്കാനായിരിക്കണം കലഹം. പിരിയാനല്ല , ചേർന്നു നില്ക്കാനും ചേർത്തു നിർത്താനുമുള്ള വഴി കണ്ടെത്താനായിരിക്കണം. […]

ഡോ.വേണു തോന്നയ്ക്കൽ – ഉടലിന് നേരെ പിടിച്ച കണ്ണാടി

ഒരേ സമയം ബൗദ്ധികാവരണം സൂക്ഷിക്കുകയും അടിമത്ത ബോധം ശിരസ്സിൽ കാക്കുകയും ചെയ്യുന്നവരായി മാറുകയാണ് നാം. നമ്മുടെ ഉടലുകളിൽ അത്തരം ഒരു മനഃശാസ്ത്ര കാഴ്ച നിഷേധിക്കാൻ ആവാത്ത വിധം തെളിയുകയാണ്. എൻറെ ധാരണകളോട് ഒട്ടി നിൽക്കണം എന്നല്ല. എന്നാൽ വിയോജിക്കുന്നതിന് മുമ്പ് സ്വന്തം ആത്മാവിനോട് ഒന്ന് ചോദിക്കുക. ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സ് സ്വതന്ത്രമാക്കുക. ആശയപരമായ വിധേയത്വവും തന്മൂലം ഉണ്ടാവുന്ന വെറുപ്പിന്റെ പാഠങ്ങളും മാറ്റി വച്ച് മനസ്സ് പൂർണ്ണമായും സ്വതന്ത്രമാക്കി മറ്റുള്ളവരെ കേൾക്കാനും ചുറ്റുപാട് തൊട്ടറിയുവാനും ഒന്ന് ശ്രമിക്കുക. […]

മൗനത്തിന്റെ വാചാലത – ഡോ. പി.എൻ. ഗംഗാധരൻ നായർ

പ്രകൃതിയിലെ ഏറ്റവുംഫലവത്തായ ഭാഷ മൗനത്തിന്റേതാണ്.മൗനം ആശയത്തെ ഗർഭം ധരിക്കുന്നു എന്ന് പറയാറുണ്ട്. ചിന്തകളിലൂടെ അതിനെ വളർത്തുന്നു, വാക്കുകളിലൂടെ അതിന് ജന്മം നൽകുന്നു. ഭാഷയുടെ മുഴുവൻ കരുത്തും കൂടിയിരിക്കുന്നത് മൗനത്തിലാണ്. അതുകൊണ്ട് മൗനം ഊർജ്ജ സംരക്ഷണമാണ്. അനുഭവങ്ങളുടെ ആവിഷ്കാരം വാക്കുകളാണെങ്കിൽ അതിന്റെ അടിത്തറ മൗനമാണ്. ഫലപ്രദമായ ആശയവിനിമ യത്തിന്റെ വേരുകൾ കിടക്കുന്നത് മൗനത്തിലാണ്. മനശുദ്ധീകരണ ത്തിന്റെ ഏറ്റവും നല്ല മാർഗമായി മൗനത്തെ ആത്മീയ ലോകം അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ മുനിമാർ മൗനത്തിന്റെ മഹാ ശേഷിയെ തിരിച്ചറിഞ്ഞവരാണ്. വർഷങ്ങളോളം മൗനവൃതംഅനുഷ്ഠിച്ച രമണ […]

ഷോഫാറിന്റെ ശബ്ദത്തിൽ ഒരു പുതുവർഷം – ലീലാമ്മതോമസ്, ബോട്സ്വാന

സെപ്റ്റംബര്‍ 11. അന്നായിരുന്നു റോഷ് ഹഷാന. യഹൂദരുടെ പുതുവർഷം. ഷോഫാർ കാഹളം മുഴക്കി ഞാനും ഈ ദിവസത്തെ വരവേൽക്കുകയാണ്. ഒരു കാഹളത്തിന്റെ ശബ്ദത്തിന് ഇത്രയേറെ പഴയ ഓർമ്മകളെ ഉണർത്താൻ കഴിയുമോ? കഴിയും. സൃഷ്ടിയെ ഓർക്കുന്ന ദിവസം. മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലെ സകലത്തിന്റെയും മേൽ ഉത്തരവാദിത്വം ഏൽപ്പിച്ച ദൈവത്തെ നന്ദിയോടെ സ്മരിക്കുന്ന ദിവസംകാഹളധ്വനിയോടു. യഹൂദ വിശ്വാസത്തിൽ റോഷ് ഹഷാന ഒരു പുതുവർഷത്തിന്റെ തുടക്കം മാത്രമല്ല, വർഷത്തിന്റെ ശിരസ്സുപോലെയാണ്. തല ശരീരത്തെ നയിക്കുന്നതുപോലെ, ഇന്ന് എങ്ങനെ തുടങ്ങുന്നു എന്നത് വരാനിരിക്കുന്ന […]

ലഹരി – വൃന്ദ പാലാട്ട്

” വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍ വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍ സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം – പോക വേദാന്തമേ നീ ” എന്ന് മദ്യത്തെ കുറിച്ച് ചങ്ങമ്പുഴയും ” കടുകോളം തീയുണ്ടെങ്കില്‍ കുളിരും മഞ്ഞും കുടവട്ടപ്പാടകലേ കഞ്ചാവൊരു പുകയുണ്ടെങ്കില്‍ ഹൃദയവും ബുദ്ധിയും അഞ്ചരനാഴികയകലേ അകലേ അകലേ അകലേ ” എന്ന് കഞ്ചാവിനെ കുറിച്ച് വയലാറും പാടിയിട്ടുണ്ട്. അങ്ങനെ മദ്യത്തെയും കഞ്ചാവിനെയും ലഹരിഗണത്തിൽ […]

ഛായാപഥങ്ങളിലെ ഏകാകി – അമിത്രജിത്ത്

വിരല്‍ തൊട്ടാല്‍ വിരിയുന്ന വസന്തത്തില്‍, വേരറ്റ ജലാശയങ്ങള്‍ നമ്മെ കാത്തിരിപ്പൂ. കൂട്ടായ ഘോഷയാത്ര തന്‍ നിഴലുകളില്‍, മുഖമില്ലാത്ത മുഖംമൂടികള്‍ ചിരിക്കുന്നു. ആഴിയില്‍ തനിയെ തുഴഞ്ഞവന്റെ തോണിയില്‍, നക്ഷത്രങ്ങള്‍ വന്ന് കൂടുകൂട്ടുന്നു. സ്വന്തം നിഴലിനെ വെളിച്ചമാക്കിയവന്‍, മരുഭൂമിയിലും ഒരു പുഴയായി ഒഴുകുന്നു. അഗ്‌നി സ്വയം ദഹിച്ചടങ്ങുമ്പോള്‍, ചാരത്തില്‍ നിന്നും ചിറകടിച്ചുയരുന്നൂ ചിലര്‍. അപ്പോഴാണ് ശൂന്യതയില്‍ നിന്നും, തീര്‍ത്ഥാടകര്‍ നിന്‍ പാതയില്‍ വന്നുചേരുന്നത്. കാലം മായ്ക്കാത്ത ആ കയ്യൊപ്പില്‍, അനന്തതയുടെ മൗനം മാത്രം ബാക്കിയാവുന്നു.