LIMA WORLD LIBRARY

ഓർമ്മയിൽ ഒരു വിനോദ യാത്ര – Mary Alex ( മണിയ )

1961-ലാണ് എനിക്ക് ആദ്യമായി ഞങ്ങളുടെ സ്കൂളിൽ നിന്ന് തിരുവനന്തപുരം കന്യാകുമാരി ടൂർ പോകാൻ ഇടയായത്. എസ് എസ് എൽ സി പബ്ലിക് പരീക്ഷ ഉള്ളതിനാൽ അതിനു മുൻപായി ഏഴിലെയും എട്ടിലെയും ഒൻപതിലെയും കുട്ടികളെ ചേർത്ത് എല്ലാ വർഷവും ഒരു ടൂർ സ്കൂളിന്റെ പതിവാണ്.ഞാൻ ഒൻപതിലും അനുജത്തി ഏഴിലും ആണെന്നാണെന്റ് ഓർമ്മ. ഞങ്ങൾ രണ്ടുപേരുമായാണ് അന്ന് ടൂറിനു പോയത്.തിരുവനന്തപുരത്ത് കാഴ്ചകൾ എല്ലാം കണ്ട് കന്യാകുമാരിയിൽ സൂര്യാസ്തമയവും പ്രഭാതത്തിൽ സൂര്യോദയവും കണ്ടു മടക്കം അതാണ്‌ പ്ലാൻ.

ഓരോന്നും കണ്ട് ചുറ്റിക്കറങ്ങി തിരുവനന്തപുരം ശംഖുമുഖം ബീച്ച് ആണോ കന്യാകുമാരി ബീച്ച് ആണോ എന്നോർമ്മയില്ല കടൽത്തീരത്തുള്ള കളികളിൽ അനുജത്തി തിരയിൽ പെട്ട് കാൽ നിലത്തുറക്കാതെ കടലിൽ വീണു . തിരയടിച്ചു കുറേ ദൂരം അവളെ കാണാൻ കിട്ടാതെ ഹെഡ് മാസ്റ്ററും ഒപ്പം പോന്ന ടീച്ചേഴ്സും ഞാനും മറ്റു കുട്ടികളും വിഷമിച്ച ആ ഓർമ്മ ഇന്നും എന്റെ മനസ്സിൽ നിന്നും മായുന്നില്ല. വിനോദയാത്ര വിലാപയാത്രയാകാതെ അവളെ തിരയിലൂടെ തന്നെ തിരികെ എത്തിച്ച ത്രീയേക ദൈവത്തെ മഹത്വപ്പെടുത്തുന്നു. ആ ഹെഡ്മാസ്റ്ററും അന്നത്തെ ടീച്ചേഴ്സും ടൂറിനയച്ച ഞങ്ങളുടെ മാതാപിതാക്കളും ഇന്നില്ല എന്ന സങ്കടകരമായ വസ്തുതയും മനസ്സിൽ ഉൾക്കൊണ്ട് ഈ ഓർമ്മകുറിപ്പ് ഇവിടെ നിർത്തുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px