LIMA WORLD LIBRARY

“കഥായാനം” വെയിൽ കൊണ്ട സൂര്യൻ – വട്ടപ്പാറ വി.ജി.എം ലേഖ

മഴ വേവുന്ന മനസ്സുമായി സംജ്ഞാ ദേവി മാധ്യമ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വന്നു. പത്ത് ഡോക്ടർമാർക്ക് തുല്യയാണ് ഭാര്യ എന്നല്ലേ പറയാറ്. ആ നിലക്ക് പതിയെക്കുറിച്ച് പത്‌നിയുടെ വാക്കുകൾ വിശ്വസിക്കാം. …… ലോകനാഥനായ സൂര്യനിൽ സൗര കളങ്കം അതായത് സൺ സ്പോട്. സൗരജ്വാലകൾ ഭൂമീനിലയത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കും?

പ്രോട്ടോൺ കണങ്ങളുടെ പ്രവാഹം മൂലം ഭൂമീനിവാസികൾക്കുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? മാധ്യമ സമൂഹത്തിന് അങ്ങനെ ഒരുപാട് — ചോദ്യങ്ങൾ — പക്ഷേ സൂര്യപത്‌നിയുടെ ആകുലതകൾ വേറെയാണ്. സംജ്ഞാ ദേവി വ്യാകുലയാണ്. സൂര്യമനസ്സ് ആരും കാണുന്നില്ല. പ്രാണൻ്റെ പാതി പകുത്ത് നൽകി കൂടെ കൂട്ടിയ തൻ്റെ പ്രിയപ്പെട്ടവൻ്റെ ആരോഗ്യത്തിൽ അവർ തപ്തയാണ്. അങ്ങനെയാണ് ഗ്രയിറ്റ് ഭിഷഗ്വരൻ Dr. ധന്വന്തരിയെ കണ്ടത്.

വിദഗ്ധ പരിശോധനകൾക്ക് ശേഷം Dr.ധന്വന്തരി നിർദ്ദേശിച്ചു. ആ രക്തബീജൻ്റെ ലാബിൽ രക്തം കൊടുത്ത് വൈറ്റമിൻ D3 ഒന്ന് ചെക്ക് ചെയ്ത് വരൂ…… ലാബ് റിപ്പോർട്ട് വന്നു. വൈറ്റമിൻ D യുടെ ഡെഫിഷൻസി . മനുഷ്യകുലം നേരിടുന്ന അതേ പ്രശ്നം ഇപ്പൊ സൂര്യനും. വൈറ്റമിൻ D യുടെ അഭാവം. സൂര്യനിൽ നിന്നല്ലേ വൈറ്റമിൻ D ജീവജാലങ്ങൾക്ക് കിട്ടുന്നത്. അങ്ങനെയുള്ള സൂര്യന് വൈറ്റമിൻ D യുടെ കുറവോ ? സൂര്യപത്നിക്ക് വിശ്വസിക്കാനായില്ല — ശാസ്ത്ര നിരീക്ഷകരുടെ കണ്ടെത്തൽ ഇങ്ങനെ ആകില്ലല്ലോ ഡോക്ടർ. ധന്വന്തരി ചിരിച്ചു…..

കണ്ടെത്തലുകളുടെ ലോകമാണ് ശാസ്ത്രലോകം. അവർ പരീക്ഷണങ്ങളിലൂടെ മുന്നേറട്ടെ. അതുകൊണ്ടാണല്ലൊ ന്യൂട്ടൻ്റെ തലയിലേക്ക് ആപ്പിൾ വീണപ്പോൾ ഗുരുത്വാകർഷണസിദ്ധാന്തത്തിന് ബീജമായത്. മറ്റുള്ളവർക്കു വേണ്ടി കത്തിജ്വലിക്കുന്ന സൂര്യൻ സ്വന്തം സുഖവും ആരോഗ്യവും നോക്കുന്നില്ല. കർമ്മമേഖലയിൽ അദ്ദേഹം എപ്പോഴും പത്തര മാറ്റാണ്. ഒരേ ഒരു തവണ മാത്രമേ സൂര്യൻ ലീവ് എടുത്തിട്ടുള്ളൂ. അതും ആ ‘ശീലാവതി’ കാരണം… മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നവർ ഇടക്കെങ്കിലും അവനവൻ്റെ കാര്യങ്ങൾ കൂടി ഒന്ന് ചിന്തിക്കണം. എത്ര ഉന്നതനാണെങ്കിലും അസുഖം വന്ന് കിടന്നാൽ അവിടെ തീർന്നു എല്ലാം …..

സത്രാജിത്തിന് സ്യമന്തകമണി —- പാഞ്ചാലിക്ക് അക്ഷയപാത്രം —- കർണ്ണന് കവചകുണ്ഡലം —ജമദഗ്‌നിക്ക് ആദ്യമായി ചെരുപ്പും കുടയും —- കുന്തിക്ക് പരീക്ഷണ പുത്രൻ —- അങ്ങനെ എത്രയെത്ര കാര്യങ്ങളാണ് സൂര്യമഹത്വങ്ങളായി അടയാളപ്പെടുത്താനുള്ളത്. ധന്വന്തരി ഒന്ന് നിശ്വസിച്ചു. അദ്ദേഹം ഒരു പരിഹാരമുദ്രയിൽ ഒപ്പുവച്ചു….ചൂടിനെ തണുപ്പിക്കാൻ AC വന്നതുപോലെ സൂര്യപ്രകാശം ശേഖരിച്ച് അതിൽ നിന്ന് വെയിൽ കൊള്ളുന്ന രീതി സൂര്യന് സ്വീകരിക്കാം.
ഇനി സൂര്യനും വെയിൽ കൊള്ളാം ……. അങ്ങനെ വൈറ്റമിൻ Dക്ക് ഒരു പരിഹാരമായി –മാധ്യമ സുഹൃത്തുക്കൾ എഴുതി “സൂര്യന് തുല്യം സൂര്യൻ മാത്രം”
“സൂര്യനായാലും സൂതനായാലും കളി വൈറ്റമിൻ D യോട് വേണ്ട” …….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px