LIMA WORLD LIBRARY

കാട്ടു കടന്നൽ —-Ethel Lilian വോയ്‌നിച് – A. S. Indira

കാട്ടു കടന്നൽ ഒരു ഉത്തമ കലാശില്പമാണ്. തൊഴിലാളി
പ്രസ്ഥാനം ഉടലെടുക്കുന്നതിന് മുമ്പ് രൂപം കൊണ്ട വിപ്ലവകാരിയുടെ, സ്വാതന്ത്ര്യ യോദ്ധാവിന്റെ ആദർശവൽകൃത ചിത്രമാണത്.

ആ കൃതിക്ക് ഏറ്റവുമധികം പ്രചാരം ലഭിച്ചത് റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരികൾക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ.
ലെനിനും… എന്നു വേണ്ട എല്ലാ വിപ്ലവ നേതാക്കളും. അതിലെ നായകനെ ആദർശ
വിപ്ലവകാരിയായി കണ്ടു മിക്ക യൂറോപ്യൻ ഭാഷകളിലേക്കും ഏഷ്യൻ ഭാഷകളിലേയ്ക്കും ഗാഡ് ഫ്‌ളൈ തർജ്ജമ ചെയ്യപ്പെട്ടു. സോവിയറ്റ് യൂണിയനിൽ മാത്രം 23ഭാഷകളിലായി 120പതിപ്പുകളിലധികം പുറത്തു വന്നു. മൊത്തം 40ലക്ഷം കോപ്പികൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ നോവലിന്റെ പശ്ചാത്തലത്തിൽ അനേകം നാടകങ്ങൾ അരങ്ങേറി. രണ്ട് സിനിമകളും ഈ കഥയെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടു.
കഴിഞ്ഞ 70കൊല്ലമായി ജന കോടികളെ ഇളക്കി മറിക്കുകയും
അനേകമാനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയ ശക്തിയും നൽകുകയും ചെയ്ത കൃതിയാണ്
Ethel lilian Voyinich എന്ന ഇംഗ്ലീഷ്കാരി രചിച്ച Gad Fly. 1864ൽ അയർലന്റിൽ ജനിച്ച അവർ 1887ൽ റഷ്യയിൽ എത്തി. റഷ്യൻ സാഹിത്യവും സാഹിത്യകാരന്മാരുമായി വളരെയധികം അടുക്കാനും റഷ്യയിലെ താമസം അവരെ സഹായിച്ചു.1881ൽ റഷ്യയിലെ സാർചക്രവർത്തി അലക് സാണ്ടർ രണ്ടാമൻ വിപ്ലവകാരികളാൽ വധിക്കപ്പെട്ടു. ഈ സംഭവം അന്ന് 17വയസ്സ് മാത്രം പ്രായമുള്ള Ethel ന്റെ മനസ്സിൽ വളരെ ശക്തിയായി തറച്ചു.
1960ജൂലൈ 27ന് 96മത്തെ വയസ്സിൽ Ethel linian Voyinich അന്തരിച്ചു.

ഓരോ രാജ്യസ്നേഹിയുടെയും ഓരോ മനുഷ്യ സ്നേഹിയുടെയും മനസ്സിൽ കാട്ടുകടന്നലും
Ethel lilian വോയ്നിച്ചും ജീവിക്കുന്നുണ്ട്.
.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px