LIMA WORLD LIBRARY

ഹൃദയത്തിൽ കൊരുക്കപ്പെടുന്ന ബന്ധങ്ങൾ -ജോസ് ക്ലെമന്റ്

ബന്ധങ്ങൾ എന്നത് രക്തത്തിൽ മാത്രം എഴുതപ്പെടുന്നതല്ല. ഹൃദയത്തിൽ കൊരുക്കപ്പെടുന്നതാണ്. ചില ബന്ധങ്ങൾ പുസ്തകങ്ങൾ പോലെയാണ്. ഓരോ തവണ വായിക്കുമ്പോഴും പുതിയ അർഥങ്ങൾ ലഭിക്കും. ചിലത് പുഴ പോലെയാണ്. ശബ്ദമുണ്ടാക്കാതെ എന്നാലും ജീവന്റെ ഉറവയായി കൂടെയുണ്ടാകും. അകലം കൊണ്ട് ഇല്ലാതാകുന്നത് അകലം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് തെളിയിക്കും. അടുപ്പം കൊണ്ട് നിലനില്ക്കുന്നത് ആത്മാവിൽ തൊട്ട ബന്ധമാണെന്ന് ഓർമിപ്പിക്കും.

ഇന്നു നാം കെട്ടിപ്പടുക്കുന്ന ഒരു ചെറു പുഞ്ചിരി , ഒരു ചെറു വിളി , സ്നേഹത്തോടെയുള്ള ഒരു കേൾവി അതൊക്കെയാണ് നാളെയുടെ വലിയ ബന്ധങ്ങളുടെ അടിത്തറ. ആരെയും പിടിച്ചു നിർത്താൻ ശ്രമിക്കരുത്. ചേർത്തു നിർത്താൻ ശ്രമിക്കുക. പിടിച്ചു നിർത്തിയാൽ നമുക്ക് വേദനയായിരിക്കും ലഭിക്കുക. ചേർത്തു നിർത്തിയാൽ വളരും. ബന്ധങ്ങൾക്ക് വെളിച്ചം വേണം, വളം വേണം. എന്നാൽ ഏറ്റവും അനിവാര്യമായത് വിശ്വാസം എന്ന വെള്ളമാണ്. അതാണ് പലരും ഒഴിക്കാൻ മറക്കുന്നത്. ഇന്നേ ദിനം നമ്മെ സ്നേഹിക്കുന്നവരെയും നാം സ്നേഹിക്കുന്നവരെയും ഒന്നുകൂടെ ചേർത്തു നിർത്തുന്ന ദിനമാകട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px