കസഖ്സ്ഥാൻ: മുൻ പ്രധാനമന്ത്രി രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

അൽമാട്ടി ∙ കസഖ്സ്ഥാനിൽ ഇന്ധനവില വർധനയെച്ചൊല്ലി ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭത്തെ തുണച്ചതിന് മുൻ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ സമിതി മുൻ അധ്യക്ഷനുമായ കരിം മാസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മാസിമോവിനെ സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് കാസിം ജോമർട് ടൊകയേവ് നീക്കിയത്. നൂർസുൽത്താൻ നസർബയേവ് പ്രസിഡന്റായിരുന്നപ്പോൾ 2 തവണ പ്രധാനമന്ത്രി ആയിരുന്നു മാസിമോവ്. ജനരോഷത്തെ തുടർന്ന് സർക്കാർ രാജിവയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രക്ഷോഭം തുടരുകയാണ്. പൊലീസ് വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടതായാണ് […]
ട്രംപിന്റെ സ്വന്തം ‘ട്വിറ്റർ’ ഫെബ്രുവരി 21 ന്

വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സംരംഭമായ സമൂഹ മാധ്യമ ആപ് ‘ട്രൂത്ത് സോഷ്യൽ’ ഫെബ്രുവരി 21 നു പുറത്തിറങ്ങും. ട്വിറ്ററിനു ബദലാണിത്. 2021 ജനുവരി 6 ന് യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെ ട്രംപിന്റെ ട്വിറ്റർ, ഫെയ്സ്ബുക് അക്കൗണ്ടുകൾ റദ്ദാക്കിയിരുന്നു. English Summary: Trump’s Truth Social app to launch in February Credits to mlayala manorrama
മെമ്മറി ചിപ്പുകളുടെ ഡിമാൻഡ് ഉയർന്നു; വൻ ലാഭവർധന പ്രതീക്ഷിച്ച് സാംസങ്
പ്രവര്‍ത്തന ലാഭത്തില്‍ വര്‍ധന പ്രതീക്ഷിച്ച് ആഗോള ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസങ്. ഡിസംബര്‍ 31ന് അവസാനിച്ച നാലാം പാദത്തില്‍ 52 ശതമാനത്തിന്‍റെ വര്‍ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മെമ്മറി ചിപ്പുകളുടെ ഉയര്‍ന്ന ഡിമാന്‍റാണ് ലാഭം ഉയരാന്‍ കാരണമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. വെള്ളിയാഴ്ച്ച പുറത്തുവന്ന പ്രാഥമിക കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 11.5 ദശലക്ഷം ഡോളറിന്‍റെ വര്‍ധനയാണ് സാംസങ് ഇലക്ട്രോണ്ക്സ് പ്രതീക്ഷിക്കുന്നത്. മുന്‍തവണത്തെ അപേക്ഷിച്ച് 52 ശതമാനം വര്‍ധന. കമ്പനിയുടെ വരുമാനം 23 ശതമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെര്‍വര്‍ […]
കേരളത്തില്‍ 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ തുടങ്ങി VACCINATION FOR 15 TO 18 OLD CHILDRENSS

കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ഓണ്‍ ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാം. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്ബ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. 2007ലോ അതിന് മുമ്ബോ ജനിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്ബരുകളില്‍ വിളിക്കാവുന്നതാണ്. ഓണ്‍ലൈനില്‍ […]
ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല; കേരള സർക്കാരിനെ പരിഹസിച്ച് പ്രവാസ ലോകം

ഉദ്ഘാടനത്തിന് പിന്നാലെ എടപ്പാൾ പാലത്തിലൂടെ നടന്നു പോകുന്ന ജനക്കൂട്ടം ദുബൈ: നാട്ടിലെത്തുന്ന പ്രവാസികൾ ഏഴ് ദിവസവം ക്വാറന്‍റീനിൽ കഴിയണമെന്ന നിർദേശം വന്നതിന് തൊട്ടുപിന്നാലെ എടപ്പാൾ പാലം ഉദ്ഘാടനത്തിന് ആയിരങ്ങൾ തടിച്ചു കൂടിയതിനെ പരിഹസിച്ച് പ്രവാസലോകം. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രവാസികളെ ഉപദേശിച്ച് 24 മണിക്കൂർ തികയുന്നതിന് മുൻപ് സംസ്ഥാന സർക്കാറിന്‍റെ തന്നെ മേൽനോട്ടത്തിൽ നടത്തിയ പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി ജനം തടിച്ചുകൂടിയതാണ് പ്രവാസികളെ പ്രകോപിപ്പിച്ചത്. ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല എന്ന പരിഹാസമുൾപെടെ സാമൂഹിക […]
കരുതല്‍ ഡോസ് തിങ്കളാഴ്ച തുടങ്ങും; ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സീനേഷന്‍ തിങ്കളാഴ്ച തുടങ്ങും. ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. 60 വയസുകഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്കും വാക്സീന്‍ നല്‍കും. എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം? കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.· ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.· രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ […]



