LIMA WORLD LIBRARY

തേടുന്നു ഓരോ നിമിഷവും – പ്രസന്ന നായര്‍ (Prassana Nair)

ഏ.സി. റൂമിന്റെ
കുളിര്‍മയി ലിരുന്ന്,
സാഹിത്യ മത്സര
വിജയികളെ
തിരഞ്ഞെടുക്കുന്ന
അന്തിമ ഘട്ട
പ്രക്രിയയിലാണ്
സേതു നാഥെന്ന സേതു. കേരളമൊട്ടുക്കു നടന്ന
മത്സരമായിരുന്നു.
ഏതാണ്ട് നൂറോളം കഥകളും
എഴുപതോളം കവിതകളുമുണ്ടായിരുന്നു. അതില്‍
പത്തു കഥകളും,
പത്തു കവിതകളും
ഷോര്‍ട്ട് ലിസ്റ്റു ചെയ്തതാണ് തനിക്കു കിട്ടിയത്.
കഥാകൃത്തായതിനാല്‍ കഥകള്‍ അവലോകനം
ചെയ്യുകയാണ്
തന്റെ ചുമതല.
പല ആവര്‍ത്തി വായിച്ച് ഒടുവില്‍ മൂന്നെണ്ണത്തില്‍
എത്തിയിരിക്കുന്നു.

ഇതില്‍ നിന്ന്
ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കണം
ഇത്തിരിയല്ല, ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്.
മൂന്നു കഥകളും പല തവണ
മനസിരുത്തി വായിച്ചു.
തനിക്കേറ്റവും ഹൃദ്യമായി തോന്നിയത്
ഒരു മൃദുലിന്റെ ‘തേടുന്നു ഓരോ നിമിഷവും ‘
എന്ന കഥയാണ്.
അതിന്റെ പേരു പോലെ, വായിക്കും തോറും നമ്മളും അതിന്റെ
അവസാനമറിയാന്‍
ഓരോ നിമിഷവും
തേടും. സേതുവിന് ഓരോ വരി വായിക്കുമ്പോഴും അത്ഭുതമാണു
ണായത്.ഇത് തന്റെ
ജീവിതവുമായി
എത്ര ഭംഗിയായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. താന്‍ വ്യക്തിപരമായി മനസ്സില്‍ കുറിച്ചിട്ട
കാര്യങ്ങള്‍ പോലും
എത്ര ലാഘവത്തോടെ
മൃദുല്‍ എന്ന കഥാകൃത്ത് വിവരിച്ചിരിക്കുന്നു.
തന്റെ മനസിന്റെ
സൂക്ഷിപ്പുകാരനായ് അദൃശ്യനായ്
ഇയാള്‍ കൂടെയു
ണ്ടായിരുന്നോ?
മറ്റൊരു മനസില്‍
ഉള്ളറ മനുഷ്യന്
അജ്ഞാതം എന്ന
കവി ഭാവന തെറ്റാ
യിരുന്നോ ?

സേതു ആ വരികളിലൂടെ ഒന്ന് കണ്ണോടിച്ചു. അതിലെ
രണ്ടു നായകരില്‍
ബാലു താനും,
വേണു തന്റ
ആത്മ സുഹൃത്ത്
ഭദ്രന്‍ മേനോനും. രണ്ടാളുടേയും സ്വപ്ന നായിക
കാമിനി, ഇവിടെ
മീര. പേരുകള്‍ മാത്രം വ്യത്യസ്തം. ബാക്കി കാര്യങ്ങള്‍
എല്ലാംവള്ളി പുള്ളി വ്യത്യാസമില്ലാതെ
സത്യം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങളുടെ
ജീവിതത്തില്‍ സംഭ
വിച്ചതെല്ലാം ഓര്‍മ്മ
യുടെ വേദിയില്‍
അരങ്ങേറുന്നു.

‘കലാലയ മുകു
ളങ്ങള്‍’ എന്ന ഒരു
നാടക ട്രൂപ്പ് കേരള
ത്തിലെ എല്ലാ കലാലയങ്ങളേയും
ചേര്‍ത്ത് നാടക മത്സരം നടത്തി.
അവിടെ വെച്ചാണ്
താനും, ഭദ്രനും
കാമിനിയെ പരിചയപ്പെടുന്നത്.
മത്സരത്തില്‍ തന്നേ നല്ല നടനും. കാമിനിയേ നല്ല നടിയുമായി
തിരഞ്ഞെടുത്തു .ട്രോഫിയമായി രണ്ടാളും ഒന്നിച്ചു നില്‍ക്കുന്ന പടം പത്രങ്ങളിലും,
എഫ്.ബി.യിലു
മൊക്കെ വന്നു.
യൗവ്വനമതിന്റെ എല്ലാ മാദകമായ
ഭാവങ്ങളോടും കൂടി പീലി വിരിച്ച്
നില്‍ക്കുന്ന പ്രായം.
കലയോടുള്ള അഭി
നിവേശം തങ്ങളെ
തമ്മിലടുപ്പിച്ചു.
രണ്ട് ജില്ലകളിലെ
ങ്കിലും രണ്ടാ ള്‍ക്കുo
മൊബൈല്‍ ബന്ധ
മുണ്ടായിരുന്നു. ഇത് ഭദ്രനോട്
പോലും പറഞ്ഞില്ല.
അന്നത്തെ പരിപാടിക്കു ശേഷം കാമിനി, ഭദ്രന്റെ മനസിന്റെ
സംഗീതമായിക്കഴി
ഞ്ഞിരുന്നു. അതു
താനും അറിഞ്ഞി
രുന്നില്ല.

ചില്ലറ കവിതയും, കഥയുമൊക്കെയായി താന്‍
അന്നേ കോളേജിലെ പെണ്‍കുട്ടികളുടെ
സ്വപ്ന കാമുകനായിരുന്നു.
പക്ഷേ, തന്റെ മനസ്സു ചെന്നു ചേര്‍
ന്നത് കാമിനിയിലും.
ഇവിടെ മൃദുലിന്റെ
മീരയില്‍. എം.എ.
കോഴ്‌സു തീരാന്‍
ദിവസങ്ങള്‍ മാത്രം
ബാക്കി.മൃദുല്‍
എഴുതിയപോലെ ബാലു വെന്ന താനും, വേണുവെന്ന ഭദ്രനും മാത്രമുളള
സ്വകാര്യ നിമിഷം. വേണു തന്റെ മനസിന്റെ മണിച്ചെപ്പു തുറന്ന്,
അതില്‍ പ്രേമത്തോടെ ഒളിപ്പിച്ചു വെച്ച മീരയെ കൂട്ടുകാരന് കാണിച്ചു കൊടുത്തു. ബാലു വിന് മനസു ശൂന്യമായതു പോലെ. വേണുവിന് മീരയോടുള്ള പ്രണയം
ആ മിഴികളില്‍ നിന്ന് ബാലു വായിച്ചെടുത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ്
തന്റയും, ഭദ്രന്റയും ഇടയില്‍ അന്ന് സംഭവിച്ചതു പോലെ. പിന്നീട്
വായിച്ച വരികള്‍,
ബാലു മീരയോടുള്ള പ്രണയം പറയുന്നില്ല,
താന്‍ കാമിനിയുടെ കാര്യത്തില്‍ എടുത്ത നിലപാടു
പോലെ.

വേണുവിന്റെ
മനസിലെ മോഹം മീര ബാലുവിനെ അറിയിച്ച പോലെ, കാമിനിയും ഭദ്രന്റെ
മോഹം തന്നോട്
പറഞ്ഞിരുന്നല്ലോ?
അന്ന് ബാലു നടന്ന അതേ വഴിയിലൂടെ താനും സഞ്ചരിച്ചു.
കാരണം മൃദുലിന്റെ
വേണുവിനുണ്ടായ
അതേ ഭ്രാന്തമായ
സ്‌നേഹമായിരുന്നു
ഭദ്രനും കാമിനിയോട്. കഥയിലെ മീരയും, തന്റെ കാമിനിയും യാഥാര്‍ത്ഥ്യം ആരാധകനെ അറിയിച്ചുവെങ്കിലും കോളേജ് കാമ്പസില്‍ തനിക്ക് മറ്റൊരു
പ്രണയമുണ്ടെന്ന
തെറ്റിദ്ധരിപ്പിക്കല്‍
കഥയിലും, തന്റെ
ജീവിതത്തിലും
നടന്നു.അത് തനിക്കു
തീരാ നഷ്ടവും,
എതിരാളിക്കു നേട്ടവും. കാമിനിയെന്തേ
സത്യമറിയാന്‍ ശ്രമിച്ചില്ല. ഈ കഥയിലെ മീരയും
അങ്ങിനെ തന്നെ ആയിരുന്നല്ലോ.
അതൊക്കെ സ്വാഭാവികം.

തന്നെ ഏറ്റവും
അതിശയിപ്പിച്ചത്
കഥയിലെ ചില
വരികളായിരുന്നു.
തന്റെയും, ഭദ്രന്റെയും മനസില്‍ മാത്രം
സൂക്ഷിച്ചുവെന്ന്
താന്‍ വിശ്വസിച്ചിരുന്ന
രഹസ്യം വെളിപ്പെ ടുത്തിയ അക്ഷരങ്ങള്‍. കാമിനിയുമായുള്ള
വിവാഹ ക്ഷണക്കത്ത് തന്റെ കൈയ്യില്‍
കിട്ടിയ നേരം താന്‍
ഭദ്രനയച്ച വോയിസ്
മെസേജ്, ‘മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട്
നേടിയെടുത്തതെല്ലാം ഭദ്രമായി സൂക്ഷിക്കുക. നേടിയ നിധിയോട്
വഞ്ചന കാട്ടാതെ,
മനസാക്ഷിയെ വഞ്ചിക്കാതെ ഇനിയെങ്കിലും
ജീവിക്കുക.ഇത് ഡിലീറ്റ് ചെയ്യാതെ
ഇടക്കിടെ വായിക്കുക. മംഗളം നേരുന്നു.’

തന്റെ ഫോണില്‍
ഇന്നും ആ മെസേജ്
ഭദ്രമായിട്ടുണ്ട്. ഈ
മെസേജ് വള്ളി പുള്ളി
തെറ്റാതെ മൃദുല്‍ പകര്‍ത്തിയിട്ടുണ്ട്
മൃദുല്‍ ആരാണ് ?.
കഥകള്‍ മാര്‍ക്കിട്ടപ്പോള്‍
ഒന്നാമന്‍ മൃദുല്‍
തന്നെ. പിറ്റേ ദിവസം ഗ്രൂപ്പില്‍
റിസല്‍ട്ടു വന്നു.
അടുത്ത വെള്ളിയാഴ്ച
സമ്മാന ദാനം.

ഭദ്രന്‍ കാത്തിരു
ന്ന ദിവസം. സമ്മാന ദാനം മലയാളത്തിന്റെ
പ്രശസ്ത കഥാകൃത്ത്
വൈദേഹി. പരിപാടിയുടെ നോട്ടീസ് വായിച്ചപ്പോള്‍
സേതുവിന്റെ
മനസില്‍
പ്രതീക്ഷയുടെ ഒരു പൂമൊട്ട്.
അതു പുഷ്പിക്കു
മോ? അതോ
കരിമൊട്ടായി കൊഴിഞ്ഞു പോകുമോ?

വിവാഹ ശേഷം കാമിനി പറഞ്ഞപ്പോഴായിരുന്നു
അവളും,സേതുവുമായുണ്ടായിരുന്ന
ആത്മ ബന്ധത്തിന്റെ ആഴം ഭദ്രന് മനസിലായത്. സ്വാര്‍ത്ഥനായ താന്‍ ചെയ്ത തെറ്റിന്റെ തീവ്രത
അയാളേ ഈ കാലമത്രയും വേട്ടയാടുകയായിരുന്നു. എന്നെങ്കിലും
സേതുവിനെ കണ്ടാല്‍ അവനോട് മാപ്പു ചോദിക്കാന്‍ അയാള്‍
ഓരോ നിമിഷവും സേതുവിനേ തേടിക്കൊണ്ടേയിരുന്നു. വലിയ സാഹിത്യകാരനാകേണ്ടയാളെയാണ്
താന്‍ ഇല്ലാതാക്കിയത്.
കാമിനി നഷ്ടപ്പെട്ട
പ്പോള്‍ അവന്റെ
ഭാവനകളും അവനെ
വിട്ടു പോയിരിക്കും.

മകന്‍ മൃദുല്‍
എഴുത്തിനെ സ്‌നേഹിച്ചു തുടങ്ങിയപ്പോള്‍
അവനിലൂടെ സേതുവിനെ കണ്ടെത്താനാവു
മെന്നൊരു വിശ്വാസം.
അവന്‍ എഴുതുന്ന കഥകളിലെല്ലാം
തന്റേയും, സേതു വിന്റേയും
ജീവിതത്തിന്റെ ഒരിഴയെങ്കിലും താന്‍ ചേര്‍ക്കാറുണ്ട്.ഇതിലതു മുഴുവന്‍
തുന്നിച്ചേര്‍ത്തെന്നു
മാത്രം.സമ്മാനദാനം നടത്തുന്നത്
പ്രശസ്ത കഥാകൃത്ത് വൈദേഹി. ചടങ്ങുകള്‍ തുടങ്ങി. സ്റ്റേജില്‍
ഇരുന്നപ്പോള്‍ മുതല്‍ സേതുവിന്റെ കണ്ണുകള്‍
മൃദുലിനേ കാണാ
ന്‍ കൊതിക്കുകയായിരുന്നു. അത് ഭദ്രന്റെ
മകനായിരിക്കുമെന്നൊരു തോന്നല്‍.
സദസിലിരുന്ന ഭദ്രന്‍ സേതുവിനേ
ക്കണ്ട് സ്വയം മറന്നിരുന്നു. ഒടുവില്‍ മൃദുലിന്
സമ്മാനം കൊടുക്കാന്‍
വൈദേഹി കടന്നു
വന്നപ്പോള്‍ സദസാകെയിളകി
മറിഞ്ഞു. തങ്ങളുടെ പ്രിയ എഴുത്തുകാരി ഒരു
പുരുഷനാണെന്നറിഞ്ഞപ്പോള്‍
എല്ലാകണ്ണുകളിലും
അത്ഭുതം. ഏറെ
വിറങ്ങലിച്ചത് ഭദ്രനായിരുന്നു.
വൈദേഹി തന്റെ
സേതുവായിരുന്നോ ? മകന്
സമ്മാനം നല്‍കാന്‍ ഏറ്റവും
അനുയോജ്യന്‍
സേതു തന്നെ
മൃദുലിന് ട്രോഫി
കൈമാറിയപ്പോള്‍
ആ കാലില്‍ തൊട്ടു വണങ്ങിയിട്ടവന്‍
തൊഴുകൈയ്യോടെ
സദസ്സിനോടായി
പറഞ്ഞു, ഈ വിജയം
അച്ഛനുള്ളതാണ്.
ഇതെന്റെ അച്ഛന്‍
പറഞ്ഞു തന്ന
കഥയാണ്. അതു
ഞാന്‍ വരികളാക്കിയെന്നു
മാത്രം.

സദസ്സിന്റെ ആവശ്യപ്രകാരം
ഭദ്രന്‍ വേദിയിലെത്തി.
സേതു ചെന്നയാളുടെ കൈ കവര്‍ന്നു.
അവരുടെ മനസ്സിലെ വികാര ങ്ങളുടെ വേലിയേറ്റം വേദിയിലോ, സദസിലോ
ഇരുന്നവര്‍ക്കാര്‍ക്കും അറിയില്ല
എന്തിന്
മൃദുലിനുപോലും
അജ്ഞാതം.
തങ്ങള്‍ക്കു രണ്ടു
പേര്‍ക്കുമല്ലാതെ അതറിയാവുന്ന
ഒരാള്‍ ഹാളിനു പുറത്തു
നിര്‍നിമേഷയായ് നിന്നിരുന്നു. ‘കാമിനി’, അച്ഛന്‍
പറഞ്ഞ കഥയുടെ
യഥാര്‍ത്ഥ അവകാശി.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px