തെറ്റ് മാനുഷികമാണെങ്കില്‍ ക്ഷമ ദൈവീകമാണ്. നമ്മെ ദുഷിച്ചു പറഞ്ഞ വരോടും തള്ളിപ്പറഞ്ഞ വരോടും യാതൊരു പകയുമില്ലാതെ ക്ഷമിക്കാന്‍ സാധിക്കുന്നിടത്താണ് യഥാര്‍ഥ സ്‌നേഹം വിരിയുന്നത്. അവിടെയാണ് സമാധാനമുണ്ടാകുന്നത്.
അതുകൊണ്ടാണ് പോപ്പ് ജോണ്‍ പോള്‍ സെക്കന്റ് പറഞ്ഞത്: ‘സ്‌നേഹമാണ് സമാധാനത്തിന്റെ ആത്മാവ് ‘ എന്ന് . ഒരു കൂരയ്ക്കു കീഴെ അന്തിയുറങ്ങുന്നവക്കിടയില്‍, ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷിക്കുന്നവര്‍ക്കിടയില്‍, ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ക്കിടയില്‍, മാധ്യമ സ്‌ക്രീനുകള്‍ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് മുഖം കാണാതെ ആശയങ്ങള്‍ കൈമാറുന്നവര്‍ക്കിടയില്‍ പകയും വിദ്വേഷവും ഉയരുന്നുണ്ടെങ്കില്‍ അവിടെ സ്‌നേഹമില്ല, ക്ഷമയില്ല. മറക്കാനും പൊറുക്കാനും കഴിയുന്നില്ല.
എന്നാല്‍, ഇതു രണ്ടും സാധ്യമാകുന്നത് മനുഷ്യര്‍ക്കു മാത്രവുമാണ്. മുറിവേറ്റവരെ എല്ലാം മറന്ന് ചേര്‍ത്തു നിര്‍ത്തുന്നിടത്താണ് ക്ഷമയും സ്‌നേഹവും അനുഗ്രഹവും ഉണ്ടാകുന്നത്. കരുതലും കാവലും നമ്മില്‍ അന്യം സംഭവിക്കാതിരിക്കട്ടെ.












