മദ്യനയ മാറ്റം മദ്യ മുതലാളിമാർക്ക് വേണ്ടി കേരള മദ്യവിരുദ്ധ ഏകോപന സമിതി

അങ്കമാലി: ഡ്രൈ ഡെപിൻവലിക്കാനുള്ള നീക്കം ഉൾപ്പെടെ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ ജംഗ്ഷനിൽ സംഘടിപ്പിച്ച ക്വിറ്റ് ലിക്കർ ഡെ ജില്ല തല ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മദ്യനയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുള്ള ബാർ ഉടമകളുടെ ശബ്ദരേഖ പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു. ഡ്രൈ ഡെപിൻവലിക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ പ്രശ്നം വിവാദമായതോടെ […]
കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 25 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 25 വസന്തപുഷ്പങ്ങള്‍ പെരുവെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു. വര്‍ സിംഹാസനത്തിന്നും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില്‍ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല. -യോഹന്നാന് ഉണ്ടായ വെളിപാട്, അധ്യായം 14 സീസ്സറുടെ മുഖത്ത് ദുഃഖം തുളുമ്പി. വിദ്വേഷം തിളച്ച കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു വന്നു. തെളിഞ്ഞു നിന്ന ആകാശം […]
ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 2 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

ഒരു ദിവസമേ ഞങ്ങള്‍ക്ക് ഷിംലയുടെ ലാവണ്യം നുകരാനായുള്ളൂ. ഒരുപാടൊരുപാട് കാഴ്ചകള്‍ ബാക്കിവെച്ച് പിറ്റേന്ന് പ്രഭാതത്തിലെ മണാലിയിലേക്കു തിരിച്ചു. കിഴക്കു വടക്കോട്ടുള്ള ആ യാത്ര അതേ ബസ്സില്‍ തന്നെയായിരുന്നു. ഗൂഗിളില്‍ ഏതാണ്ട് 250 കിലോമീറ്റര്‍ കാണിച്ചു മണാലിയിലേയ്ക്ക്. വളഞ്ഞും പുളഞ്ഞും കീഴ്ക്കാംതൂക്കായ മലകളിലൂടെയും പാറകള്‍ക്ക് കീഴെയും വണ്ടി നീങ്ങി. ചില കുന്നുകള്‍ നന്നേ വെള്ളപുതച്ചു കിടന്നിരുന്നു. പച്ചപ്പ് കണ്ട താഴ്വരകളിലെ സോപ്പുപെട്ടികള്‍ അടുക്കിവെച്ചതുപോലുള്ള വീടുകള്‍ക്ക് മീതെയും മഞ്ഞിന്‍റെ ശീലുകള്‍ കണ്ടു. അവയ്ക്കു മീതെ വെട്ടിത്തിളങ്ങിയ സൂര്യകിരണങ്ങള്‍ വെള്ളിവെട്ടം പ്രതിജ്വലിപ്പിച്ചു. […]
പുഴയില്‍ പരല്‍മീനുകള്‍ പെരുകുമ്പോള്‍ – കാരൂര്‍ സോമന്‍

ജീവിതം വഴിമുട്ടിയ ചാവുകടലില്‍ നിന്നാണ് കൈവഴികള്‍ കൈമോശം വന്ന പുഴയിലേക്ക് നീണ്ട ഓരുവെള്ളത്തിലൂടെ ഇടവപ്പാതിക്കു മുന്നേ പരല്‍മീനുകള്‍ പെരുകിയത്. അതൊരു ഉത്സവമായിരുന്നു, വെടിക്കെട്ടുകള്‍ ഇല്ലാത്ത പൊങ്കാലയും ഇല്ലാത്ത ആനയും അമ്പാരിയുമില്ലാത്ത ലോകപ്രദക്ഷിണം കഴിഞ്ഞ് വഴിയലഞ്ഞ് വിശപ്പറിഞ്ഞ് കൂട്ടമായി ഒരു തള്ളിക്കയറ്റമായിരുന്നു അന്നൊന്നും ചൂണ്ടകള്‍ക്ക് ഇത്ര മുനയുണ്ടായിരുന്നില്ല- അന്നൊന്നും വലകള്‍ക്ക് ഇത്ര ചെറിയ കണ്ണിയുണ്ടായിരുന്നില്ല. ഓരുവെള്ളത്തിന് ഇത്ര വിഷദ്രാവക ഓക്സിജനില്ലായിരുന്നു വിഷമനസ്സുകളിലേക്ക് കലങ്ങി കലി പൂണ്ട ചിന്തയും ഇല്ലായിരുന്നു. എന്നിട്ടും പരല്‍മീനുകള്‍ പുഴയില്‍ നിറഞ്ഞതിനു പിന്നില്‍ ജനിതകവൈകല്യം മാത്രമാവാം […]



