LIMA WORLD LIBRARY

എന്റെ ഓര്‍മ്മയിലെ എം.ടി വാസുദേവന്‍ നായര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ലോകമെങ്ങും ക്രിസ്മസ് രാവ് പുഞ്ചരിതൂകി മഞ്ഞു് പെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിലാവുള്ള ആകാശത്തിന് കീഴില്‍ മലയാളി മനസ്സ് വിളറിവെളുത്തത്. കലാ സാഹിത്യത്തില്‍ ശോഭയാര്‍ജ്ജിച്ചു് നിന്ന, ലോക ക്ലാസിക്ക് കൃതികള്‍ തന്ന എം.ടി സ്വതന്ത്രനായി അനന്തതയി ലേക്ക് മടങ്ങിയിരിക്കുന്നു. മധുരമുള്ള വാക്ക് മനസ്സ് കവരുംപോലെ എം.ടിയുടെ കലാസാഹിത്യ സംഭാവനകള്‍ മലയാളത്തിന് വിവിധ രുചിക്കൂട്ടുള്ള മധുരപലഹാരങ്ങളാണ്. അദ്ദേഹം വിടവാങ്ങിയപ്പോള്‍ അതിന് ഇരട്ടിമധുരമായി മാറിയിരിക്കുന്നു. മലയാള കലാ സാഹിത്യത്തില്‍ ജ്വലിച്ചു നിന്ന കഥാകാരന്‍ സസ്യശ്യാമളമായ കുടമല്ലൂര്‍ ഗ്രാമവും അവിടുത്തെ പൈതൃക സംസ്‌കാരവും നിളാനദിയും മാത്രമല്ല […]