കുട്ടികൊലയാളി കാട്ടാളന്മാരുടെ നാട് – കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. പകര്‍ച്ചവ്യാധിപോലെ നിര്‍വികാര മായ ഒരു ജനസമൂഹത്തെയാണ് കേരളത്തില്‍ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് നടന്നുകൊ ണ്ടിരിക്കുന്ന ഈ മൂഢത്വത്തെ ആരും ഗൗരവമായി കാണുന്നില്ലെന്ന് മാത്രമല്ല യാഥാര്‍ഥ്യങ്ങളെ ഒളിപ്പിച്ചുവെക്കുകയും കുറ്റവാളികള്‍ക്ക് വേണ്ടുന്ന എല്ലാം ഒത്താ ശയും ചെയ്തുകൊടുക്കുന്നു. നമ്മുടെ കുട്ടികള്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ചു് ഉത്തരങ്ങള്‍ എഴുതുന്നതു പോലെ നമ്മുടെ വിദ്യാഭ്യാസ രംഗം പട്ടി കുരച്ചാല്‍ ചന്ദ്രന്‍ പേടിക്കുമോയെന്ന ഭാവത്തില്‍ മുന്നോട്ട് പോകുന്നു. അച്ചടക്കവും അനുസരണയും […]



