ചിലയിടങ്ങളില്‍ മൗനമാണ് അഭികാമ്യം – രമ പിഷാരടി

There a story in the other side too. മനുഷ്യനും ദൈവവും കളിക്കൂട്ടുകാരെ പോലെയുള്ള ഈ സംഭാഷണങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ട്, കേള്‍ക്കാറുണ്ട് എനിക്കൊരു കലാലയ സുഹൃത്തുണ്ടായിരുന്നു.അഞ്ച് വര്‍ഷം ഒരേ ക്ലാസ്സിലായിരുന്നു ഞങ്ങള്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും ഞങ്ങളുടെ സൗഹൃദം തുടര്‍ന്നും പക്ഷെ 2021 ന് ശേഷം പെട്ടെന്നൊരു ദിവസം മെസ്സേജുകള്‍ക്ക് മറുപടി ലഭിക്കാതായി. ഒന്നോ രണ്ടോ മാസം അങ്ങനെ പോയി. അങ്ങനെ ആ സൗഹൃദം നിശ്ചലമായി. തിരക്കിനിടയില്‍ ഒന്നും ഓര്‍മ്മിക്കാന്‍ മനുഷ്യനാവുന്നില്ല എന്ന് എല്ലാവരും സമാശ്വസിക്കുന്നു. മറുപടി ലഭിക്കാതായാല്‍ […]
പുരസ്കാരമഴയില് പകച്ച് – സൂസന് പാലാത്ര

ആനി ഈയിടെയായി വലിയ ദു:ഖത്തിലാണ്. കാരണമെന്തെന്നല്ലേ, വഴിയെ പറയാം. ആനിയുടെ പ്രിയപ്പെട്ട സുഹൃത്താണ് മാലിനി. കൈരളീയം സാഹിത്യഗ്രൂപ്പിലെ സ്ഥിരാംഗങ്ങളാണ് അവര്‍. രണ്ടുപേരും സാഹിത്യരചനകളൊക്കെ നടത്താറുണ്ട്. എന്നാല്‍ പുരസ്കാരമഴ ഇടിവെട്ടി മിന്നിമിന്നിതിമിര്ത്തുപെയ്യുന്ന ഈകാലയളവില്‍ തങ്ങള്‍ക്കു രണ്ടുപേര്‍ക്കും മാത്രം… ങ് ഹേ…. ആരു തരാനാണ്? അങ്ങനെകൊതിപിടിച്ചിരിക്കുമ്പോഴാണ്, മാലിനി വിളിക്കുന്നത്. ‘എടീ ആനീ നിനക്ക് വാസുനിര്ഭയനെ പരിചയമുണ്ടോടീ? …. നമ്മുടെ ഗ്രൂപ്പിലെ ജോണ്‍സി മേമന എന്നെ ഫോണ്‍ വിളിച്ചുപറഞ്ഞു; നിര്ഭയന് അഞ്ഞൂറു രൂപയും ഒരുഫോട്ടോയും കൊടുക്കാന്‍. എനിക്കൊരവാര്ഡുണ്ടെന്ന്. അതെങ്ങെനെയാ കൊടുക്കേണ്ടതെന്ന് അറിയില്ല. […]
വൈകാതെ വന്ന വസന്തം (നോവലറ്റ്) അധ്യായം-6 Mary Alex (മണിയ)

വീട്ടില്‍ നിന്നും കത്തു വന്നു. മാര്ക്ക്ലിസ്റ്റ് വാങ്ങണം. ഇനി താമസിക്കേണ്ട. മോളെ വിട്ടേക്ക്. ചേച്ചിയോടൊപ്പമുള്ള അവസാനത്തെ ഞായറാഴ്ച. പതിവു പോലെ ഡോക്ടര്‍ എത്തി. ‘നമുക്കൊരു സിനിമക്ക് പോകാം നീ വന്നിട്ട് ഒന്നിനും പോയില്ലല്ലോ’ ചേച്ചി പറഞ്ഞു ‘അതു നല്ല ഐഡിയ. ഇന്ന് ചെലവ് എന്റെ വീതം.ഞാന്‍ നിങ്ങളോടൊപ്പം ഇരുന്ന് ഒരുപാട് കഴിച്ചിട്ടുണ്ടല്ലോ.ഭക്ഷണവും എന്റെ വക.എല്ലാരും പോന്നോളു’. പെട്ടെന്ന് റെഡിയാകാന്‍ പറഞ്ഞ് ഡോക്ടര്‍ അമ്മാമ്മയെയും മെയ്ഡിനെയും കൊണ്ടു വരാന്‍ പോയി. അവര്‍ക്ക് ഇതില്‍ പരം സന്തോഷം വേറെന്ത്?പിന്നെ ഒട്ടും […]
ഫാത്തിമ – സേബാജോയ് കാനം (നോവല്‍ – 11)

‘അയ്യോ….. അമ്മേ…. ആ….’ തുടര്‍ച്ചയായി വെടിപൊട്ടിയ ശബ്ദവും അലര്‍ച്ചയും ഒരുമിച്ചുയര്‍ന്നു. ശബ്ദം കേട്ട തൊഴുത്തു ലക്ഷ്യമാക്കി എല്ലാ വരും ഓടിയെത്തി. ആ കാഴ്ച കാണാനാവാതെ അവര്‍ തരിച്ചുനിന്നു. സല്‍മ മാമ ഒക്കായ കൊണ്ട് മുഖം പൊത്തി ഏങ്ങലടിച്ചു. അവര്‍ ദിക്ര് ഉരുവിട്ടുകൊണ്ട് വന്നതിലും ഇരട്ടി വേഗത്തില്‍ അവര്‍ മുറിക്കുള്ളി ലെത്തി പരിഭ്രാന്തയായി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. വയ്യാത്ത കാലും വലിച്ചുവച്ച് സോമനും ഓടിയെത്തി. ചോരയില്‍ കുളിച്ചുകിടക്കുന്ന അംജത്തിനരികിലേക്ക് അലമുറയിട്ടയാള് വീണുപോയി ‘എന്റീശ്വരാ……’ നിമിഷനേരങ്ങള്‍ക്കകം അയാള്‍ ബോധശൂന്യനായി. അംജത്തിനരികില് വെടിയേറ്റ […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter 25)

I understood…the reason of your anger. Last night I told you about Subhadra. Wasn’t that the reason? Immediately you got up and went away.” Draupadi tried to smile. Then she regretfully said. “ I came to my husband for a relief. If his mind is with another, what can I do? Only to return. That’s the only way. The forest during the day time is very beautiful. At night […]
DOVE And The DEVILS – Karoor Soman (Novel – 21)

All eyes were on Sister Norin’s face. If she accepted Jessica’s request the people above would question her. If she did not give an answer, Jessica would be disappointed. Moment of tension continued. How long could she keep quiet? She had to fulfill her responsibility to God. Sister Carmel closed her eyes and prayed. Sister […]



