ഒരിക്കല്‍
നീ ഉണരുമ്പോള്‍
ഞാന്‍ ഉണ്ടായിരിക്കുകയില്ല
അന്ത്യ നിമിഷത്തിലും
നീ എന്നില്‍ നിറഞ്ഞിരിക്കും
പ്രണയ പേടകത്തില്‍ തന്നെ
ആണിയടിക്കുന്ന
ആദ്യ കമിതാക്കളില്‍
പ്രഥമയാവണം നീ
എന്റെ കരളു പറിച്ചെടുത്ത്
ഏകാന്തതയില്‍ മുക്കി
കടലാസില്‍ പകര്‍ത്തണം
അതു സൂക്ഷിക്കരുത്
എത്ര കത്തിച്ചാലും
ചാമ്പലാകാത്തതാണത്
കല്ലറയ്ക്കരികില്‍ നിന്റെ റോസാചെടിയ്ക്കൊപ്പം
ഒരു മുല്ല കൂടി നടണം
എന്നിട്ടതിനു വളമാകണം
വരികളും
നിന്റെ ഏകാന്തതയുടെ
മുല്ലപ്പൂമണവും
എന്റെ കരളിന്റെ തുടിപ്പും
അറിഞ്ഞു ഞാന്‍
ഉറങ്ങിക്കോളാം…….











അവസാനിച്ചിട്ടും മറന്നുപോകാത്ത ഓർമ പോലെ