LIMA WORLD LIBRARY

Happy Independence Day..dear all – അഡ്വ. വത്സ മരങ്ങോലി

Oh India, our beloved land, We rise together, hand in hand. May truth and justice light our way, And freedom shine brighter every day. Jai Hind, Jai Hind, let voices ring, Long live India, our hearts sing! 🇮🇳എൺപതാം സ്വാതന്ത്ര്യ ദിനം 🇮🇳 സ്വാതന്ത്ര്യം എന്നത് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; ഓരോ പൗരനും അഭിമാനത്തോടെയും സമത്വത്തോടെയും നീതിയോടെയും ജീവിക്കാനുള്ള അവകാശം […]

ആരാണ് നീ – ലാലിമ (ലാലി രംഗനാഥ് )

|

കാലത്തിന്റെ നനുത്ത ഇടവേളകളിൽ, നിശ്ചയദാർഢ്യത്തോടെ സത്യത്തിന്റെ ഉപ്പുചുവയ്ക്കുന്ന ഒരു പിടി കഥകളുമായി വരണം. വന്നുചേരുന്നവരും ഇറങ്ങിപ്പോകുന്നവരും, മനസ്സറിയുന്നില്ലെന്ന തിരിച്ചറിവിലാണ് നാം സംഘർഷഭരിതരാവുന്നതും ഹൃദയം പണിമുടക്കുന്നതും . സ്വയം അപരിചിതരാവുമ്പോൾ ഒരു വിരൽ സ്വന്തം മുഖത്തിനു നേരെ ചൂണ്ടി ചോദിക്കുക. ” നീ ആരാണ്..”? താനാരാണെന്ന് വ്യക്തത വരുമ്പോൾ, കർമ്മപഥത്തിലേയ്ക്കാവുന്നത്ര വേഗത്തിൽ സഞ്ചരിച്ചു തുടങ്ങണം.. കയറ്റിറക്കങ്ങളിലൂടെ, പരിചിതർക്കും അപരിചിതർക്കുമിടയിലൂടെ, കൊടുങ്കാറ്റിനെ വകഞ്ഞു മാറ്റി ജീവിത പുസ്തകത്തിൽ അടയാളപ്പെടുത്തണം.. നീ ആരാണെന്ന്…  

കുബേരനും താടകയും – അശ്വതി ബാഹുലേയൻ

പത്രത്തിലെ ഒരു പരസ്യം കണ്ട് കുബേരൻ ഉമ്മറത്തിരുന്ന് വലിയ വായിൽ ചിരിക്കുന്നത് കേട്ടാണ് നളിനി അടുക്കളയിൽ നിന്നും ചാടിത്തുള്ളി ഉമ്മറത്തേക്ക് വന്നത്. സാമാന്യം തടിച്ച സ്ത്രീയായത് കൊണ്ടു തന്നെ ഗജവീരൻ മദമിളകി വരുന്ന പ്രതീതിയാണ് കുബേരന് അനുഭവപ്പെട്ടത്. കയ്യിൽ ദോശ ചുടാൻ ഉപയോഗിക്കുന്ന ചട്ടുകവും ഉണ്ടായിരുന്നു. വന്നപാടെ കുബേരനോടായി ചോദിച്ചു, “എന്താ മനുഷ്യാ, ഇങ്ങനെ വലിയ വായിൽ ചിരിക്കാൻ… ഇവിടെ ഇപ്പോൾ ആരാ വന്നത്? പണ്ടത്തെ കാമുകിമാരാരെ ങ്കിലും വന്നുവോ, ഇങ്ങനെ വലിച്ച് കീറിച്ചിരിക്കാൻ…” അപ്പോഴേക്കും കുബേരന്റെ […]

കഴുകന്മാർ – ശ്രീ മിഥില

ഒരു നിലവിളിയുടെ ശബ്ദം പോലെ ഭീതിയുണ്ടാക്കുന്ന കാറ്റ് കാതടപ്പിച്ചു. ആത്മാക്കളുടെ കണ്ണീര് പേമാരിയായി പെയ്ത അമാവാസി. ആളന്തി എന്ന പവിത്ര ജലാശയം മൂന്ന് നദികളുടെ സംഗമ സ്ഥാനം ആണ്. മഹാരാഷ്ട്രയിലെ പൂനെ യിൽ ആണ് ഈ ദിവ്യ സംഗമം. ഈ ത്രിവേണിയിൽ ബലി തർപ്പണങ്ങളുടെ തിരക്കും ബഹളവും. ശാന്തമായ ഒഴുക്ക് അല്ല. മറിച്ച് പ്രളയ സാമ്യമുള്ള ഭീതിതമായ ആർത്തലയ്ക്കൽ. തൃപ്തമല്ലാതെ ഒടുങ്ങിയ ജന്മങ്ങളുടെ പ്രതിഷേധ പ്രകടനം പോലെ. പൂജാരിമാർക്കു പഞ്ഞമില്ല. കച്ചവടമനോഭാവമാണ് പ്രധാനമായും. നിറയെ ഭിക്ഷുക്കൾ. ഭിക്ഷാടനങ്ങൾ. […]

വലയെറിയുന്നു ചെറുബാല്യക്കാരൻ – ശ്രീകല മോഹൻദാസ്

നദിക്കരയിൽ നിന്നും ആയത്തിൽ വലവീശിയെറിയുന്നു ചെറുബാല്യക്കാരൻ.. ഒരു പ്രത്യേക താളത്തിലാണ് അയാൾ വലയെറിയുന്നതു.. ആ എറിയലിൽ അയാൾ മുന്നോട്ടൊന്നു ആയുന്നുണ്ടു.. നല്ല നട്ടപ്ര വെയിലുണ്ടെന്ന് തോന്നുന്നു.. അതാവും തലയിൽ ഒരു തോർത്ത് കെട്ടിയിരിക്കുന്നത്.. വല വീണിടത്ത് താമരയിലകൾ പൊങ്ങി ക്കിടക്കുന്ന കാണാം.. കനം കുറഞ്ഞ പുൽ നാമ്പുകളും ഉയർന്നു നിൽപ്പുണ്ട് … വലയിൽ മീൻ കയറിക്കഴിയുമ്പോൾ വലിച്ചു മുറുക്കി വാ വട്ടം അടക്കാനായി കുരു കുരു ന്നു കുരുക്കുകൾ വലയുടെ അരികിൽ പിടിപ്പിച്ചിരിക്കുന്ന കാണാനുണ്ട്… മേലേ വീശുന്ന […]

മറ്റൊരു വാഴക്കുല (കവിതാസമസ്യ) – ജയൻ വർഗീസ്

മലയപ്പുലയന്റെ വാഴയിൽ പിന്നെയും മഴ പെയ്തു ചെറു വാഴക്കണ്ണ്‌ ‌ വന്നു. ഇലവീശി തലയാട്ടി വെയിലത്തെ തുമ്പികൾ – ക്കൊരു തണൽ താരാട്ട് പാട്ടു പോലെ ! മലയന്റെ കുട്ടികൾക്കാ വാഴത്തൈത്തണൽ പഴയപോൽ മോഹങ്ങൾ നൽകിയില്ല. കുല വന്നാൽ തമ്പ്രാന്റെ പടിയിലേക്കച്ഛന്റെക്കപ്പന്റെ ചുമലിലെ മറ്റൊരു ഭാരമല്ലേ ? “ വെറുതേ കൊതിക്കണ്ട “ കരിവള്ളോൻ നീലിയോ – ടറിയിച്ചു “ നമ്മൾക്ക് യോഗമില്ല “ “ ഒരു വാഴ വേറെ നടാമെന്ന തപ്പന്റെ ‌ വെറു വാക്ക്; […]