LIMA WORLD LIBRARY

ആരാണ് നീ – ലാലിമ (ലാലി രംഗനാഥ് )

|

കാലത്തിന്റെ നനുത്ത ഇടവേളകളിൽ, നിശ്ചയദാർഢ്യത്തോടെ സത്യത്തിന്റെ ഉപ്പുചുവയ്ക്കുന്ന ഒരു പിടി കഥകളുമായി വരണം.

വന്നുചേരുന്നവരും ഇറങ്ങിപ്പോകുന്നവരും, മനസ്സറിയുന്നില്ലെന്ന തിരിച്ചറിവിലാണ് നാം സംഘർഷഭരിതരാവുന്നതും ഹൃദയം പണിമുടക്കുന്നതും .

സ്വയം അപരിചിതരാവുമ്പോൾ ഒരു വിരൽ സ്വന്തം മുഖത്തിനു നേരെ ചൂണ്ടി ചോദിക്കുക.

” നീ ആരാണ്..”?
താനാരാണെന്ന് വ്യക്തത വരുമ്പോൾ, കർമ്മപഥത്തിലേയ്ക്കാവുന്നത്ര വേഗത്തിൽ സഞ്ചരിച്ചു തുടങ്ങണം..

കയറ്റിറക്കങ്ങളിലൂടെ, പരിചിതർക്കും അപരിചിതർക്കുമിടയിലൂടെ, കൊടുങ്കാറ്റിനെ വകഞ്ഞു മാറ്റി ജീവിത പുസ്തകത്തിൽ അടയാളപ്പെടുത്തണം..
നീ ആരാണെന്ന്…

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts