LIMA WORLD LIBRARY

വസന്തോത്സവം – ജയന്‍ വര്‍ഗീസ് America

മഴക്കോള് മാഞ്ഞേ മാനം തെളിഞ്ഞേ, കിളിപ്പാട്ട് മൂളും വയല്‍ത്താളമുണ്ടേ, ഇലച്ചാര്‍ത്തു തോറും മലര്‍ത്താലമേന്തി കുളിച്ചീറന്‍ മാറി മലയാള മണ്ണ് !   പൂവേ പൊലി പൂവേ പൊലി പുലരിപ്പൂമാനം, തിരുമുറ്റ ത്തത്ത പൂക്കള കരിവള സംഗീതം ! ഒരു നാടിന്‍ പുളകക്കതിരൊളി യരിവാള്‍ പൊന്നോണം, കരിക്കാടി കര്‍ക്കിടത്തിന് ചിങ്ങ നിറച്ചൂണ് !   ഗതകാല സ്മരണപ്പൂവിളി യുണരും തിരുവോണം, മനുഷ്യന്റെ മനം പൂത്ത നിനവില്‍ പൊന്നൂഞ്ഞാല്‍ ! ചെറുനാഴി കളവില്ലാ മലയാളപ്പെരുമ, തിരിവില്ലാ തിരനോട്ട നിറവില്‍ പുതുവര്‍ഷം […]

പ്രണയപൂര്‍വം ലിന്‍സി റിയാദ് – (നോവല്‍) അധ്യായം 2 – അഡ്വ. ലത ചുനക്കര

ഏകാന്തപഥിക ‘ഇങ്ങനെയിരുന്നാല്‍ മതിയോ,ഇത്താ.. പാര്‍ട്ടിക്കാരോട് ഉത്തരം പറയേണ്ടേ?’ ലിന്‍സിയോട് സുഹറ ഗ്ലാസില്‍ ചായയുമായി വന്നു ചോദിച്ചു. ലിന്‍സി സുഹറയുടെ കയ്യിലേക്ക് നോക്കി പിന്നെ ജനലില്‍ കൂടി പുറത്തേക്കും. കേശവപിള്ളയുടെ വീട്ടില്‍ റിയാദിന്റെ മുറിയിലായിരുന്നു അവര്‍.പുറത്ത് രാത്രി ആയിരിക്കുന്നു. ഏകദേശം എട്ടു മണിയായി കാണും. സുഹറ നല്ലഉയരമുള്ള വെളുത്ത പെണ്‍കുട്ടിയായിരുന്നു.ചെമ്പന്‍ മുടി കഴുത്തിനു താഴെ വച്ചു സമമായി വെട്ടിയിരുന്നു. വലിയ കണ്ണുകള്‍ എപ്പോഴും ജാഗരൂഗമായിരുന്നു.എപ്പോഴും മിഡിയും സെറ്റും ഇടുന്ന അവള്‍ക്ക് ബാഹ്യസൗന്ദര്യം ഒരു പ്രശ്‌നമേ അല്ലായിരുന്നു.അവളുടെ അജ്ഞാ ശക്തി […]

യവനികയ്ക്ക് പിന്നിലെ അനാഥത്വം (നോവല്‍) അധ്യായം 5 – രണിത. കെ

നങ്ങ്യാർ നളിനിയുടെ അടയാളപ്പെടുത്തലുകൾ ഹരീന്ദ്രന് ഒരു വയസ്സ് കഴിഞ്ഞ നാളുകളിലൊന്നിൽ രാഘവനുണ്ണിയുടെ അമ്മ നളിനിയെ ഫോണിൽ വിളിച്ചു പറഞ്ഞു അവരുടെ മകൻ നാട്ടിൽ വന്നിട്ടുണ്ട്, കുഞ്ഞിനെ ഒന്ന് കാണണം എന്ന്. നളിനി പറഞ്ഞു അതിനെന്താ, വന്ന് കാണാമല്ലൊ എന്ന്. മകനെ മാത്രം കണ്ടാൽ മതിയോ അയാൾക്ക് എന്ന് നളിനി സ്വയം ചോദിച്ചു. അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാത്ത തന്നെ ഒഴിവാക്കുന്നതെന്ത് എന്നവൾക്കറിയില്ലായിരുന്നു. പിറ്റേ ദിവസം അയാൾ അമ്മയോടൊത്ത് നളിനിയുടെ വീട്ടിൽ വരുമ്പോൾ ഗുരുവായ ദാമോദരൻ മാഷിൻ്റെ […]

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍) അദ്ധ്യായം 5 – കാരൂര്‍ സോമന്‍

പുതുമഴയില്‍ വിരിഞ്ഞ പൂവ് കാരൂര്‍ പള്ളിക്കടുത്ത് കൊട്ടാരം കോശി വക്കീലിന്റെ ബന്ധത്തിലുള്ള ഒരാളിന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ പണി നടക്കുന്നു. ജഗന്നാഥന്‍ മേസ്തിരിയാണ് പ്രധാനപണിക്കാരന്‍. കടുത്ത വെയിലില്‍ ദേഹം ഉരുകുന്നതു പോലെ തോന്നി ജഗന്നാഥന്. ഒരല്‍പ്പം ആശ്വാസത്തിനായി വെള്ളം കുടിക്കാനായി തണലിലേക്കു മാറി തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ച് വെള്ളം കുടിക്കുന്നതിനിടയിലാണ് കൊട്ടാരം കോശി അങ്ങോട്ടേക്കെത്തിയത്. മനസു നിറഞ്ഞ ചിരിയോടെ ജഗന്നാഥന്‍ അയാള്‍ക്കരികിലേക്ക് ചെന്നു. പണിയെക്കുറിച്ചൊക്കെ ചോദിക്കുന്നതിനിടെ കോശി ജാക്കിയെക്കുറിച്ചും തിരക്കി. മകനെകുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളുടെ […]